Top

ഇടുക്കിയില്‍ അഞ്ച് വയസുകാരന് ക്രൂര മര്‍ദ്ദനം, തലയോട്ടിക്ക് പൊട്ടല്‍, രക്തസ്രാവം; പിതാവിന്റെ സഹോദരന്‍ അറസ്റ്റില്‍

ഇടുക്കി ഉണ്ടപ്ലാവില്‍ അഞ്ച് വയസുകാരന് ക്രൂര മര്‍ദ്ദനം. അച്ഛന്റെ സഹോദരനാണ് കുട്ടിയെ മര്‍ദിച്ചതെന്നാണ് പൊലീസ് നിഗമനം.

31 Oct 2020 1:54 AM GMT

ഇടുക്കിയില്‍ അഞ്ച് വയസുകാരന് ക്രൂര മര്‍ദ്ദനം, തലയോട്ടിക്ക് പൊട്ടല്‍, രക്തസ്രാവം; പിതാവിന്റെ സഹോദരന്‍ അറസ്റ്റില്‍
X

ഇടുക്കി ഉണ്ടപ്ലാവില്‍ അഞ്ച് വയസുകാരന് ക്രൂര മര്‍ദ്ദനം. പിതാവിന്റെ സഹോദരനാണ് കുട്ടിയെ മര്‍ദിച്ചതെന്ന്‌ പൊലീസ് പറഞ്ഞു. കുട്ടിക്ക് തലയ്ക്ക്‌ ഗുരുതരമായി പരുക്കേറ്റു. കുട്ടിക്ക് തലയോട്ടിക്ക് പൊട്ടലും ആന്തരിക രക്തസ്രാവവുമുണ്ട്.

കുട്ടി അപകടനില തരണം ചെയ്‌തെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലാണ് സംഭവമുണ്ടായത്. മരപ്പണിക്കാരായ കുടുംബം കഴിഞ്ഞ ഒരു വര്‍ഷമായി തൊടുപുഴ ഉണ്ടപ്ലാവിലാണ് താമസം. അഞ്ചുവയസുകാരനെ ക്രൂരമായ പരിക്കേല്‍പ്പിച്ച, പ്രതിയായ പിതാവിന്റെ സഹോദരന്‍ പലതവണ കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്നും, വിഷയത്തില്‍ ആശാ പ്രവര്‍ത്തകര്‍ വീട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്കിയിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.

വെള്ളിയാഴ്ച്ച വൈകുന്നേരമാണ് കുട്ടിക്കെതിരെ ആക്രമണം ഉണ്ടായത്‌. രാത്രി കുട്ടിക്ക് ശാരീരിക അസ്വസ്ഥത നേരിട്ടതിനെ തുടര്‍ന്നാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതിയെ തൊടുപുഴ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Popular Stories

    Next Story