Top

മേഘാലയയില്‍ വീണ്ടും ഖനി അപകടം; 150 അടിയുള്ള അനധികൃത ഖനിയില്‍ വീണ് തൊഴിലാളികള്‍ കൊല്ലപ്പെട്ടു; സ്ഥലത്ത് ഖനി ഇല്ലായിരുന്നെന്ന് സര്‍ക്കാര്‍ വാദം

മേഘാലയയിലെ വനത്തില്‍ 150 അടിയുള്ള കുഴിയില്‍ വീണ് അസ്സാമില്‍ നിന്നുള്ള ആറ് കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു.

22 Jan 2021 7:50 AM GMT

മേഘാലയയില്‍ വീണ്ടും ഖനി അപകടം; 150 അടിയുള്ള അനധികൃത ഖനിയില്‍ വീണ് തൊഴിലാളികള്‍ കൊല്ലപ്പെട്ടു; സ്ഥലത്ത് ഖനി ഇല്ലായിരുന്നെന്ന് സര്‍ക്കാര്‍ വാദം
X

മേഘാലയയിലെ വനത്തില്‍ 150 അടിആഴമുള്ള ഖനിയില്‍ വീണ് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. അസ്സാമില്‍ നിന്നുള്ള ആറ് കുടിയേറ്റ തൊഴിലാളികളാണ് മരിച്ചത്. മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹില്‍സിലെ വനത്തിനുള്ളിലായിരുന്നു സംഭവം.

അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഖനിയില്‍ പണിയെടുക്കവെയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മരിച്ച ആറ് തൊഴിലാളികളുടേയും മൃതദേഹം വെള്ളിയാഴ്ച്ച രാവിലെയോടെയാണ് പുറത്തെടുത്തു. 2018 ഡിസംബറില്‍ ഇതേ ജില്ലയില്‍ അനധികൃതമായി പണിതുകൊണ്ടിരുന്ന ഖനി തകര്‍ന്ന് 15 പേരേ കാണാതായിരുന്നു.

അതേസമയം ഇവിടെ അനധികൃതമായ ഖന നിര്‍മ്മാണം നടക്കുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്. കല്‍ക്കരി ഖനിയുള്ളതായി തെളിവുകളൊന്നും കണ്ടെത്തിയില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അതിനാല്‍ അവര്‍ കല്‍ക്കരി ഖനി തുറക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പറയാന്‍ സാധിക്കില്ലെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍ പ്രദേശത്ത് തുരങ്കനിര്‍മ്മാണം നടത്തിയതിന്റെ തെളിവുകള്‍ കണ്ടെത്തായിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഇ ഖര്‍മാല്‍ക്കി എന്‍ഡിടിവിയോട് പറഞ്ഞു.

മേഘാലയയില്‍ കല്‍ക്കരി ഖനനം തടയാന്‍ 2014ല്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിന് ശേഷവും ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് പരിസ്ഥിതി പ്രവര്‍ത്തകരും ശാസ്ത്രജ്ഞരും ഉയര്‍ത്തുന്നത്.

Next Story