Top

‘അഞ്ചുവര്‍ഷം 5 മുഖ്യമന്ത്രിമാര്‍, 20 ഉപമുഖ്യമന്ത്രിമാര്‍’: യു പിയിലെ ജാതിരാഷ്ട്രീയത്തിന് പുതിയ സമവാക്യവുമായി ഓം പ്രകാശ് രാജ്ബ്ബര്‍

ജാതി സമവാക്ക്യങ്ങള്‍ക്ക് ഏറെ പ്രധാന്യമുള്ള യു പി തെരഞ്ഞെടുപ്പില്‍ അഞ്ച് വര്‍ഷം അഞ്ച് മുഖ്യമന്ത്രിമാരും ഇരുപത് ഉപമുഖ്യമന്ത്രിമാരുമെന്ന പുതിയ സമവാക്യവുമായി സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി അധ്യക്ഷന്‍ ഓം പ്രകാശ് രാജ്ബ്ബര്‍. യു പിയിലെ സാമൂഹിക പ്രതിസന്ധികളെ കൃത്യമായി അഭിസംബോധന ചെയ്യുന്ന സോഷ്യല്‍ എന്‍ജിനീയറിംഗ് സമവാക്യമായാണ് തന്റെ പുതിയ നിര്‍ദേശത്തെ രാജ്ബ്ബര്‍ മുന്നോട്ടുവെക്കുന്നത്. ഓം പ്രകാശ് രാജ്ബ്ബറിന്റെ എസ് ബി എസ് പിയുടെ നേതൃത്വത്തിലുള്ള ബഗിധരി സങ്കല്പ് മോര്‍ച്ച 2022ല്‍ അധികാരത്തിലെത്തിയാല്‍ അഞ്ച് മുഖ്യമന്ത്രിമാര്‍ അഞ്ച് വിവിധ […]

1 July 2021 2:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘അഞ്ചുവര്‍ഷം 5 മുഖ്യമന്ത്രിമാര്‍, 20 ഉപമുഖ്യമന്ത്രിമാര്‍’: യു പിയിലെ ജാതിരാഷ്ട്രീയത്തിന് പുതിയ സമവാക്യവുമായി ഓം പ്രകാശ് രാജ്ബ്ബര്‍
X

ജാതി സമവാക്ക്യങ്ങള്‍ക്ക് ഏറെ പ്രധാന്യമുള്ള യു പി തെരഞ്ഞെടുപ്പില്‍ അഞ്ച് വര്‍ഷം അഞ്ച് മുഖ്യമന്ത്രിമാരും ഇരുപത് ഉപമുഖ്യമന്ത്രിമാരുമെന്ന പുതിയ സമവാക്യവുമായി സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി അധ്യക്ഷന്‍ ഓം പ്രകാശ് രാജ്ബ്ബര്‍. യു പിയിലെ സാമൂഹിക പ്രതിസന്ധികളെ കൃത്യമായി അഭിസംബോധന ചെയ്യുന്ന സോഷ്യല്‍ എന്‍ജിനീയറിംഗ് സമവാക്യമായാണ് തന്റെ പുതിയ നിര്‍ദേശത്തെ രാജ്ബ്ബര്‍ മുന്നോട്ടുവെക്കുന്നത്.

ഓം പ്രകാശ് രാജ്ബ്ബറിന്റെ എസ് ബി എസ് പിയുടെ നേതൃത്വത്തിലുള്ള ബഗിധരി സങ്കല്പ് മോര്‍ച്ച 2022ല്‍ അധികാരത്തിലെത്തിയാല്‍ അഞ്ച് മുഖ്യമന്ത്രിമാര്‍ അഞ്ച് വിവിധ സമുദായങ്ങളില്‍ നിന്നായിരിക്കും. സഖ്യത്തിലുള്ള എല്ലാ പാര്‍ട്ടികള്‍ക്കും തുല്ല്യ പ്രധാന്യവും ഇത്തരം നടപടി ഉറപ്പുവരുത്തുമെന്ന് രാജ്ബ്ബര്‍ വ്യക്തമാക്കി. മുസ്ലീം, രജ്ബ്ബര്‍, ചൗഹാന്‍, കുഷ്വാഹ, പാട്ടേല്‍ എന്നീ അഞ്ച് സമുദായങ്ങളില്‍ നിന്നാണ് അഞ്ചുമുഖ്യമന്ത്രിമാരെ സഖ്യം കണ്ടെത്തുക.

ഒരു വര്‍ഷം നാലു ഉപമുഖ്യമന്ത്രിമാര്‍ അതാണ് ഓം പ്രകാശ് രജ്ബ്ബര്‍ മുന്നോട്ടുവെക്കുന്ന മറ്റൊരു സമവാക്യം. ഇരുപത് ഉപ മുഖ്യമന്ത്രിമാര്‍ അഞ്ചുവര്‍ഷം അധികാരം കയ്യേറുമെന്നാണ് പുതിയ നിര്‍ദേശത്തിലെ മറ്റൊരു വസ്തുത. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജാതി അടിസ്ഥാനമാക്കിയാണ് സ്ഥാനാര്‍ഥികളെ നിര്‍ണ്ണയിക്കുന്നത്. ജാതി അടിസ്ഥാനമാക്കിയ രാഷ്ട്രീയം നിലനില്ക്കുന്ന ഒരു വസ്തുതയാണെന്നും രാജ്ബ്ബര്‍ ചൂണ്ടിക്കാണിച്ചു. അത്തരം സാഹചര്യത്തിലാണ് തുല്ല്യ നീതി നടപ്പാക്കാന്‍ പുതിയ സമവാക്യം നിര്‍ദേശിച്ചതെന്ന് എസ് ബി എസ് പി അധ്യക്ഷന്‍ സൂചിപ്പിച്ചു.

ബഗിധരി സങ്കല്പ് മോര്‍ച്ച പത്തോളം പാര്‍ട്ടികളുടെ സഖ്യമാണ്. അസദുദ്ദീന്‍ ഓവൈസിയുടെ ആള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്താദുള്‍ മുസ്ലീമീന്‍( എ ഐ എം ഐ എം) ഓം പ്രകാശ് രാജ്ബ്ബറിന്റെ എസ് ബി എസ് പിയുടേ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമാണ്. അതേ സമയം 100 ഓളം സീറ്റില്‍ തന്റെ പാര്‍ട്ടി യുപിയില്‍ മത്സരരംഗത്തുണ്ടാകുമെന്ന ഓവൈസിയുടെ പ്രഖ്യാപനം രാജ്ബ്ബര്‍ നിരാകരിച്ചു. സീറ്റ് പങ്കുവെക്കല്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് രാജ്ബ്ബര്‍ സൂചിപ്പിച്ചു.

Next Story