സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപിടിത്തം; അഞ്ച് ജീവനക്കാര്‍ മരിച്ചു
പുനെ: രാജ്യത്തെ പ്രധാന കൊവിഡ് വാക്സിന് നിര്‍മ്മാണ കേന്ദ്രമായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലുണ്ടായ തീപിടിത്തത്തില്‍ അഞ്ചു ജീവനക്കാര്‍ മരിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ തൊഴിലാളികളാണ് മരിച്ചത്. പൂനെ കലക്ടര്‍ രാജ് ദേശ്മുഖ് ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ടെര്‍മിനല്‍ വണ്‍ ഗേറ്റിലാണ് ഇന്ന് ഉച്ച 2.45ന് തീപിടിത്തമുണ്ടായത്. വാക്സിന് നിര്‍മ്മിക്കുന്ന കെട്ടിടത്തിന് സമീപത്ത് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്. കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അഗ്നിശമന സേനയുടെ പത്ത് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. കൊവിഷീല്‍ഡ് വാക്സിന് സംഭരണ കേന്ദ്രം സുരക്ഷിതമാണ്. […]

പുനെ: രാജ്യത്തെ പ്രധാന കൊവിഡ് വാക്സിന് നിര്‍മ്മാണ കേന്ദ്രമായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലുണ്ടായ തീപിടിത്തത്തില്‍ അഞ്ചു ജീവനക്കാര്‍ മരിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ തൊഴിലാളികളാണ് മരിച്ചത്. പൂനെ കലക്ടര്‍ രാജ് ദേശ്മുഖ് ഇക്കാര്യം സ്ഥിരീകരിച്ചു.
ഇന്‍സ്റ്റിറ്റ്യൂട്ടിലെ ടെര്‍മിനല്‍ വണ്‍ ഗേറ്റിലാണ് ഇന്ന് ഉച്ച 2.45ന് തീപിടിത്തമുണ്ടായത്. വാക്സിന് നിര്‍മ്മിക്കുന്ന കെട്ടിടത്തിന് സമീപത്ത് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്. കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അഗ്നിശമന സേനയുടെ പത്ത് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു.
കൊവിഷീല്‍ഡ് വാക്സിന് സംഭരണ കേന്ദ്രം സുരക്ഷിതമാണ്. വാക്സീന് നിര്‍മ്മാണവും വിതരണവും തടസമില്ലാതെ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ കെട്ടിട്ടത്തില്‍ കുടുങ്ങിയ രണ്ട് പേരെ അഗ്നിരക്ഷാസേനാംഗങ്ങള്‍ രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അഗ്നിബാധയെക്കുറിച്ച് മഹാരാഷ്ട്രാ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.