Top

കര്‍ണാടക മലിനീകരണ നിയന്ത്രണബോര്‍ഡ് അധ്യക്ഷ നിയമനം; മുഖ്യമന്ത്രി യദ്യൂരപ്പയ്ക്കും കടുംബാംഗങ്ങള്‍ക്കുമെതിരെ 60കോടിയുടെ അഴിമതിആരോപണം

കര്‍ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയ്ക്കും കടുംബാംഗങ്ങളടക്കം മറ്റ് അഞ്ചുപേര്‍ക്കുമെതിരെ 60 കോടിയുടെ അഴിമതി ആരോപണം. സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് അധ്യക്ഷന്റെ നിയമനം നടത്തുന്നതുമായി ബന്ധപ്പെട്ടാണ് ബി എസ് യദ്യൂരപ്പയ്ക്കും കൂട്ടാളികള്‍ക്കുമെതിരെ അഴിമതി ആരോപണം ഉയര്‍ന്നിരിക്കുന്നത്. പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കെ എസ് പി സി ബിയുടെ അധ്യക്ഷനായി എം സുതീന്ദ്രറാവുവിനെ കോഴവാങ്ങി നിയമിച്ചതെന്നാണ് പരാതി. അഴിമതിയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന സാമൂഹ്യസംഘടനയുടെ അധ്യക്ഷനായ അബ്രഹാം ടി ജെയാണ് മുഖ്യമന്ത്രി യദ്യൂരപ്പയ്‌ക്കെതിരെ പരാതിയുമായി അഴിമതി വിരുദ്ധബ്യൂറോയെ സമീപിച്ചത്. […]

15 July 2021 5:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കര്‍ണാടക മലിനീകരണ നിയന്ത്രണബോര്‍ഡ് അധ്യക്ഷ നിയമനം; മുഖ്യമന്ത്രി യദ്യൂരപ്പയ്ക്കും കടുംബാംഗങ്ങള്‍ക്കുമെതിരെ 60കോടിയുടെ അഴിമതിആരോപണം
X

കര്‍ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയ്ക്കും കടുംബാംഗങ്ങളടക്കം മറ്റ് അഞ്ചുപേര്‍ക്കുമെതിരെ 60 കോടിയുടെ അഴിമതി ആരോപണം. സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് അധ്യക്ഷന്റെ നിയമനം നടത്തുന്നതുമായി ബന്ധപ്പെട്ടാണ് ബി എസ് യദ്യൂരപ്പയ്ക്കും കൂട്ടാളികള്‍ക്കുമെതിരെ അഴിമതി ആരോപണം ഉയര്‍ന്നിരിക്കുന്നത്. പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കെ എസ് പി സി ബിയുടെ അധ്യക്ഷനായി എം സുതീന്ദ്രറാവുവിനെ കോഴവാങ്ങി നിയമിച്ചതെന്നാണ് പരാതി.

അഴിമതിയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന സാമൂഹ്യസംഘടനയുടെ അധ്യക്ഷനായ അബ്രഹാം ടി ജെയാണ് മുഖ്യമന്ത്രി യദ്യൂരപ്പയ്‌ക്കെതിരെ പരാതിയുമായി അഴിമതി വിരുദ്ധബ്യൂറോയെ സമീപിച്ചത്. പരിസ്ഥിതി, അഴിമതി വിരുദ്ധ സംഘടനയുടെ അധ്യക്ഷനാണ് അബ്രഹാം ടി ജെ. അഴിമതിയില്‍ 60 കോടി രൂപ നിയമവിരുദ്ധമായി യദ്യൂരപ്പയടക്കമുള്ളവര്‍ നേടിയെടുത്തുവെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.

മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ, മുന്‍ കെ എസ് പി സി ബി അധ്യക്ഷന്‍ എം സുതീന്ദ്ര റാവു, ബാംഗ്ലൂരു നഗര ജില്ലാ പഞ്ചായത്ത് അംഗം, മുഖ്യമന്ത്രിയുടെ ബന്ധുമായ മാരിസ്വാമി, യദ്യൂരപ്പയുടെ മകനും ബി ജെ പി നേതാവുമായ വിജയേന്ദ്ര, കൊച്ചുമകന്‍ ശശിധര്‍ മാറാടി ,യദ്യൂരപ്പയുടെ മകളുടെ മരുമകനായ സജ്ജയ്് ശ്രീ എന്നിവര്‍ക്കെതിരെയാണ് പരാതി നല്കിയിരിക്കുന്നത്.

2019ല്‍ കര്‍ണാടക സ്റ്റേറ്റ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധ്യക്ഷനായി തന്നെ നിയമിക്കുന്നതിന് കോഴപ്പണം മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് നല്കിയെന്ന മുന്‍ അധ്യക്ഷനായ സുതീന്ദ്രറാവു ഒരു പ്രദേശിക ടി വി ചാനലിനോട് നടത്തിയ വെളിപ്പെടുത്തലാണ് പരാതിയ്ക്ക് കാരണമായത്.

Popular Stories

    Next Story