നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ടര കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി
കൊച്ചി: നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ രണ്ടര കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി. 3400 ഗ്രാം സ്വര്‍ണം ഡിആര്‍ഐയും 1,900 ഗ്രാം കസ്റ്റംസുമാണ് വിവിധ പരിശോധനയില്‍ പിടികൂടിയിരിക്കുന്നത്. ദുബായ്, ഷാര്‍ജ, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നുമെത്തിയ 3 യാത്രക്കാരില്‍ നിന്നാണ് ഡിആര്‍ഐ സ്വര്‍ണം പിടികൂടിയത്. കുവൈറ്റില്‍ നിന്നും ദുബായില്‍ നിന്നും വന്ന 2 യാത്രക്കാരില്‍ നിന്നാണ് കസ്റ്റംസ് 1900 ഗ്രാം സ്വര്‍ണം പിടികൂടിയത് . പിടികൂടിയ സ്വര്‍ണത്തില്‍ 750 ഗ്രാം സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ചും ബാക്കി സ്വര്‍ണം എമര്‍ജന്‍സി ചാര്‍ജറിന്റെ […]
24 Jun 2021 6:34 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ രണ്ടര കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി. 3400 ഗ്രാം സ്വര്‍ണം ഡിആര്‍ഐയും 1,900 ഗ്രാം കസ്റ്റംസുമാണ് വിവിധ പരിശോധനയില്‍ പിടികൂടിയിരിക്കുന്നത്. ദുബായ്, ഷാര്‍ജ, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നുമെത്തിയ 3 യാത്രക്കാരില്‍ നിന്നാണ് ഡിആര്‍ഐ സ്വര്‍ണം പിടികൂടിയത്. കുവൈറ്റില്‍ നിന്നും ദുബായില്‍ നിന്നും വന്ന 2 യാത്രക്കാരില്‍ നിന്നാണ് കസ്റ്റംസ് 1900 ഗ്രാം സ്വര്‍ണം പിടികൂടിയത് .
പിടികൂടിയ സ്വര്‍ണത്തില്‍ 750 ഗ്രാം സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ചും ബാക്കി സ്വര്‍ണം എമര്‍ജന്‍സി ചാര്‍ജറിന്റെ അകത്തും ഒളിപ്പിച്ച നിലയിലായിരുന്നു. മലപ്പുറം കാസര്‍കോട് സ്വദേശികളാണ് യാത്രക്കാര്‍. രാമനാട്ടുകര സ്വര്‍ണക്കടത്ത് സംഭവത്തിന് ശേഷം കേരളത്തിലെ വിമാനത്താവളങ്ങളില്‍ കസ്റ്റംസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.