ഇടുക്കിയില്‍ പുള്ളിപ്പുലിയെ കൊന്ന് കറിവെച്ചു; അഞ്ച് പേര് പിടിയില്‍
ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവെച്ച് കഴിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. മാങ്കുളം സ്വദേശി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുലിയെ പിടിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ആറുവയസ്സുള്ള പുള്ളിപ്പുലിയെ കെണിവെച്ച് പിടിക്കുകയായിരുന്നു. ഇന്നലെ ഇവര്‍ പുലിയുടെ തോലുരിച്ച് കറി വെക്കുകയും ചെയ്തു. ഒന്നാം പ്രതിയായ വിനോദിന് പുറമെ മാങ്കുളം സ്വദേശികളായ ബേസില്‍, വിപി കുര്യാക്കോസ്, സിഎസ് ബിനു, സലി കുഞ്ഞപ്പന്, വടക്കും ചാലില്‍ വിന്‍സെന്റ് എന്നിവരാണ് അറസ്റ്റിലായത്. വിനോദിന്റെ കൃഷിയിടത്തിലാണ് […]

ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവെച്ച് കഴിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. മാങ്കുളം സ്വദേശി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുലിയെ പിടിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ആറുവയസ്സുള്ള പുള്ളിപ്പുലിയെ കെണിവെച്ച് പിടിക്കുകയായിരുന്നു. ഇന്നലെ ഇവര്‍ പുലിയുടെ തോലുരിച്ച് കറി വെക്കുകയും ചെയ്തു.
ഒന്നാം പ്രതിയായ വിനോദിന് പുറമെ മാങ്കുളം സ്വദേശികളായ ബേസില്‍, വിപി കുര്യാക്കോസ്, സിഎസ് ബിനു, സലി കുഞ്ഞപ്പന്, വടക്കും ചാലില്‍ വിന്‍സെന്റ് എന്നിവരാണ് അറസ്റ്റിലായത്. വിനോദിന്റെ കൃഷിയിടത്തിലാണ് കെണിവെച്ചത്. ഇരുമ്പു കേബിള്‍ ഉപയോഗിച്ചാണ് കൃഷിയിടത്തില്‍ കെണി ഒരുക്കിയത്. വിനോദിന്റെ വീട്ടില്‍ നിന്നും പുലിത്തോലും പുലി മാംസം കൊണ്ടുള്ള കറിയും കണ്ടെടുത്തിട്ടുണ്ട്.
പത്തുകിലോയോളം ഇറച്ചിയാണ് ഇവര്‍ കറിവെച്ചത്. തോലും നഖവും പല്ലും വില്പ്പനയ്ക്കാനായി മാറ്റുകയും ചെയ്തു. പുലിയുടെ അവശിഷ്ടങ്ങളും പല്ലും കറിയും വനം വകുപ്പ് കണ്ടെടുത്തിട്ടുണ്ട്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയത്. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
- TAGS:
- Cruelty to animals