എംഎല്‍എയുടെ വീട് ആക്രമണം; 53 ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍; ക്ഷമ നഷ്ടപ്പെട്ടാല്‍ ബിജെപി പ്രവര്‍ത്തകര്‍ ഇറങ്ങി നടക്കില്ലെന്ന് താക്കീത്
തെലങ്കാനയില്‍ ടിആര്‍എസ് എംഎല്‍എയുടെ വീട് ആക്രമിച്ച സംഭവത്തില്‍ 53 ബിജെപി പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തു. സി ധര്‍മ്മ റെഡ്ഡിയുടെ വസതിയില്‍ ആക്രമണം നടത്തിയതിനാണ് നടപടി. രാമക്ഷേത്ര നിര്‍മ്മണത്തിന് പണം സ്വരൂപിച്ചതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും ട്രസ്റ്റ് അംഗങ്ങള്‍ക്കെതിരേയും പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് എംഎല്‍എ വീട് ആക്രമിച്ചത്. എംഎല്‍എയുടെ വീടിന് മുന്നില്‍ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിക്കുകയും ചീഞ്ഞ മുട്ട എറിയുകയും ചെയ്തു. ആക്രമണത്തില്‍ വീടിന്റെ ജനല്‍ പാളികള്‍ തകര്‍ന്നു. പ്രദേശത്ത് സംഘാര്‍ഷാവസ്ഥ ഉടലെടുത്തതോടെ പൊലീസ് എത്തി പ്രതിഷേധക്കാരെ പിരിച്ചുവിടുകയായിരുന്നു. പ്രകോപനപരമായ […]

തെലങ്കാനയില്‍ ടിആര്‍എസ് എംഎല്‍എയുടെ വീട് ആക്രമിച്ച സംഭവത്തില്‍ 53 ബിജെപി പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തു. സി ധര്‍മ്മ റെഡ്ഡിയുടെ വസതിയില്‍ ആക്രമണം നടത്തിയതിനാണ് നടപടി. രാമക്ഷേത്ര നിര്‍മ്മണത്തിന് പണം സ്വരൂപിച്ചതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും ട്രസ്റ്റ് അംഗങ്ങള്‍ക്കെതിരേയും പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് എംഎല്‍എ വീട് ആക്രമിച്ചത്.
എംഎല്‍എയുടെ വീടിന് മുന്നില്‍ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിക്കുകയും ചീഞ്ഞ മുട്ട എറിയുകയും ചെയ്തു. ആക്രമണത്തില്‍ വീടിന്റെ ജനല്‍ പാളികള്‍ തകര്‍ന്നു. പ്രദേശത്ത് സംഘാര്‍ഷാവസ്ഥ ഉടലെടുത്തതോടെ പൊലീസ് എത്തി പ്രതിഷേധക്കാരെ പിരിച്ചുവിടുകയായിരുന്നു.
പ്രകോപനപരമായ പ്രസ്താവനകള്‍ ഇറക്കി എഐഎംഐഎമ്മിനൊപ്പം ചേര്‍ന്ന് ടിആര്‍എസ് സംസ്ഥാനത്തെ ജനങ്ങളെ അപമാനിക്കാന്‍ ശ്രമിച്ചുവെക്കുകയാണെന്ന് ബിജെപി ആരോപിച്ചു.
സംഘര്‍ഷം സൃഷ്ടിച്ചതിന് 53 പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുക്കുകയും ശക്തമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് മുതിര്ന്നപൊലീസ് ഉദ്യോഗസ്ഥന് പിടിഐയോട് പറഞ്ഞു.
രാമക്ഷേത്രത്തിനായി പണം നല്‍കിയെന്നതിന് ജനങ്ങളുടെ പക്കല്‍ തെളിവില്ലെന്നും സംഭവാന പണം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നുമായിരുന്നു റെഡ്ഡിയുടെ ആരോപണം.
ബിജെപിയുടെ നടപടിയെ അപലപിച്ച് ടിആര്‍എസ് അധ്യക്ഷ മന്ത്രിയുമായ കെടി രമ റോയ് രംഗത്തെത്തി. ബിജെപിയുടെ ഇത്തരം നടപടി തെലുങ്കാനയുടെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് യോചിക്കുന്നതല്ലെന്ന് രമ റോയ് പറഞ്ഞു.
ടിആര്‍എസ് പ്രവര്‍ത്തകര്‍ക്ക് അവരുടെ ക്ഷമ നഷ്ടപ്പെട്ടാല്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഇറങ്ങി നടക്കാന്‍ കഴിയില്ല. അവര്‍ ഇത് ഓര്‍ക്കുന്നത് നന്നാവുമെന്നും രമ റോയ് പറഞ്ഞു.