Top

പോകുന്നത് 5000 കോടി ബാക്കിവെച്ചെന്ന് ഐസക്ക്, വെറും പൊള്ളത്തരമെന്ന് പ്രതിപക്ഷം; സത്യാവസ്ഥ പറഞ്ഞ് മന്ത്രി ബാലഗോപാല്‍

തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാര്‍ പടിയിറങ്ങുന്നത് 5000 കോടി ഖജനാവില്‍ അവശേഷിപ്പിച്ചാണെന്ന തോമസ് ഐസക്കിന്റെ പ്രഖ്യാപനത്തില്‍ വിശദീകരണവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാനത്തിന് ധനകാര്യ കമ്മീഷനില്‍ നിന്ന് ലഭിച്ച റെവന്‍്യൂ ഡെഫിസിറ്റ് ഗ്രാന്റിനെക്കുറിച്ചാണ് തോമസ് ഐസക്ക് അന്ന് പറഞ്ഞതെന്ന് കെ എന്‍ ബാലഗോപാല്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവറില്‍ വ്യക്തമാക്കി. ഈ വര്‍ഷത്തെ സംസ്ഥാനത്തിന്റെ വരവ് പ്രതീക്ഷിച്ചതിനേക്കാള്‍ അധികമായിരുന്നു. 2000 മുതല്‍ 3000 കോടിയുടെ വരെ എഡ്ജ് കിട്ടുന്ന ഒരു അവസ്ഥയുണ്ടായിരുന്നു. ധനകാര്യ കമ്മീഷന്‍ ആദ്യം […]

4 Jun 2021 10:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പോകുന്നത് 5000 കോടി ബാക്കിവെച്ചെന്ന് ഐസക്ക്, വെറും പൊള്ളത്തരമെന്ന് പ്രതിപക്ഷം; സത്യാവസ്ഥ പറഞ്ഞ് മന്ത്രി ബാലഗോപാല്‍
X

തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാര്‍ പടിയിറങ്ങുന്നത് 5000 കോടി ഖജനാവില്‍ അവശേഷിപ്പിച്ചാണെന്ന തോമസ് ഐസക്കിന്റെ പ്രഖ്യാപനത്തില്‍ വിശദീകരണവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാനത്തിന് ധനകാര്യ കമ്മീഷനില്‍ നിന്ന് ലഭിച്ച റെവന്‍്യൂ ഡെഫിസിറ്റ് ഗ്രാന്റിനെക്കുറിച്ചാണ് തോമസ് ഐസക്ക് അന്ന് പറഞ്ഞതെന്ന് കെ എന്‍ ബാലഗോപാല്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവറില്‍ വ്യക്തമാക്കി.

ഈ വര്‍ഷത്തെ സംസ്ഥാനത്തിന്റെ വരവ് പ്രതീക്ഷിച്ചതിനേക്കാള്‍ അധികമായിരുന്നു. 2000 മുതല്‍ 3000 കോടിയുടെ വരെ എഡ്ജ് കിട്ടുന്ന ഒരു അവസ്ഥയുണ്ടായിരുന്നു. ധനകാര്യ കമ്മീഷന്‍ ആദ്യം നല്‍കുമെന്ന് പ്രതീക്ഷിച്ചതിനേക്കാള്‍ അധികം റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് ലഭിച്ചു. ആ ഗ്രാന്റ് ലഭിച്ചതിനെക്കുറിച്ചാണ് തോമസ് ഐസക്ക് പറഞ്ഞതെന്നായിരുന്നു ധനമന്ത്രിയുടെ വിശദീകരണം. അതേസമയം, ആ പണം ലഭിച്ചതിനുപിന്നാലെ സംസ്ഥാനത്തിന്റെ ചിലവ് കൂടുകയും ചിലമേഖലകളിലെ നികുതി വരവ് കുറയുകയുമാണ് ഉണ്ടായതെന്നും നിലവില്‍ ആ പണം ചിലവാകുകയും കുറച്ചു ബാധ്യത കൂടി ഉണ്ടാവുകയും ചെയ്ത സ്ഥിതിയാണ് ഉള്ളതെന്നും കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

ധനമന്ത്രിയുടെ വാക്കുകള്‍:

അന്ന് തോമസ് ഐസക്ക് പറഞ്ഞത് ആ സമയം ഉപയോഗിക്കാന്‍ നമ്മുടെ കൈയ്യില്‍ പണമുണ്ടെന്നാണ്. സമ്പദ് രംഗത്തെപ്പറ്റിയാകെ അല്ലായിരുന്നു. മറ്റെല്ലാ സംസ്ഥാനങ്ങളെയും പോലെ നമ്മുടെ സംസ്ഥാനത്തിനും നല്ല കടമുണ്ട്. കടമെടുക്കുന്നത് നാട്ടില്‍ വികസനമുണ്ടാക്കാനാണ്. അത് തെറ്റാണെന്ന് ഞങ്ങള്‍ കരുതുന്നില്ല. ധനകാര്യ കമ്മീഷന്റെ പ്രഖ്യാപനത്തില്‍ ഈ വര്‍ഷത്തെ സംസ്ഥാനത്തിന്റെ വരവ് പ്രതീക്ഷിച്ചതിനേക്കാള്‍ അധികമായിരുന്നു. 2000 മുതല്‍ 3000 കോടിയുടെ വരെ എഡ്ജ് കിട്ടുന്ന ഒരു അവസ്ഥയുണ്ടായിരുന്നു. ധനകാര്യ കമ്മീഷന്‍ ആദ്യം നല്‍കുമെന്ന് പ്രതീക്ഷിച്ചതിനേക്കാള്‍ അധികം നമുക്ക് റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് ലഭിച്ചു. ആ ഗ്രാന്റ് ലഭിച്ചതിനെക്കുറിച്ചാണ് തോമസ് ഐസക്ക് പറഞ്ഞത്. ആ പണം ഉള്‍പ്പടെ ലഭിച്ചപ്പോള്‍ നമ്മുടെ ചിലവ് കൂടുകയും ചില നികുതി വരവ് കുറയുകയുമാണ് ഉണ്ടായത്. ആ പണം ഉള്‍പ്പടെ പോയി കുറച്ചു ബാധ്യത കൂടി ഉണ്ടായ സ്ഥിതിയാണ് നിലവില്‍ ഉള്ളത്. അതുകൊണ്ട് സംസ്ഥാനത്തിന്റെ ധനകാര്യസ്ഥിതി വലിയ അപകടത്തിലല്ലെങ്കിലും വളരെ ആശ്വാസകരമാണെന്നും പറയാനാകില്ല. എല്ലാ സംസ്ഥാനങ്ങളും നേരിടുന്നതുപോലെ കേരളത്തിനും സാമ്പത്തിക പ്രതിസന്ധിയുണ്ട്.

Also Read: എന്തുകൊണ്ട് കവിതയില്ല, മഹത് വചനങ്ങളില്ല; ടാക്‌സ് നിര്‍ദേശങ്ങളുമില്ല?; മന്ത്രി കെഎന്‍ ബാലഗോപാലിന്റെ മറുപടി

Popular Stories

    Next Story