Top

വീണ്ടും കരുവന്നൂര്‍ മോഡല്‍ തട്ടിപ്പ്; കോട്ടയം വെള്ളൂര്‍ സഹകരണ ബാങ്കില്‍ നടന്നത് 44 കോടിയുടെ തിരിമറി

കോട്ടയം വെള്ളൂര്‍ സഹകരണ ബാങ്കില്‍ 44 കോടി രൂപയുടെ തിരമറി നടന്നതായി കണ്ടെത്തിയിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുത്തില്ലെന്ന് വിമർശനം. വിഷയത്തില്‍ സിപിഎം ഭരണസമിതിയാണ് പണം തട്ടിയതെന്നാണ് റിപ്പോര്‍ട്ട്. തട്ടിപ്പുകാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് സഹകരണ രജിസ്ട്രാര്‍ ഉത്തവിട്ട് രണ്ട് വര്‍ഷമായിട്ടും ഒന്നും നടന്നിട്ടില്ലെന്നതാണ് തട്ടിപ്പിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നത്. വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം ഉള്‍പ്പെടെ പാതി വഴിയില്‍ മുടങ്ങിയതോടെ കടുത്ത പ്രതിസന്ധിയിലാണ് നിക്ഷേപകര്‍. ജീവനക്കാരുടെ ബന്ധുക്കള്‍ക്ക് ഈടില്ലാതെ വായ്പ്പകള്‍ നല്‍കി പണം തട്ടുക, ഒരേ വസ്തുവിന്റെ ഈടില്‍ ഇഷ്ടക്കാര്‍ക്ക് വായ്പ നല്‍കി, […]

27 July 2021 12:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വീണ്ടും കരുവന്നൂര്‍ മോഡല്‍ തട്ടിപ്പ്; കോട്ടയം വെള്ളൂര്‍ സഹകരണ ബാങ്കില്‍ നടന്നത് 44 കോടിയുടെ തിരിമറി
X

കോട്ടയം വെള്ളൂര്‍ സഹകരണ ബാങ്കില്‍ 44 കോടി രൂപയുടെ തിരമറി നടന്നതായി കണ്ടെത്തിയിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുത്തില്ലെന്ന് വിമർശനം. വിഷയത്തില്‍ സിപിഎം ഭരണസമിതിയാണ് പണം തട്ടിയതെന്നാണ് റിപ്പോര്‍ട്ട്. തട്ടിപ്പുകാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് സഹകരണ രജിസ്ട്രാര്‍ ഉത്തവിട്ട് രണ്ട് വര്‍ഷമായിട്ടും ഒന്നും നടന്നിട്ടില്ലെന്നതാണ് തട്ടിപ്പിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നത്.

വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം ഉള്‍പ്പെടെ പാതി വഴിയില്‍ മുടങ്ങിയതോടെ കടുത്ത പ്രതിസന്ധിയിലാണ് നിക്ഷേപകര്‍.

ജീവനക്കാരുടെ ബന്ധുക്കള്‍ക്ക് ഈടില്ലാതെ വായ്പ്പകള്‍ നല്‍കി പണം തട്ടുക, ഒരേ വസ്തുവിന്റെ ഈടില്‍ ഇഷ്ടക്കാര്‍ക്ക് വായ്പ നല്‍കി, ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഒറ്റ രേഖയില്‍ കോടികള്‍ അനുവദിച്ചു തുടങ്ങിയ മാര്‍ഗങ്ങളിലൂടെ നിക്ഷേപകരുടെ പണം തട്ടിയതായാണ് ആക്ഷേപം. 102 കോടി നിക്ഷേപ മൂലധനമുണ്ടായിരുന്ന ബാങ്കാണ് വെള്ളൂര്‍ സഹകരണ ബാങ്ക്. മുപ്പത് വര്‍ഷമായി സിപിഎം ഭരണ സമിതിക്കാണ് ബാങ്കിന്റെ ഭരണം.

1998 മുതല്‍ 2018 വരെ നടന്ന തട്ടിപ്പില്‍ സഹകരണ വകുപ്പിന്റെ 65, 68 വകുപ്പ് പ്രകാരം അന്വേഷണം നടത്തി ഭരണ സമിതിയിലെ 29 പേര്‍ക്കെതിരെ നടപടി എടുക്കാനും അവരില്‍ നിന്നും നഷ്ടമായ 44 കോടി തിരിച്ച് പിടിക്കാനും ഉത്തരവായിരുന്നു. എന്നാല്‍ കൊവിഡ് പ്രതിസന്ധിയെന്ന് പറഞ്ഞ് കുറ്റക്കാര്‍ക്കെതിരെ യാതൊരു നടപടിയുമുണ്ടായില്ല. പരാതിക്കാരായ നിക്ഷേപകര്‍ വലയുമ്പോഴും കുറ്റക്കാര്‍ ഇപ്പോഴും വിലസിനടക്കുകയാണെന്ന ആക്ഷേപമാണ് ഉയരുന്നത്.

ALSO READ: പ്രോട്ടോക്കോള്‍ ലംഘിച്ച് ഹോട്ടലില്‍ കയറിയ സംഭവം; ബല്‍റാമിനെതിരെ കേസ്; ചുമത്തിയത് കൈയ്യേറ്റം, ഭീഷണി എന്നീ വകുപ്പുകള്‍

Popular

    Next Story