കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും ലക്ഷങ്ങളുടെ സ്വര്‍ണവേട്ട; രണ്ട് പേര് കസ്റ്റഡിയില്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും ലക്ഷങ്ങളുടെ സ്വര്‍ണ്ണവേട്ട. 60 ലക്ഷത്തിലധികം വിലയുള്ള 1145 ഗ്രാം സ്വര്‍ണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. കൂടാതെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് 685 ഗ്രാം സ്വര്‍ണ മിശ്രിതവും പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെ സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ കരിപ്പൂരില്‍ സജീവമാണെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഏജന്‍സികള്‍ പരിശോധന ശക്തമാക്കിയിരുന്നു. ദുബായില്‍ നിന്നും എത്തിയ മലപ്പുറം എടക്കര സ്വദേശി കക്കോത്ത് സൈഫുദീന്‍, മലപ്പുറം സ്വദേശി മുഹമ്മദ് ഫൈസല്‍ എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വര്‍ണ്ണം ആര്‍ക്കുവേണ്ടിയാണ് കൊണ്ടുവന്നതെന്ന് അന്വേഷിച്ചു വരികയാണ്. […]
29 Jun 2021 5:32 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും ലക്ഷങ്ങളുടെ സ്വര്‍ണ്ണവേട്ട. 60 ലക്ഷത്തിലധികം വിലയുള്ള 1145 ഗ്രാം സ്വര്‍ണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. കൂടാതെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് 685 ഗ്രാം സ്വര്‍ണ മിശ്രിതവും പിടിച്ചെടുത്തിട്ടുണ്ട്.
നേരത്തെ സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ കരിപ്പൂരില്‍ സജീവമാണെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഏജന്‍സികള്‍ പരിശോധന ശക്തമാക്കിയിരുന്നു. ദുബായില്‍ നിന്നും എത്തിയ മലപ്പുറം എടക്കര സ്വദേശി കക്കോത്ത് സൈഫുദീന്‍, മലപ്പുറം സ്വദേശി മുഹമ്മദ് ഫൈസല്‍ എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സ്വര്‍ണ്ണം ആര്‍ക്കുവേണ്ടിയാണ് കൊണ്ടുവന്നതെന്ന് അന്വേഷിച്ചു വരികയാണ്. ശരീരത്തിനുള്ളില്‍ സ്വര്‍ണ്ണം ഒളിപ്പിച്ചു കടത്തുന്ന സംഭവങ്ങള്‍ പതിവായതായിട്ടാണ് സൂചന. ഇപ്പോള്‍ പിടിച്ചെടുത്തിയിരിക്കുന്ന സ്വര്‍ണ്ണം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ക്യാരിയര്‍മാരെ കാത്തിരുന്ന സംഘങ്ങള്‍ ആരെങ്കിലും വിമാനത്താവള പരിസരത്തുണ്ടായിരുന്നോയെന്നും അന്വേഷിക്കും.