സിദ്ദുവിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി; പഞ്ചാബില്‍ അമരീന്ദറിന് പിന്തുണയറിച്ച് അഞ്ച് എംപിമാര്‍
പഞ്ചാബ് കോണ്‍ഗ്രസില്‍ ഉള്‍പ്പോര് ശക്തിപ്പെടുന്നതിനിടെ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന് പിന്തുണയുമായി കോണ്‍ഗ്രസ് എംപിമാര്‍. സംസ്ഥാനത്ത് അമരീന്ദര്‍ സിംഗ് നേതൃത്വം തുടരണമെന്ന ആവശ്യമാണ് എംപിമാര്‍ ഉയര്‍ത്തിയിരിക്കുന്നത്. ഒപ്പം 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിക്കാനും എംപിമാര്‍ അമരീന്ദറിന് നിര്‍ദേശം നല്കി. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന പഞ്ചാബില്‍ മുന്‍ മന്ത്രിയായിരുന്ന നവജ്യോത് സിംഗ് സിദ്ദു മന്ത്രിസഭയിലെ ചില മന്ത്രിമാരെ കൂട്ട് പിടിച്ച് അമരീന്ദറിനെതിരെ നീക്കങ്ങള്‍ ശക്തിപ്പെടുത്തിയതോടെയാണ് എംപിമാര്‍ പിന്തുണ അറിയിച്ചെത്തിയത്. പിന്നാലെ പ്രശ്ന പരിഹാരത്തിനായി ഹൈക്കമാന്‍ഡ് മൂന്നംഗ […]
9 Jun 2021 9:19 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പഞ്ചാബ് കോണ്‍ഗ്രസില്‍ ഉള്‍പ്പോര് ശക്തിപ്പെടുന്നതിനിടെ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന് പിന്തുണയുമായി കോണ്‍ഗ്രസ് എംപിമാര്‍. സംസ്ഥാനത്ത് അമരീന്ദര്‍ സിംഗ് നേതൃത്വം തുടരണമെന്ന ആവശ്യമാണ് എംപിമാര്‍ ഉയര്‍ത്തിയിരിക്കുന്നത്. ഒപ്പം 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിക്കാനും എംപിമാര്‍ അമരീന്ദറിന് നിര്‍ദേശം നല്കി.
അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന പഞ്ചാബില്‍ മുന്‍ മന്ത്രിയായിരുന്ന നവജ്യോത് സിംഗ് സിദ്ദു മന്ത്രിസഭയിലെ ചില മന്ത്രിമാരെ കൂട്ട് പിടിച്ച് അമരീന്ദറിനെതിരെ നീക്കങ്ങള്‍ ശക്തിപ്പെടുത്തിയതോടെയാണ് എംപിമാര്‍ പിന്തുണ അറിയിച്ചെത്തിയത്. പിന്നാലെ പ്രശ്ന പരിഹാരത്തിനായി ഹൈക്കമാന്‍ഡ് മൂന്നംഗ പാനല്‍ രൂപീകരിക്കുകയായിരുന്നു.
പ്രിനീത് കൗര്‍, ജസ്ബിര്‍ സിംഗ് ഗില്‍, സംഗോത് സിംഗ് ചൗദരി, ഡോ. അമര്‍ സിംഗ്, മുഹമ്മദ് സാദിഖ് എന്നിവരാണ് പിന്തുണയറിയിച്ചെത്തിയ അഞ്ച് എംപിമാര്‍.
മുംബൈയില്‍ കെട്ടിടം തകര്‍ന്ന് 9 മരണം, കുടുങ്ങിയവര്‍ക്കായി തിരച്ചില്‍ തുടരുന്നു
അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും തൂത്തുവാരുമെന്നാണ് എംപിമാരുടെ നിലപാട്.പഞ്ചാബില്‍ നിന്നുള്ള 13 ലോക്സഭാ എംപിമാരില്‍ എട്ട് പേരും കോണ്‍ഗ്രസില്‍ നിന്നാണ്. അതില്‍ അഞ്ച് പേര് അമരീന്ദറിന് പിന്തുണ പ്രഖ്യാപിച്ചതോടെ സിദ്ദുവിന്റെ നീക്കങ്ങള്‍ക്ക് ആക്കം കുറയും.
അമരീന്ദറുമായുള്ള വാക്ക്വാദങ്ങളെ തുടര്‍ന്നാണ് 2019 ല്‍ നവ്ജോത് സിദ്ദു മന്ത്രിസ്ഥാനം രാജിവെച്ചത്. തുടര്‍ന്നിങ്ങോട്ട് അമരീന്ദറും സിദ്ദുവും തമ്മിലുള്ള വാഗ്വാദങ്ങള്‍ പതിവായിരുന്നു.
- TAGS:
- Amarinder Singh
- Punjab