5,600 കോടി വായ്പ കുടിശിക; വിജയ് മല്യയുടെ കണ്ടുകെട്ടിയ സ്വത്തുക്കള്‍ ബാങ്കുകള്‍ക്ക് വില്‍ക്കാം
ന്യൂഡല്‍ഹി: വിവാദ വ്യവസായി വിജയ് മല്യയുടെ സ്വത്തുവകകള്‍ വില്ക്കാന് അനുമതി. വിവിധ ബാങ്കുകളിലായുള്ള 5,600 രൂപ കോടി വായ്പ കുടിശിക തുക വീണ്ടെടുക്കാന്‍ വിജയ് മല്യയുടെ സ്വത്തുകള്‍ ലേലത്തില്‍ വില്ക്കാന് ഹൈക്കോടതി അനുമതി നല്കി. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് (പിഎംഎല്‍എ) നടപടിക്ക് അനുമതി നല്‍കിയിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് വസ്തുവകകള്‍, സെക്യൂരിറ്റി ബോണ്ടുകള്‍ എന്നിവ വിറ്റ് കുടിശിക തിരിച്ചുപിടിക്കാനാണ് കോടതി നിര്‍ദേശം. മല്യയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് ബ്രൂവറീസ്, കിങ്ഫിഷര്‍ കമ്പനികളുടെ സ്വത്തുവകകളാണ് വില്‍ക്കുക. ഇവ നിലവില്‍ എന്‍ഫോഴസ്മെന്റ് ഡയറക്ടറേറ്റ് […]
5 Jun 2021 5:30 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: വിവാദ വ്യവസായി വിജയ് മല്യയുടെ സ്വത്തുവകകള്‍ വില്ക്കാന് അനുമതി. വിവിധ ബാങ്കുകളിലായുള്ള 5,600 രൂപ കോടി വായ്പ കുടിശിക തുക വീണ്ടെടുക്കാന്‍ വിജയ് മല്യയുടെ സ്വത്തുകള്‍ ലേലത്തില്‍ വില്ക്കാന് ഹൈക്കോടതി അനുമതി നല്കി. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് (പിഎംഎല്‍എ) നടപടിക്ക് അനുമതി നല്‍കിയിരിക്കുന്നത്.
റിയല്‍ എസ്റ്റേറ്റ് വസ്തുവകകള്‍, സെക്യൂരിറ്റി ബോണ്ടുകള്‍ എന്നിവ വിറ്റ് കുടിശിക തിരിച്ചുപിടിക്കാനാണ് കോടതി നിര്‍ദേശം. മല്യയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് ബ്രൂവറീസ്, കിങ്ഫിഷര്‍ കമ്പനികളുടെ സ്വത്തുവകകളാണ് വില്‍ക്കുക. ഇവ നിലവില്‍ എന്‍ഫോഴസ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരിക്കുകയാണ്.
ഇന്ത്യയിലെ നിയമനടപടികള്‍ക്കുള്ള ചെലവുകള്‍ വഹിക്കുന്നതുമായി ബന്ധപ്പെട്ട 8 കോടി അനുവദിക്കണമെന്ന വിജയ് മല്യയുടെ അപ്പീല്‍ ലണ്ടന്‍ കോടതി നിരസിച്ചതിന് പിന്നാലെയാണ് വീണ്ടും തിരിച്ചടിയുണ്ടാകുന്നത്.
64 കാരനായ മദ്യവ്യവസായിയും മുന്‍ രാജ്യസഭാ എംപിയുമായ വിജയ് മല്യ നിലവില്‍ ലണ്ടനിലാണ്. നിരവധി ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് തന്റെ ഉടമസ്ഥതിയിലുള്ള കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പേരില്‍ 9,000 കോടിയുടെ ബാങ്ക് തട്ടിപ്പ് നടത്തിയെന്ന കേസില്‍ പ്രതിയായ മല്യയുടെ സ്വത്തുക്കള്‍ 2016-ലാണ് കണ്ടുകെട്ടിയത്.
കിട്ടാക്കടവുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളിലാണ് മല്യക്കെതിരെ ഇന്ത്യയില്‍ കേസുള്ളത്. ഇന്ത്യയിലെ ബാങ്കുകളുടെ കണ്സോഷ്യത്തില്നിന്നെടുത്ത വായ്പ തിരിച്ചടക്കാത്തതനക്കുടര്ന്നാണ് നിയമനടപടികള്‍ ആരംഭിച്ചത്.