Top

കോവാക്‌സിന്‍ നിര്‍മാണ കമ്പനിയിലെ 50 ജീവനക്കാര്‍ക്ക് കൊവിഡ്; വിവരം പുറത്തുവിട്ടത് ജെഎംഡി സുചിത്ര

കൊവിഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കുന്ന ഹൈദരാബാദ് ഭാരത് ബയോടെക്കിലെ 50 ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കമ്പനി ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സുചിത്ര എല്ലയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ തങ്ങളുടെ സംഘത്തെ വേദനിപ്പിച്ചെന്ന മുഖവുരയോടെ തുടങ്ങിയ ട്വിറ്റിലാണ് ജീവനക്കാരുടെ കൊവിഡ് ബാധയുടെ കാര്യവും സുചിത്ര അറിയിച്ചത്. ലോക്ഡൗണിനിടയിലും 24 മണിക്കൂറും കമ്പനി പ്രവര്‍ത്തിക്കുന്നുണ്ടെന്നും വാക്‌സിന്‍ നിര്‍മ്മാണം തുടരുകയാണെന്നും സുചിത്ര അറിയിച്ചു. ഭാരത് ബയോടെക്കിലെ കൊവിഡ് ബാധ സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ചയാവുകയാണ്. ജീവനക്കാര്‍ക്ക് കമ്പനി […]

13 May 2021 5:38 AM GMT

കോവാക്‌സിന്‍ നിര്‍മാണ കമ്പനിയിലെ 50 ജീവനക്കാര്‍ക്ക് കൊവിഡ്; വിവരം പുറത്തുവിട്ടത് ജെഎംഡി സുചിത്ര
X

കൊവിഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കുന്ന ഹൈദരാബാദ് ഭാരത് ബയോടെക്കിലെ 50 ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കമ്പനി ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സുചിത്ര എല്ലയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ തങ്ങളുടെ സംഘത്തെ വേദനിപ്പിച്ചെന്ന മുഖവുരയോടെ തുടങ്ങിയ ട്വിറ്റിലാണ് ജീവനക്കാരുടെ കൊവിഡ് ബാധയുടെ കാര്യവും സുചിത്ര അറിയിച്ചത്. ലോക്ഡൗണിനിടയിലും 24 മണിക്കൂറും കമ്പനി പ്രവര്‍ത്തിക്കുന്നുണ്ടെന്നും വാക്‌സിന്‍ നിര്‍മ്മാണം തുടരുകയാണെന്നും സുചിത്ര അറിയിച്ചു.

ഭാരത് ബയോടെക്കിലെ കൊവിഡ് ബാധ സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ചയാവുകയാണ്. ജീവനക്കാര്‍ക്ക് കമ്പനി വാക്‌സിന്‍ നല്‍കിയിരുന്നില്ലേ, എങ്ങനെയാണ് ഇവര്‍ക്ക് രോഗം ബാധിച്ചത് തുടങ്ങി നിരവധി ചോദ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിന്ന ഉയരുന്നത്.

അതേസമയം, ബജറ്റില്‍ നീക്കിവച്ച 35,000 കോടി രൂപ പൂര്‍ണമായും വാക്‌സിന്‍ വാങ്ങാന്‍ വിനിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് 12 പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ചു. ആദ്യ കത്തിലെ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അവഗണിച്ച സാഹചര്യത്തിലാണ് വീണ്ടും കത്തയക്കേണ്ടി വന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു.

വിഷയത്തില്‍ സിപിഐഎം പ്രസ്താവന: സാര്‍വത്രികവും സൗജന്യവുമായ വാക്‌സിനേഷന്‍ ഉറപ്പുവരുത്തണമെന്നും ബജറ്റില്‍ നീക്കിവച്ച 35000 കോടി രൂപ പൂര്‍ണമായും വാക്‌സിന്‍ വാങ്ങാന്‍ വിനിയോഗിക്കണമെന്നും ആവശ്യപ്പെട്ട് 12 പ്രതിപക്ഷ പാര്‍ടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വീണ്ടും കത്തയച്ചു. ആദ്യമയച്ച കത്തിലെ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും അവഗണിക്കുകയോ തള്ളിക്കളയുകയോ ചെയ്തതിനാലാണ് വീണ്ടും കത്തയക്കേണ്ടി വരുന്നതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. പണം ധൂര്‍ത്തടിച്ചുള്ള സെന്‍ട്രല്‍ വിസ്ത നിര്‍മാണം നിര്‍ത്തി പണം വാക്‌സിനും ഓക്‌സിജനും വേണ്ടി ഉപയോഗിക്കണമെന്നും എല്ലാ സ്രോതസില്‍നിന്നും വാക്‌സിന്‍ സംഭരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

സൗജന്യ, സാര്‍വത്രിക വാക്‌സിനേഷന്‍ നടത്തുക, ആഭ്യന്തര വാക്‌സിന്‍ ഉല്‍പ്പാദനം വിപുലപ്പെടുത്താന്‍ നിര്‍ബന്ധിത ലൈസന്‍സിങ് കൊണ്ടുവരിക, പിഎം കെയര്‍ നിധിയിലെ തുക വാക്‌സിനും ഓക്‌സിജനും മറ്റും വിനിയോഗിക്കുക, തൊഴിലില്ലാത്തവര്‍ക്ക് ചുരുങ്ങിയത് ആറായിരം രൂപ വീതം പ്രതിമാസം നല്‍കുക, ആവശ്യമുള്ളവര്‍ക്ക് സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ക്കൊപ്പം ലക്ഷക്കണക്കിന് കര്‍ഷകര്‍ കോവിഡിന് കീഴ്‌പ്പെടാതിരിക്കാനായി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

Next Story