Top

വലിയ വില കൊടുക്കേണ്ടി വന്ന ആ 5 വേർപിരിയലുകൾ ഇതാണ്

27 വർഷത്തെ ദാമ്പത്യത്തിന് ശേഷം ബിൽ ഗേറ്റ്സ് വിവാഹമോചിതനാകുന്നു എന്ന വാർത്ത തെല്ലൊരു അത്ഭുതത്തോടെയാണ് ലോകം നോക്കികണ്ടത്. നീണ്ട കാലത്തെ ദാമ്പത്യത്തിന് ശേഷം വിവാഹമോചനം നേടാൻ ബില്ലും ഭാര്യയായ മെലിൻഡയും ഒരുമിച്ചാണ് തീരുമാനിച്ചത്. ട്വിറ്ററിൽ ഇരുവരും ഈ വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണവും നടത്തിയിരുന്നു. ദാമ്പത്യം മാത്രമേ പിരിയുന്നുള്ളൂ എന്നും ജീവകാരുണ്യ വിഷയങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കുമെന്നും കൂടി ഇരുവരും പറഞ്ഞിട്ടുണ്ട്. വേർപിരിയൽ നിബന്ധനകൾ ഇരുവരും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ പോലും130 ബില്യൺ ഡോളർ ആസ്തിയുള്ള ഈ ദമ്പതികൾ വേർ […]

8 May 2021 9:41 AM GMT

വലിയ വില കൊടുക്കേണ്ടി വന്ന ആ 5 വേർപിരിയലുകൾ ഇതാണ്
X

27 വർഷത്തെ ദാമ്പത്യത്തിന് ശേഷം ബിൽ ഗേറ്റ്സ് വിവാഹമോചിതനാകുന്നു എന്ന വാർത്ത തെല്ലൊരു അത്ഭുതത്തോടെയാണ് ലോകം നോക്കികണ്ടത്. നീണ്ട കാലത്തെ ദാമ്പത്യത്തിന് ശേഷം വിവാഹമോചനം നേടാൻ ബില്ലും ഭാര്യയായ മെലിൻഡയും ഒരുമിച്ചാണ് തീരുമാനിച്ചത്. ട്വിറ്ററിൽ ഇരുവരും ഈ വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണവും നടത്തിയിരുന്നു. ദാമ്പത്യം മാത്രമേ പിരിയുന്നുള്ളൂ എന്നും ജീവകാരുണ്യ വിഷയങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കുമെന്നും കൂടി ഇരുവരും പറഞ്ഞിട്ടുണ്ട്.

62097589

വേർപിരിയൽ നിബന്ധനകൾ ഇരുവരും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ പോലും
130 ബില്യൺ ഡോളർ ആസ്തിയുള്ള ഈ ദമ്പതികൾ വേർ പിരിയുമ്പോൾ അത് ലോകത്ത്‌ ഇന്നുവരെ സംഭവിച്ചിട്ടുള്ള എക്കാലത്തെയും ചെലവേറിയ വിവാഹമോചനങ്ങളിൽ ഒന്നാവുകയാണ് എന്നത് ഒരു രഹസ്യമല്ല. കൂടാതെ അളവറ്റ വിവാഹമോചന തുക നൽകി ദാമ്പത്യം അവസാനിപ്പിച്ച മറ്റ് ശതകോടീശ്വര ദമ്പതികളുടെ പട്ടികയിൽ തീർച്ചയായും ഇവരും ഉൾപ്പെടും. ഭീമമായ വിവാഹമോചന ദ്രവ്യം നൽകി ബന്ധം പിരിഞ്ഞ ചില പ്രമുഖരെ പരിചയപ്പെടാം.

ജെഫ് ബെസോസും മക്കെൻസി സ്കോട്ടും

ആമസോൺ സ്ഥാപകനും ഭാര്യയും എന്ന വിശേഷണത്തിൽ നമുക്കിവരെ ഏറ്റവും ലളിതമായി പരിചയപ്പെടാം. 2019 ജൂലൈയിൽ കോടീശ്വരനായ ജെഫ് വേർപിരിയൽ പ്രഖ്യാപിക്കുമ്പോൾ 25 വർഷത്തെ ദാമ്പത്യമാണ് അവസാനിച്ചത്. പക്ഷെ മക്കെൻസി സ്കോട്ടെന്ന വനിത ഈ വേർപിരിയലോടെ ലോകത്തിലെ ഏറ്റവും ധനികയായ മൂന്നാമത്തെ വനിതയായി. നിലവിൽ ഈ ബന്ധം പിരിയലാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹമോചനമായി കണക്കാക്കപ്പെടുന്നത്. കാരണം 36 ബില്യൺ ഡോളർ സ്വത്താണ് ജെഫിന് മക്കെൻസിയുമായി പങ്കിടേണ്ടി വന്നത്.

എലോൺ മസ്‌കും , ജസ്റ്റിൻ മസ്‌കും

8 വർഷത്തെ ദാമ്പത്യവും 6 കുട്ടികളെയും സാക്ഷി നിർത്തിയാണ് ടെസ്ലയുടെ സിഇഒ ആയ എലോൺ മസ്‌കും ഭാര്യയായ ജസ്റ്റിൻ മസ്‌കും വേർപിരിഞ്ഞത്. കോളേജ് കാലം മുതലുള്ള പ്രണയമാണ് 2008ൽ വേര്പിരിയലിലും മക്കളുടെ നിയമപരമായ കസ്റ്റഡിയിലും അവസാനിച്ചത് . മക്കളുടെ ചെലവുകൾ സംയുക്തമായി പങ്കിടുന്നുവെന്ന് മസ്‌ക് സൂചിപ്പിച്ചിട്ടുണ്ട്. ഉടമ്പടി പ്രകാരമായുള്ള പണമയക്കലുകൾ കൂടാതെ വീട് നൽകിയതിനും പുറമേ, ഈ വേർപിരിയലിനായി മാസം ഒരു ലക്ഷത്തി എഴുപതിനായിരം ഡോളർ കോടതി ചെലവുകൾക്കായും നൽകേണ്ടി വന്നു.

ബെർണിയും സ്ലാവിക്ക എക്ലെസ്റ്റോണും

24 വർഷത്തെ വിവാഹജീവിതത്തിന് ശേഷമാണ് മുൻ ഫോർമുല 1 താരം ബെർണി ഭാര്യയായിരുന്ന സ്ലാവിക്കയിൽ നിന്നും വേർപിരിഞ്ഞത്. സ്ലാവിക്ക ഒരു ക്രൊയേഷ്യൻ അർമാനി മോഡലായിരുന്നു. 2009 ൽ വേർ പിരിഞ്ഞുവെങ്കിലും അവരുടെ വിവാഹമോചന കരാറിന്റെ വിശദാംശങ്ങളൊന്നും ഇന്നും വ്യക്തമല്ല. എങ്കിലും ബെർണി എക്ലെസ്റ്റോൺ തന്റെ മുൻ ഭാര്യക്ക് 1.2 ബില്യൺ ഡോളർ നൽകിയതായാണ് കരുതപ്പെടുന്നത്.

ടൈഗർ വുഡ്സും എലിൻ നോർഡെഗ്രനും

ഗോൾഫ് ഇതിഹാസം എന്നറിയപ്പെടുന്ന ടൈഗർ വുഡ്‌സ് എലീന എന്ന സ്വീഡിഷ് മോഡലിനെ 2001 ൽ നടന്ന ഓപ്പൺ ചാമ്പ്യൻഷിപ്പിലാണ് കണ്ടുമുട്ടുന്നത്. മൂന്ന് വർഷത്തെ കാലയളവിന് ശേഷം ബാർബഡോസിൽ വച്ച് ഇരുവരും വിവാഹിതരായി. പക്ഷെ മറ്റൊരു സ്ത്രീയുമായി ടൈഗർ വുഡ്സിന് ബന്ധമുണ്ടെന്ന് റിപ്പോർട്ടുകൾ വന്നതിനെത്തുടർന്ന് ഇരുവരും തമ്മിലുള്ള ദാമ്പത്യത്തിൽ വിള്ളലുകൾ സംഭവിക്കുകയും തുടർന്ന് 2010 ൽ 110 മില്യൺ ഡോളറിന്റെ വിവാഹമോചന തുക വാങ്ങി എലിൻ നോർഡെഗ്രെൻ വുഡ്സിന് വിവാഹമോചനം അനുവദിക്കുകയും ആയിരുന്നു.

ജോസ്ലിനും അലക് വൈൽ‌ഡെൻ‌സ്റ്റൈനും

1990കളിൽ കേട്ട ഏറ്റവും വിലയേറിയ വിവാഹമോചന ഉടമ്പടിയായാണ് ഈ വിവാഹ മോചനം കണക്കാക്കപ്പെടുന്നത്. ഉടമ്പടി പ്രകാരം പങ്കാളിയായ വൈൽ‌ഡൻ‌സ്റ്റൈന് 2.5 ബില്യൺ ഡോളർ ആണ് ജോസ്ലിൻ നൽകിയത്. അന്നും ഇന്നും ഇത് ഒരു വലിയ തുക തന്നെ. എന്നാൽ ക്യാറ്റ് വുമൺ എന്ന ഇരട്ടപ്പേരിൽ അറിയപ്പെടുന്ന ജോസ്ലിൻ തന്റെ പങ്കാളി തന്നെ ചതിച്ചതായി മനസ്സിലാക്കുകയും പിന്നീട് 2018 ൽ പാപ്പരായി മാറുകയുമായിരുന്നു .

Next Story