Top

അരിയും പയറും ചുമക്കണ്ട; ഇഷ്ടമുള്ളത് സപ്ലൈകോ വഴി; വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയുടെ ഭക്ഷ്യകൂപ്പണ്‍

പൊതുവിദ്യാലയങ്ങളിലെ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ ഭക്ഷ്യകിറ്റിന് പകരം ഭക്ഷ്യ കൂപ്പണുകള്‍ വിതരണം ചെയ്യും. 500 രൂപയുടെ ഭക്ഷ്യകൂപ്പണാണ് ഒരു വിദ്യാര്‍ത്ഥിക്ക് ലഭിക്കുക. ഇത് ഉപയോഗിച്ച് അടുത്തുള്ള സപ്ലൈകോ വില്‍പന കേന്ദ്രത്തില്‍ നിന്നും ഇഷ്ടമുള്ള സാധനങ്ങള്‍ വാങ്ങാം. കോവിഡ്-19 സര്‍വൈവല്‍ കിറ്റുകളുടെ തയ്യാറാക്കലും വിതരണവും സപ്ലൈകോ ഏറ്റെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ കൂപ്പണ്‍ നല്‍കാന്‍ തീരുമാനിച്ചത്. പ്രീപൈമറി മുതല്‍ എട്ടുവരെയുള്ള ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൂപ്പണ്‍ ലഭിക്കും. പ്രൈമറി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 300 രൂപയുടെ കൂപ്പണും […]

2 Feb 2021 8:10 PM GMT

അരിയും പയറും ചുമക്കണ്ട; ഇഷ്ടമുള്ളത് സപ്ലൈകോ വഴി; വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയുടെ ഭക്ഷ്യകൂപ്പണ്‍
X

പൊതുവിദ്യാലയങ്ങളിലെ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ ഭക്ഷ്യകിറ്റിന് പകരം ഭക്ഷ്യ കൂപ്പണുകള്‍ വിതരണം ചെയ്യും. 500 രൂപയുടെ ഭക്ഷ്യകൂപ്പണാണ് ഒരു വിദ്യാര്‍ത്ഥിക്ക് ലഭിക്കുക. ഇത് ഉപയോഗിച്ച് അടുത്തുള്ള സപ്ലൈകോ വില്‍പന കേന്ദ്രത്തില്‍ നിന്നും ഇഷ്ടമുള്ള സാധനങ്ങള്‍ വാങ്ങാം. കോവിഡ്-19 സര്‍വൈവല്‍ കിറ്റുകളുടെ തയ്യാറാക്കലും വിതരണവും സപ്ലൈകോ ഏറ്റെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ കൂപ്പണ്‍ നല്‍കാന്‍ തീരുമാനിച്ചത്.

പ്രീപൈമറി മുതല്‍ എട്ടുവരെയുള്ള ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൂപ്പണ്‍ ലഭിക്കും. പ്രൈമറി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 300 രൂപയുടെ കൂപ്പണും അപ്പര്‍പ്രൈമറിക്കാര്‍ക്ക് 500 രൂപയുടെ കൂപ്പണുമാണ് ലഭിക്കുക.

കൂപ്പണ്‍ലഭിക്കുന്നതിനായി രക്ഷിതാക്കള്‍ സ്‌ക്കൂളിലെത്തണം. കൂപ്പണില്‍ റേഷന്‍കാര്‍ഡ് നമ്പര്‍കൂടി ഉള്‍പ്പെടുത്തിയാണ് വിതരണം ചെയ്യുക. വിതരണതിയ്യതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് അറിയിച്ചു. 25 ലക്ഷം കൂട്ടികള്‍ക്ക് കൂപ്പണ്‍ വഴി ഭക്ഷ്യധാന്യം ലഭിക്കും.

ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

കോവിഡ് പ്രതിസന്ധി ഭക്ഷ്യക്ഷാമം സൃഷ്ടിക്കാതിരിക്കാന്‍ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. വിവിധ ഭക്ഷ്യ വിതരണ പദ്ധതികളും സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കി. അതിന്റെ ഭാഗമായി കോവിഡ് കാലത്ത് പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നത് ഇനിയുള്ള മാസങ്ങളിലും തുടരും. ഈ അധ്യയന വര്‍ഷം സ്‌കൂളുകള്‍ പൂര്‍ണ്ണമായി തുറന്നു പ്രവര്‍ത്തിക്കുന്നതു വരെ ഭക്ഷ്യകിറ്റുകള്‍ക്ക് പകരം ഭക്ഷ്യ കൂപ്പണുകള്‍ ആയിരിക്കും നല്‍കുന്നത്. കോവിഡ്-19 സര്‍വൈവല്‍ കിറ്റുകളുടെ തയ്യാറാക്കലും വിതരണവും സപ്ലൈകോ ഏറ്റെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ കൂപ്പണ്‍ നല്‍കാന്‍ തീരുമാനിച്ചത്. പ്രൈമറി വിഭാഗത്തിലെ കുട്ടികള്‍ക്ക് 300 രൂപയുടേയും, യു.പി.വിഭാഗത്തിലെ കുട്ടികള്‍ക്ക് 500 രൂപയുടേയും കൂപ്പണുകളാണ് നല്‍കുന്നത്. കൂപ്പണുകള്‍ ഉപയോഗിച്ച് സപ്ലൈകോ വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്നും ഭക്ഷ്യ വസ്തുക്കള്‍ വാങ്ങാവുന്നതാണ്.

Popular Stories

    Next Story