Top

ബലാത്സംഗ കേസിലെ പ്രതിയെ സ്ഥാനാര്‍ത്ഥിയാക്കുന്നത് ചോദ്യം ചെയ്തു; വനിത പ്രവര്‍ത്തകയെ മര്‍ദ്ദിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

കോണ്‍ഗ്രസിന്റെ വനിതാ പ്രവര്‍ത്തകയെ മറ്റ് പാര്‍ട്ടി അംഗങ്ങള്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. യുപിയിലാണ് സംഭവം. നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ലൈംഗിക പീഡനക്കേസിലെ പ്രതിയെ സ്ഥാനാര്‍ത്ഥിയാക്കുന്നത് വനിത പ്രവര്‍ത്തക ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം. നിരവധി പുരുഷന്മാരായ പാര്‍ട്ടി അംഗങ്ങള്‍ താര യാദവ് എന്ന പ്രവര്‍ത്തകയെ വേദിയില്‍നിന്നും തള്ളിയിടുന്നതിന്റെയും കയ്യേറ്റം ചെയ്യുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തായത്. ‘ബലാത്സംഗ കേസിലെ പ്രതിക്ക് സീറ്റ് നല്‍കുന്നത് ചോദ്യം ചെയ്തതിനാണ് എന്നെ എന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉപദ്രവിച്ചത്. വരുന്ന ഉപതെരഞ്ഞെടുപ്പില്‍ പീഡന കേസില്‍ പ്രതിയായ മുകുന്ദ് […]

11 Oct 2020 2:01 AM GMT

ബലാത്സംഗ കേസിലെ പ്രതിയെ സ്ഥാനാര്‍ത്ഥിയാക്കുന്നത് ചോദ്യം ചെയ്തു; വനിത പ്രവര്‍ത്തകയെ മര്‍ദ്ദിച്ച് കോണ്‍ഗ്രസ് നേതാക്കള്‍
X

കോണ്‍ഗ്രസിന്റെ വനിതാ പ്രവര്‍ത്തകയെ മറ്റ് പാര്‍ട്ടി അംഗങ്ങള്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. യുപിയിലാണ് സംഭവം. നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ലൈംഗിക പീഡനക്കേസിലെ പ്രതിയെ സ്ഥാനാര്‍ത്ഥിയാക്കുന്നത് വനിത പ്രവര്‍ത്തക ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം.

നിരവധി പുരുഷന്മാരായ പാര്‍ട്ടി അംഗങ്ങള്‍ താര യാദവ് എന്ന പ്രവര്‍ത്തകയെ വേദിയില്‍നിന്നും തള്ളിയിടുന്നതിന്റെയും കയ്യേറ്റം ചെയ്യുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തായത്.

‘ബലാത്സംഗ കേസിലെ പ്രതിക്ക് സീറ്റ് നല്‍കുന്നത് ചോദ്യം ചെയ്തതിനാണ് എന്നെ എന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉപദ്രവിച്ചത്. വരുന്ന ഉപതെരഞ്ഞെടുപ്പില്‍ പീഡന കേസില്‍ പ്രതിയായ മുകുന്ദ് ഭാസ്‌കറിനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം. ഇപ്പോള്‍ വിഷയത്തില്‍ പ്രിയങ്ക ഗാന്ധി ജി ഇടപെടുമോ എന്നത് കാത്തിരിക്കുകയാണ് ഞാന്‍’, താര യാദവ് എഎന്‍ഐയോട് പറഞ്ഞു.

ദിയോറ മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ വളരെക്കാലത്തെ പ്രതിനിധിയായിരുന്നു മുകുന്ദ് ഭാസ്‌കര്‍. ഏഴ് മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ഘട്ടത്തിലാണ് കോണ്‍ഗ്രസ് മുകുന്ദിന്റെ പേരും നിശ്ചയിച്ചത്.

സംസ്ഥാനത്ത് ഒരിക്കല്‍ നഷ്ടപ്പെട്ട രാഷ്ട്രീയാടിത്തറ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഇതിനായി കോണ്‍ഗ്രസുമായി വളരെക്കാലം ബന്ധം പുലര്‍ത്തുന്നവരെ സ്ഥാനാര്‍ത്ഥികളാക്കി മത്സരിപ്പിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായാണ് മുകുന്ദ് അടക്കമുള്ളവരുടെ പേരുകള്‍ ഉയര്‍ന്ന് വന്നിരിക്കുന്നത്. ബുലന്ദ്ഷഹറില്‍ സുശീല്‍ ചൗധരിയെയും ദിയോറിയയില്‍ മുകുന്ദിനെയും ഇറക്കാനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ് യുഐയില്‍ ചേര്‍ന്നാണ് ഇരുവരും രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.

Next Story

Popular Stories