Top

കൊവിഡ്-19 രോഗികളില്‍ രണ്ടാമതൊരു അണുബാധ കൂടി; 56%ത്തിലധികം മരണനിരക്കെന്ന് ഐ സി എം ആര്‍

കൊവിഡ് രോഗികളില്‍ രണ്ടാമതൊരു അണുബാധ കൂടുതല്‍ മാരകമാകുന്നതായി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് പഠന റിപ്പോര്‍ട്ട്. മറ്റൊരു അണുബാധ സ്ഥിരീകരിക്കപ്പെട്ട കൊവിഡ് രോഗികളില്‍ 56% ത്തിലധികം പേരും മരണപ്പെട്ടതായാണ് ഐ സി എം ആറിന്റെ പഠന റിപ്പോര്‍ട്ട് കണ്ടെത്തിയത്. 2020 ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ പത്ത് ആശുപത്രികളില്‍ നടത്തിയ പഠനമാണ് രണ്ടാമതൊരു അണുബാധ കൊവിഡ് രോഗികളില്‍ മാരകമാകുന്നതായി കണ്ടെത്തിയത്. 17534 ഓളം കൊവിഡ് രോഗികളിലാണ് ഐസിഎംആര്‍ പഠനം നടത്തിയത്. അവരില്‍ 3.6 %പേരിലാണ് രണ്ടാമതൊരു […]

28 May 2021 3:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡ്-19 രോഗികളില്‍ രണ്ടാമതൊരു അണുബാധ കൂടി; 56%ത്തിലധികം മരണനിരക്കെന്ന് ഐ സി എം ആര്‍
X

കൊവിഡ് രോഗികളില്‍ രണ്ടാമതൊരു അണുബാധ കൂടുതല്‍ മാരകമാകുന്നതായി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് പഠന റിപ്പോര്‍ട്ട്. മറ്റൊരു അണുബാധ സ്ഥിരീകരിക്കപ്പെട്ട കൊവിഡ് രോഗികളില്‍ 56% ത്തിലധികം പേരും മരണപ്പെട്ടതായാണ് ഐ സി എം ആറിന്റെ പഠന റിപ്പോര്‍ട്ട് കണ്ടെത്തിയത്. 2020 ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ പത്ത് ആശുപത്രികളില്‍ നടത്തിയ പഠനമാണ് രണ്ടാമതൊരു അണുബാധ കൊവിഡ് രോഗികളില്‍ മാരകമാകുന്നതായി കണ്ടെത്തിയത്.

17534 ഓളം കൊവിഡ് രോഗികളിലാണ് ഐസിഎംആര്‍ പഠനം നടത്തിയത്. അവരില്‍ 3.6 %പേരിലാണ് രണ്ടാമതൊരു അണുബാധ സ്ഥിരീകരിക്കപ്പെട്ടത്. ബാക്ട്ടീരിയ, ഫംഗസ് അണുബാധകളാണ് കൊവിഡ് രോഗികളില്‍ ഇത്തരത്തില്‍ കണ്ടെത്തിയത്. അവരില്‍ 56.7 % പേരും മരണപ്പെട്ടതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൊത്തം കൊവിഡ് മരണ നിരക്കിനേക്കാള്‍ അധികമാണ് രണ്ടാമതായി അണുബാധ കണ്ടെത്തുന്നവരിലുണ്ടാകുന്ന മരണ നിരക്കെന്നാണ് ഐസിഎം ആര്‍ പഠന റിപ്പോര്‍ട്ട് വിശദമാക്കുന്നത്.

ഇത്തരം രോഗികളില്‍ കൂടുതലായും കണ്ടുവരുന്നത് ശ്വാസകോശ സംബന്ധവും രക്ത സംബന്ധവുമായ രോഗങ്ങളാണ്. ഫംഗല്‍, ബാക്ട്ടീരിയ എന്നിവ മുലമാണ് ഇത്തരം അണുബാധയുണ്ടാകുന്നതെന്നും പഠനം വ്യക്തമാക്കുന്നു. ഡബ്ലു എച്ച് ഒ മാര്‍ഗനിര്‍ദേശം നല്കിയ ആന്റിബയോടിക്കുകള്‍ മാത്രമേ ഉപയോഗിക്കാവുവെന്നും ഐ സി എം ആര്‍ പഠനത്തില്‍ പറയുന്നുണ്ട്. ആശുപത്രികളില്‍ നിന്നുതന്നെയുണ്ടാകുന്ന അണുബാധകളാണ് കൂടുതലായും കൊവിഡ് രോഗികളില്‍ രണ്ടാം അണുബാധയായി കണ്ടുവരുന്നത്. മരുന്നുകളെ അതിശക്തിയായി പ്രതിരോധിക്കാന്‍ ശേഷിയുള്ള രോഗാണുക്കളാണ് ആശുപത്രിയില്‍ നിന്ന് ബാധിക്കുന്നവയില്‍ അധികവും. അതുകൊണ്ട് തന്നെ ഇത്തരം അണുക്കള്‍ കൂടുതല്‍ മാരകശേഷിയുള്ളതായിരിക്കുമെന്നും പഠനം പറയുന്നു.

Popular Stories

    Next Story