Top

ആര്യവേപ്പ് മുറിച്ചു; 60000 രൂപ പിഴ; നടപടി എട്ടാം ക്ലാസുകാരന്റെ പരാതിയില്‍

40 കൊല്ലം പഴക്കമുള്ള ആര്യവേപ്പ് മുറിച്ചയാള്‍ക്ക് 60075 രൂപ പിഴചുമത്തി വനംവകുപ്പ്. ഹൈദരാബാദ് സ്വദേശിയായ ജി സന്തോഷ് റെഡ്ഡിക്കാണ് തെലുങ്കാന വനം വകുപ്പ് പിഴയിട്ടത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി നല്‍കിയ പരാതിയിലാണ് വനംവകുപ്പ് നടപടിയെടുത്തത്. വംവകുപ്പിന്റെ ടോള്‍ഫ്രീ നമ്പറിലേക്ക് വിളിച്ചാണ് കുട്ടി വിവരമറിയിച്ചത്. ഗ്രീന്‍ ബ്രഗേഡിയര്‍ എന്നാണ് കുട്ടി സ്വയം പരിചപ്പെടുത്തിയതെന്നും മരംമുറിച്ചയാള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും വിദ്യാര്‍ത്ഥി ആവശ്യപ്പെട്ടതായി ഹൈദരാബാദ് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ എം ജോജി പറഞ്ഞു. പ്രതി സന്തോഷ് റെഡി ചുമത്തിയ പിഴ അടച്ചെന്നും […]

10 Feb 2021 1:18 AM GMT

ആര്യവേപ്പ് മുറിച്ചു; 60000 രൂപ പിഴ; നടപടി എട്ടാം ക്ലാസുകാരന്റെ പരാതിയില്‍
X

40 കൊല്ലം പഴക്കമുള്ള ആര്യവേപ്പ് മുറിച്ചയാള്‍ക്ക് 60075 രൂപ പിഴചുമത്തി വനംവകുപ്പ്. ഹൈദരാബാദ് സ്വദേശിയായ ജി സന്തോഷ് റെഡ്ഡിക്കാണ് തെലുങ്കാന വനം വകുപ്പ് പിഴയിട്ടത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി നല്‍കിയ പരാതിയിലാണ് വനംവകുപ്പ് നടപടിയെടുത്തത്. വംവകുപ്പിന്റെ ടോള്‍ഫ്രീ നമ്പറിലേക്ക് വിളിച്ചാണ് കുട്ടി വിവരമറിയിച്ചത്.

ഗ്രീന്‍ ബ്രഗേഡിയര്‍ എന്നാണ് കുട്ടി സ്വയം പരിചപ്പെടുത്തിയതെന്നും മരംമുറിച്ചയാള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും വിദ്യാര്‍ത്ഥി ആവശ്യപ്പെട്ടതായി ഹൈദരാബാദ് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ എം ജോജി പറഞ്ഞു. പ്രതി സന്തോഷ് റെഡി ചുമത്തിയ പിഴ അടച്ചെന്നും ഇദ്ദേഹം വ്യക്തമാക്കി.

മരം മുറിച്ചതിന്റെ തെളിവു നശിപ്പിക്കാനായി മരത്തിന്റെ ചില്ലയും മറ്റ് അവശിഷ്ടങ്ങളും രാത്രി തന്നെ കത്തിച്ചു കളഞ്ഞെന്ന് വനം വകുപ്പ് പറയുന്നു.

ഉചിതമായ ഇടപെടല്‍ നടത്തിയ പരാതിക്കാരനായ വിദ്യാര്‍ത്ഥിയെ പൊലീസ് അഭിനന്ദിച്ചു. വനംവകുപ്പിന്റെ അനുമതി തേടാതെ ആര്യവേപ്പ് മരം മുറിച്ചതാണ് പിഴയീടാക്കാന്‍ കാരണമായത്.

Popular Stories

    Next Story