Top

തൊഴില്‍രഹിതര്‍ക്ക് ആശ്വാസവുമായി സംസ്ഥാന സര്‍ക്കാര്‍; 100 ദിവസംകൊണ്ട് 50,000 തൊഴില്‍ അവസരങ്ങള്‍

നൂറു ദിവസം കൊണ്ട് അരലക്ഷംപേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

1 Oct 2020 11:27 PM GMT

തൊഴില്‍രഹിതര്‍ക്ക് ആശ്വാസവുമായി സംസ്ഥാന സര്‍ക്കാര്‍; 100 ദിവസംകൊണ്ട് 50,000 തൊഴില്‍ അവസരങ്ങള്‍
X

കൊവിഡ് പ്രതിസന്ധിയില്‍ തൊഴില്‍ രഹിതരായവര്‍ക്ക് ആശ്വാസവുമായി സംസ്ഥാന സര്‍ക്കാര്‍. നൂറു ദിവസം കൊണ്ട് അരലക്ഷംപേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഒഴിവുകള്‍ പിഎസിസി വഴി റിപ്പോര്‍ട്ട് ചെയ്യാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുവാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെയ്ക്കുകയായിരുന്നു. ഇതിനെ മറികടക്കുന്ന പദ്ധതിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. 100 ദിവസം കൊണ്ട് 50,000 പേര്‍ക്ക് ജോലി വാഗ്ദാനം ചെയ്യുന്ന ഈ പദ്ധതി വിജയിച്ചാല്‍ തൊഴില്‍ രഹിതര്‍ക്ക് അതൊരു വലിയ നേട്ടം തന്നെയായിരിക്കും.

കുടുംബശ്രീ വഴി 15,441 പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴി 18,600 പേര്‍ക്കാകും ജോലി നല്‍കുക. വ്യവസായ വകുപ്പിന് കീഴില്‍ നിക്ഷേപ സബ്‌സിഡിക്കായി കെട്ടിക്കിടക്കുന്ന 416 അപേക്ഷകളില്‍ ഉടന്‍ തീരുമാനമെടുക്കും. ഇതിലൂടെ മാത്രം 4600 പേര്‍ക്കും ഐടി പാര്‍ക്കുകള്‍, സ്റ്റാര്‍ട്ട് അപ് എന്നിവിടങ്ങളിലൂടെ 2500 അവസരങ്ങളുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സഹകരണ മേഖല വഴി 17,500 തൊഴില്‍ അവസരങ്ങള്‍ക്കും പദ്ധതിയുണ്ട്. ഇതിനായി പണമില്ലെങ്കില്‍ സഹകരണ സംഘങ്ങള്‍ക്ക് കേരളാ ബാങ്ക് വഴി റീ ഫിനാന്‍സിംഗും സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഇതിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കാം എന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.

Popular Stories

    Next Story