അഞ്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്; അമിത് ഷായുമായി കൂടികാഴ്ച്ച
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അഞ്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശനിയാഴ്ച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടികാഴ്ച്ച നടത്തി. നേതാക്കള്‍ ബിജെപിയിലേക്ക് പോകുന്നുവെന്ന സൂചനകള്‍ക്കിടെയാണ് കൂടികാഴ്ച്ച. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അഞ്ച് നേതാക്കള്‍ കൂടി ബിജെപിയിലേക്ക് പോകുന്നത് തൃണമൂലിന് തിരിച്ചടിയായേക്കും. ഇന്ന് കൊല്‍ക്കത്തയില്‍ അമിത്ഷായുടെ നേതൃത്വത്തില്‍ നടക്കുന്ന റാലിയില്‍ അഞ്ച് നേതാക്കളും ഔദ്യോഗികമായി ബിജെപിയില്‍ ചേരും. അഞ്ച് നേതാക്കളും അമിത്ഷായുടെ ദില്ലിയില്‍ വസതിയില്‍ വെച്ചായിരുന്നു കൂടികാഴ്ച്ച നടത്തിയത്. ഒപ്പം ബിജെപി നേതാക്കളായ മുകുള്‍ റോയി, കൈലാഷ് […]

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അഞ്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശനിയാഴ്ച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടികാഴ്ച്ച നടത്തി. നേതാക്കള്‍ ബിജെപിയിലേക്ക് പോകുന്നുവെന്ന സൂചനകള്‍ക്കിടെയാണ് കൂടികാഴ്ച്ച. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അഞ്ച് നേതാക്കള്‍ കൂടി ബിജെപിയിലേക്ക് പോകുന്നത് തൃണമൂലിന് തിരിച്ചടിയായേക്കും.
ഇന്ന് കൊല്‍ക്കത്തയില്‍ അമിത്ഷായുടെ നേതൃത്വത്തില്‍ നടക്കുന്ന റാലിയില്‍ അഞ്ച് നേതാക്കളും ഔദ്യോഗികമായി ബിജെപിയില്‍ ചേരും. അഞ്ച് നേതാക്കളും അമിത്ഷായുടെ ദില്ലിയില്‍ വസതിയില്‍ വെച്ചായിരുന്നു കൂടികാഴ്ച്ച നടത്തിയത്. ഒപ്പം ബിജെപി നേതാക്കളായ മുകുള്‍ റോയി, കൈലാഷ് വിജയവര്‍ഗിയ എന്നിവരും കൂടികാഴ്ച്ചയില്‍ പങ്കെടുത്തിരുന്നു.
‘അമിത്ഷാ എന്നെ വിളിക്കുകയും നേരിട്ട് പതാക കൈമാറാന്‍ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. അദ്ദേഹം തന്നെയാണ് ദില്ലിയിലേക്ക് പോകാന്‍ ചാറ്റേര്‍ഡ് വിമാനം ഏര്‍പ്പാടുചെയ്തത്.’ രജിബ് ബാനര്‍ജി. ബംഗാള്‍ സര്‍ക്കാരില്‍ വനം മന്ത്രിയായിരുന്ന രജിബ് കഴിഞ്ഞ ദിവസമായിരുന്നു പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചത്.
ബൈശാലി ഡാല്‍മിയ, പ്രഭീര്‍ ഗോഷാല്‍, രതിന് ചക്രബര്‍ത്തി, റാണാഗത് പാര്‍ത്ഥ സാരഥി ചാറ്റര്‍ജി എന്നിവരാണ് ബിജെപിയില്‍ ചേരുന്ന മറ്റ് നേതാക്കള്‍.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 294ല്‍ 200 സീറ്റുകള്‍ നേടുമെന്നാണ് ബിജെപി പറയുന്നത്. സുവേന്ദുവിനെ പോലെ സ്വാധീന ശക്തിയുള്ള ഒരു നേതാവ് പാര്‍ട്ടിയിലെത്തിയാല്‍ ഈ ലക്ഷ്യം വിദൂരത്തല്ല എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.
- TAGS:
- Amit Shah
- West Bengal