താലിബാന് ആശങ്ക; കാണ്ഡഹാറിലെ കോണ്‍സുലേറ്റ് അടച്ച് ഇന്ത്യ; ഉദ്യോഗസ്ഥരെ തിരികെയെത്തിച്ചു
അഫ്ഗാനിസ്താനില്‍ താലിബാന് വീണ്ടും ശക്തി പ്രാപിക്കുന്നതിനിടെ നീക്കവുമായി ഇന്ത്യ. കാണ്ഡഹാറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് താല്‍ക്കാലികമായി അടച്ചിടാന്‍ തീരുമാനിച്ച സര്‍ക്കാര്‍ കോണ്‍സുലേറ്റിലെ 50 ജീവനക്കാരെയും ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സേനാംഗങ്ങളെയും ഇന്ത്യയിലെത്തിത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനമയച്ചാണ് ഇവരെ ഇന്ത്യയിലെത്തിച്ചത്. കാണ്ഡഹാറിലെ വടക്കന്‍ ഭാഗങ്ങളില്‍ താലിബാന് ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് നടപടിയെന്ന് കേന്ദ്ര വൃത്തങ്ങള്‍ അറിയിച്ചു.1990 കളില്‍ താലിബാന്റെ ആസ്ഥാനമായിരുന്നു അഫ്ഗാനിലെ കാണ്ഡഹാര്‍. മേഖലയില്‍ അഫ്ഗാന് സൈന്യവും താലിബാനും തമ്മില്‍ സംഘര്‍ഷം നടന്നാല്‍ കോണ്‍സുലേറ്റ് ജീവനക്കാരുടെ ജീവന് […]
10 July 2021 11:44 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അഫ്ഗാനിസ്താനില്‍ താലിബാന് വീണ്ടും ശക്തി പ്രാപിക്കുന്നതിനിടെ നീക്കവുമായി ഇന്ത്യ. കാണ്ഡഹാറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് താല്‍ക്കാലികമായി അടച്ചിടാന്‍ തീരുമാനിച്ച സര്‍ക്കാര്‍ കോണ്‍സുലേറ്റിലെ 50 ജീവനക്കാരെയും ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സേനാംഗങ്ങളെയും ഇന്ത്യയിലെത്തിത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനമയച്ചാണ് ഇവരെ ഇന്ത്യയിലെത്തിച്ചത്.
കാണ്ഡഹാറിലെ വടക്കന്‍ ഭാഗങ്ങളില്‍ താലിബാന് ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് നടപടിയെന്ന് കേന്ദ്ര വൃത്തങ്ങള്‍ അറിയിച്ചു.
1990 കളില്‍ താലിബാന്റെ ആസ്ഥാനമായിരുന്നു അഫ്ഗാനിലെ കാണ്ഡഹാര്‍. മേഖലയില്‍ അഫ്ഗാന് സൈന്യവും താലിബാനും തമ്മില്‍ സംഘര്‍ഷം നടന്നാല്‍ കോണ്‍സുലേറ്റ് ജീവനക്കാരുടെ ജീവന് ഭീഷണിയാണെന്ന് കണ്ടതിനെതുടര്‍ന്നാണ് നടപടി.
മേഖലയില്‍ സ്ഥിതി ശാന്തമായാല്‍ ഇവരെ തിരിച്ചു കോണ്സിലേറ്റിലേറ്റിലയക്കും. 2020 ഏപ്രിലില്‍ അഫ്ഗാനിസ്താനിലെ ജലാലബാദ്, ഹെരത് എന്നിവിടങ്ങളിലെ രണ്ട് കോണ്‍സുലേറ്റുകളുടെ പ്രവര്‍ത്തനം കൊവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി നിര്‍ത്തിയിരുന്നു. അന്ന് ഇന്ത്യയിലേക്കെത്തിച്ച കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ പിന്നീട് തിരിച്ചയച്ചിട്ടില്ല. സുരക്ഷാ ആശങ്കയാണ് ഇതിന് കാരണമെന്നാണ് സൂചന.
അഫ്ഗാനിസ്താനില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്വാങ്ങിക്കൊണ്ടിരിക്കെയാണ് രാജ്യത്ത് താലിബാന് വീഇണ്ടും ശക്തി പ്രാപിക്കുന്നത്. രാജ്യത്തിന്റെ മൂന്നിലൊരു ഭാഗവും താലിബാന്റെ നിയന്ത്രണത്തിലാണുള്ളത്.
- TAGS:
- AFGHANISTAN