
തൃശ്ശൂരില്‍ പോലീസിന്റെ വന്‍ കഞ്ചാവ് വേട്ട. വാഴത്തോട്ടത്തില്‍ ഒളിപ്പിച്ചുവെച്ച ഇരുപത്തിയേഴര കിലോ കഞ്ചാവുമായി ഒല്ലൂർ സ്വദേശിയായ അറുപതുകാരനെ പോലീസ് പിടികൂടി.
തൈക്കാട്ടുശ്ശേരി സ്വദേശി സുന്ദരാനെയാണ് സിറ്റി ഷാഡോ പോലീസും ഒല്ലൂർ പോലീസും ചേർന്ന് പിടികൂടിയത്.
ലോക് ഡൗൺ വന്നാൽ കഞ്ചാവിന് വില കൂടും എന്ന പ്രതീക്ഷയിലാണ്
ഇയാള്‍ ഇത്രയുമധികം കഞ്ചാവ് സൂക്ഷിച്ചത്. ആന്ധ്രയിൽ നിന്നുമാണ് കഞ്ചാവ് കടത്തി കൊണ്ട് വന്ന് തൃശ്ശൂര്‍ സ്റ്റോക്ക് ചെയ്തത്. ആർക്കും സംശയം തോന്നാതിരിക്കാനാണ് ഇത്രയും പ്രായമുള്ള ഒരാളെ സൂക്ഷിപ്പുകാരനായി വെച്ചത്. പിടികൂടിയ കഞ്ചാവിന്
ചില്ലറ വിപണിയിൽ 50 ലക്ഷം രൂപയോളം വില വരും.
ഒല്ലൂർ മേഖലയിൽ കഞ്ചാവ് കഞ്ചാവ് സുലഭമാണെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വാഴതോട്ടത്തിനു നടുവിലെ ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്. ഈ തോട്ടത്തില്‍ രാത്രിസമയങ്ങളിൽ നിരവധി വാഹനങ്ങൾ വന്നു പോകുന്നുവെന്ന വിവരവും സിറ്റി പോലീസ് കമ്മീഷണർക്കു ലഭിച്ചിരുന്നു .കൂടുതല്‍ പ്രതികള്‍ക്കായി പോലീസ് അന്വേഷണമാരംഭിച്ചു.