ജനസംഖ്യാ നിയന്ത്രണബില്‍ ബിജെപിക്ക് ബൂമറാംഗ്; ബിജെപി എംഎല്‍എമാരില്‍ പകുതിപേര്‍ക്കും രണ്ടില്‍ കൂടുതല്‍ കുട്ടികള്‍
ഉത്തര്‍പ്രദേശിലെ ജനസംഖ്യാ നിയന്ത്രണ ബില്‍ വിവാദത്തിനിടെ ചര്‍ച്ചയായി സംസ്ഥാനത്തെ ബിജെപി എംഎല്‍എമാരുടെ മക്കളുടെ എണ്ണം. ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍ നയം നടപ്പിലാക്കുന്നതാണ് ഉത്തര്‍പ്രദേശിലെ പുതിയ ബില്ലെന്നിരിക്കെ 50 ശതമാനം ബിജെപി എംഎല്‍എമാര്‍ക്കും രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജനസംഖ്യാനിയന്ത്രണ ബില്‍ 2021 പ്രകാരം രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വരെ നിയന്ത്രണങ്ങളുണ്ടാവും. ‘തോക്കുമായെത്തിയാലും സഭയ്ക്കാണ് പരമാധികാരം എന്ന് പറയുമോ’; സര്‍ക്കാര്‍ എന്താണ് ന്യായീകരിക്കുന്നതെന്ന് സുപ്രീം കോടതി ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം […]
15 July 2021 2:01 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഉത്തര്‍പ്രദേശിലെ ജനസംഖ്യാ നിയന്ത്രണ ബില്‍ വിവാദത്തിനിടെ ചര്‍ച്ചയായി സംസ്ഥാനത്തെ ബിജെപി എംഎല്‍എമാരുടെ മക്കളുടെ എണ്ണം. ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍ നയം നടപ്പിലാക്കുന്നതാണ് ഉത്തര്‍പ്രദേശിലെ പുതിയ ബില്ലെന്നിരിക്കെ 50 ശതമാനം ബിജെപി എംഎല്‍എമാര്‍ക്കും രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജനസംഖ്യാനിയന്ത്രണ ബില്‍ 2021 പ്രകാരം രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വരെ നിയന്ത്രണങ്ങളുണ്ടാവും.
ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ 397 എംഎല്‍എമാരുടെ വ്യക്തിവിവരങ്ങള്‍ നിയമസഭാ വെബ്സൈറ്റില്‍ ലഭ്യമാണ്. അതില്‍ 304 പേരും ബിജെപിയുടേതാണ്്. അതില്‍ 152 പേര്‍ക്കും മൂന്നോ അതില്‍ കൂടുതലോ കുട്ടികളുണ്ട്. ബില്ലില്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ മുന്‍കാല പ്രാബല്യത്തില്‍ നടപ്പിലാക്കുകയാണെങ്കില്‍ ഇവരെല്ലാം തന്നെ അയോഗ്യരാക്കപ്പെടും.
എന്നാല്‍ ഇതാദ്യമായല്ല ജനസംഖ്യാ ബില്ലില്‍ ബിജെപിക്ക് തിരിച്ചടി ഉണ്ടാവുന്നത്. 2019 ല്‍ ലോക്സഭയില്‍ ജനസംഖ്യാ നിയന്ത്രണ ബില്‍ അവതരിപ്പിച്ച ബോജ്പൂരി നടന് കൂടിയായ എംപി രവി കൃഷ്ണന് നാല് മക്കളുണ്ടായിരുന്നു എന്നതാണ് മറ്റൊരു കാര്യം. ഇതിനകം തന്നെ ഉത്തര്‍പ്രദേശിലെ ജനസംഖ്യാ നിയന്ത്രണ ബില്ലിനെതിരെ വിവിധ തലത്തില്‍ നിന്നും വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ദാരിദ്രനിര്‍മ്മാര്‍ജ്ജനവും വിദ്യാഭ്യാസം നല്‍കുകയുമാണ് ജനസംഖ്യാ നിയന്ത്രണത്തിന് വേണ്ട നടപടികളെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ സിങിന്റെ പ്രതികരണം. വിദ്യാസമ്പന്നരായവരുടെ ഇടയില്‍ രണ്ടോമൂന്നോ കുട്ടികളില്‍ അധികമില്ലെന്ന് സിങ് ചൂണ്ടിക്കാണിച്ചു. ജനസംഖ്യാ വര്‍ദ്ധനവിന് പ്രധാന കാരണം ദാരിദ്രമാണെന്നും സിങ് ചൂണ്ടിക്കാണിച്ചു.