Top

അമേരിക്കൻ ക്യാപ്പിറ്റോളില്‍ ഇന്ത്യൻ ദേശീയ പതാക വീശിയത് മലയാളി; വിന്‍സന്റ് സേവ്യര്‍ പാലത്തിങ്കല്‍ വെര്‍ജിനീയ സ്റ്റേറ്റ് കമ്മിറ്റി അംഗം

‘സമരവേദികളില്‍ സാധാരണയായി ഓരോ രാജ്യക്കാരും സ്വന്തം ദേശീയപതാകയുമായി വരാറുണ്ട്. ഇത്തവണ ഞാനും നമ്മുടെ പതാക ഉയർത്തിപ്പിടിച്ചു’, എന്നുമാണ് ഇതേപ്പറ്റി വിൻസെന്റ്‌ പറയുന്നത്.

8 Jan 2021 12:07 AM GMT

അമേരിക്കൻ ക്യാപ്പിറ്റോളില്‍ ഇന്ത്യൻ ദേശീയ പതാക വീശിയത് മലയാളി; വിന്‍സന്റ് സേവ്യര്‍ പാലത്തിങ്കല്‍ വെര്‍ജിനീയ സ്റ്റേറ്റ് കമ്മിറ്റി അംഗം
X

വാഷിംഗ്ടണ്‍: കഴിഞ്ഞ ദിവസം കാപ്പിറ്റോളില്‍ നടന്ന പ്രക്ഷോഭദൃശ്യങ്ങളിൽ ഇന്ത്യൻ ദേശീയ പതാകയും സ്ഥാനം പിടിച്ചിരുന്നു. ദൃശ്യങ്ങളിൽ കാണുന്ന വ്യക്തിയെ കുറിച്ചുള്ള ചോദ്യങ്ങൾ അപ്പോൾ മുതൽ തന്നെ സമൂഹമാധ്യമങ്ങളിലും ഉയർന്നു. ഇന്ത്യന്‍പതാകയും കൈയിലേന്തി പ്രക്ഷോഭത്തിൽ പങ്കെടുത്തത് കൊച്ചിക്കാരനായ മലയാളി വിന്‍സന്റ് സേവ്യര്‍ പാലത്തിങ്കല്‍ ആണെന്ന് അങ്ങനെയാണ് തിരിച്ചറിയുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വെര്‍ജിനീയ സ്റ്റേറ്റ് കമ്മിറ്റി അംഗമാണ് വിന്‍സന്റ് സേവ്യര്‍ പാലത്തിങ്കല്‍.

ചിത്രം സാമൂഹികമാധ്യമങ്ങളില്‍ ഇന്നലെ മുതൽ വൈറലായിരുന്നു. സമരത്തിൽ പങ്കെടുക്കുന്നവരെല്ലാം കലാപകാരികൾ അല്ല എന്നും മാന്യമായ രീതിയിൽ നടന്ന സമരത്തില്‍ നുഴഞ്ഞുകയറിയ അമ്പതുപേരാണ് പ്രശ്നമുണ്ടാക്കിയതെന്നും വിന്‍സന്റ് വ്യക്തമാക്കുന്നു.

‘സമരവേദികളില്‍ സാധാരണയായി ഓരോ രാജ്യക്കാരും സ്വന്തം ദേശീയപതാകയുമായി വരാറുണ്ട്. ഇത്തവണ ഞാനും നമ്മുടെ പതാക ഉയർത്തിപ്പിടിച്ചു’, എന്നാണ് ഇതേപ്പറ്റി വിൻസെന്റ്‌ പറയുന്നത്. ‘ആദ്യമായിട്ടാണ് നമ്മുടെ ദേശീയ പതാകയുമായി ഞാൻ സമരത്തിന് പോകുന്നത്. ആ ചിത്രങ്ങളാണ് വൈറലാകുന്നത്.’ വിൻസെന്റ് പറയുന്നു.

Popular Stories

    Next Story