ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിന് മുഴുവന്‍ സംസ്ഥാനത്തും കലാപ സാധ്യത; ആയുധധാരികളെത്തുമെന്ന് എഫ്ബിഐ; നെഞ്ചിടിപ്പില്‍ അമേരിക്കയുടെ വരും ദിവസങ്ങള്‍
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ജോ ബൈഡന് എത്തുന്ന ദിവസവും അധികാരത്തില്‍ നിന്ന് ഡൊണാള്‍ഡ് ട്രംപ് ഒഴിയുന്ന ദിവസവുമായ ജനുവരി 20 ന് രാജ്യവ്യാപക കലാപമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് എഫ്ബിഐ മുന്നറിയിപ്പ്. രാജ്യത്തെ 50 സംസ്ഥാനങ്ങളിലെയും തലസ്ഥാനത്ത് ആയുധധാരികളായ ട്രംപ് അനുനായികള്‍ റാലികള്‍ നടത്തുമെന്നാണ് എഫ്ബിഐ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും കനത്ത സുരക്ഷാ സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ബുധനാഴ്ച നടക്കുന്ന ചടങ്ങിനു മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ വാഷംിഗ്ടണ് ഡിസിയിലെ മിക്കവാറും പ്രദേശങ്ങള്‍ അടച്ചിടും. കാലിഫോര്‍ണിയ, പെനിസില്‍വാനിയ, […]

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ജോ ബൈഡന് എത്തുന്ന ദിവസവും അധികാരത്തില്‍ നിന്ന് ഡൊണാള്‍ഡ് ട്രംപ് ഒഴിയുന്ന ദിവസവുമായ ജനുവരി 20 ന് രാജ്യവ്യാപക കലാപമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് എഫ്ബിഐ മുന്നറിയിപ്പ്. രാജ്യത്തെ 50 സംസ്ഥാനങ്ങളിലെയും തലസ്ഥാനത്ത് ആയുധധാരികളായ ട്രംപ് അനുനായികള്‍ റാലികള്‍ നടത്തുമെന്നാണ് എഫ്ബിഐ മുന്നറിയിപ്പ്.
ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും കനത്ത സുരക്ഷാ സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ബുധനാഴ്ച നടക്കുന്ന ചടങ്ങിനു മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ വാഷംിഗ്ടണ് ഡിസിയിലെ മിക്കവാറും പ്രദേശങ്ങള്‍ അടച്ചിടും.
കാലിഫോര്‍ണിയ, പെനിസില്‍വാനിയ, മിഷിഗണ്‍, വിര്‍ജീനിയ, വാഷിംഗ്ടണ്‍, വിസ്കോയില്‍ എന്നീ സംസ്ഥാനങ്ങളില്‍ ദേശീയ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. ടെക്സാസിലെ ക്യാപിറ്റോള്‍ ശനിയാഴ്ച മുതല്‍ അടച്ചിട്ടിരിക്കുകയാണ്. ജനുവരി 20 ന് ശേഷമേ ഇവിടെ തുറക്കുകയുള്ളൂ.
‘ ഞങ്ങള്‍ ഏറ്റവും മോശമായ സാഹചര്യത്തിന് തയ്യാറാണ്. പക്ഷെ കാപിറ്റോളില്‍ പ്രതിഷേധം നടത്താനാഗ്രഹിക്കുന്നവര്‍ സമാധാനപരമായി അങ്ങനെ ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ മിഷിഗണ്‍ സംസ്ഥാന പൊലീസ് ഡയറക്ടര്‍ ജോ ഗാസ്പര്‍ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ജയപരാജയം സംബന്ധിച്ച് സംസ്ഥാനങ്ങളിലൊന്നാണ് മിഷിഗണ്‍. തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് മത്സരങ്ങള്‍ നടന്ന സംസ്ഥാനങ്ങളിലാണ് അപകട സാധ്യത കൂടുതലെന്നാണ് സുരക്ഷാ മുന്നെറിയിപ്പ്.
അധികാരമേല്രക്കല് ചടങ്ങിന് പൊതുവെ വന്‍ ആള്‍ക്കൂട്ടം തടിച്ചു കൂടുന്ന വാഷിഗ്ടണിലെ നാഷണല്‍ മാള്‍ ഇത്തവണ അടച്ചിടുകയാണ്. ട്രംപ് അനുയായികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കലാപത്തിനുള്ള കോപ്പുകൂട്ടല്‍ നടക്കുന്നുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് സ്ഥാനവമേല്ക്കല് ദിനത്തില്‍ തലസ്ഥാന നഗരിയിലേക്ക് ആളുകള്ഡ തടിച്ചു കൂടരുത് എന്ന് ബൈഡന് ആഹ്വാനം ചെയ്തിട്ടുണ്ട്.
അമേരിക്കയിലെ കലാപ സാധ്യതയില്‍ സോഷ്യല്‍ മീഡിയകളും ജാഗരൂകരമാണ്. അമേരിക്കയില്‍ തോക്കുകളുടെയും മിലിട്ടറി ആക്സസുകളുടെയും പരസ്യങ്ങള്‍ താല്‍ക്കാലികമായി നിരോധിച്ചിരിക്കുകാണെന്ന് ശനിയാഴ്ച ഫേസ്ബുക്ക് അറിയിച്ചിട്ടുണ്ട്.
ജനുവരി ഏഴിന് വാഷിംഗ്ടണ്‍ ക്യാപിറ്റോളില്‍ നടന്ന ആക്രമണത്തില്‍ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. ട്രംപ് അനുനായികള്‍ ക്യാപിറ്റോളില്‍ അതിക്രമിച്ചു കയറി ആക്രമണം അഴിച്ചുവിടുകയായിരുന്നു. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് പാര്‍ലമെന്റ് സമ്മേളനത്തിനിടെ പ്രതിഷേധക്കാര്‍ പാര്‍ലമെന്റിനുള്ളില്‍ ഇത്തരമൊരു ആക്രമണം അഴിച്ചു വിടുന്നത്. 1812 യുദ്ധത്തിനു ശേഷം ആദ്യമായാണ് യുഎസ് കാപ്പിറ്റോളില്‍ ഇത്രയും വലിയ സുരക്ഷാ വീഴ്ചയുണ്ടായത്.