പുനഃസംഘടനയില്‍ 43 പേര് സത്യപ്രതിജ്ഞ ചെയ്യും, 23 പുതുമുഖങ്ങള്‍; രാജീവ് ചന്ദ്രശേഖറിന് സാധ്യത, ആറ് പേര് പുറത്ത്
രണ്ടാം മോദി സര്‍ക്കാര്‍ മന്ത്രി സഭയിലെ ആദ്യ പുനഃസംഘടനയില്‍ സമൂലമായ മാറ്റത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. യുവാക്കള്‍ക്കും വിദ്യാസമ്പന്നര്‍ക്കും പ്രാമുഖ്യം നല്കി പുനഃസംഘടിപ്പിക്കുമെന്നാണ് എന്‍ഡിഎ വൃത്തങ്ങള്‍ നല്കുന്ന സൂചനകള്‍ നല്കുമ്പോള് മുതിര്‍ന്ന പലരും പുറത്തേക്ക് പോവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്റിയാല് നിശാങ്ക് ആണ് കാബിനറ്റില്‍ നിന്നും പുറത്ത് പോവുന്ന പ്രമുഖരില്‍ ഒരാള്‍ എന്നാണ് സുചന. കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗവും മലയാളിയുമായ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര മന്ത്രി സഭയിലെത്തിയേക്കും. കേരളത്തിലെ എന്‍ഡിഎ വൈസ് ചെയര്മാന് കൂടിയാണ് അദ്ദേഹം […]
7 July 2021 3:05 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

രണ്ടാം മോദി സര്‍ക്കാര്‍ മന്ത്രി സഭയിലെ ആദ്യ പുനഃസംഘടനയില്‍ സമൂലമായ മാറ്റത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. യുവാക്കള്‍ക്കും വിദ്യാസമ്പന്നര്‍ക്കും പ്രാമുഖ്യം നല്കി പുനഃസംഘടിപ്പിക്കുമെന്നാണ് എന്‍ഡിഎ വൃത്തങ്ങള്‍ നല്കുന്ന സൂചനകള്‍ നല്കുമ്പോള് മുതിര്‍ന്ന പലരും പുറത്തേക്ക് പോവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്റിയാല് നിശാങ്ക് ആണ് കാബിനറ്റില്‍ നിന്നും പുറത്ത് പോവുന്ന പ്രമുഖരില്‍ ഒരാള്‍ എന്നാണ് സുചന.
കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗവും മലയാളിയുമായ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര മന്ത്രി സഭയിലെത്തിയേക്കും. കേരളത്തിലെ എന്‍ഡിഎ വൈസ് ചെയര്മാന് കൂടിയാണ് അദ്ദേഹം
ഹര്‍ഷ് വര്ധന്, സ്മൃതി ഇറാനി, സദാനന്ദ ഗൗഡ എന്നിവരെയും മാറ്റിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുപിയില്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സുപ്രധാനമായ പാര്‍ട്ടി ചുമതലകളാണ് ഇവരെ കാത്തിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്മൃതി ഇറാനിക്ക് ഉത്തര്‍ പ്രദേശിന്റെ ചുമതല ലഭിച്ചേക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്വാര് ഇതിനോടകം രാജി സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് സൂചന. തവര്‍ചന്ദ് ഗഹലോത്തിനെ കര്‍ണാടക ഗവര്‍ണറാക്കിയതോടെ സാമൂഹ്യ നീതി വകുപ്പില്‍ പുതിയ മന്ത്രിവരും. ധനവകുപ്പില്‍ നിര്‍മല സീതാരാമന് തുടരുമോ എന്നുള്ളതാണ് രാജ്യം കാത്തിരിക്കുന്ന മറ്റൊരു സുപ്രധാന കാര്യം.
മന്ത്രി സഭാ പുനഃസംഘടനയുടെ ഭാഗമായി 43 പേര് കേന്ദ്ര മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പ്രധാനമന്ത്രിയുടെ വസതിയിലെത്തി.ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ, മീനാക്ഷി ലേഖി, സര്‍ബാനന്ദ സോനൊവാള്‍, പുരുഷോത്തം രൂപാല, നിസിത് പ്രമാണിക്, ആര്‍പിസി സിങ്ങ്, പശുപതി പരാസ്, എന്നിവരും അമിത്ഷായൊടൊപ്പം ഉണ്ടായിരുന്നു. പുനഃസംഘടനയില്‍ ശോഭാ കരന്തലജെ, നാരായണ്‍ റാണെ, മീനാക്ഷി ലേഖി, ജ്യോതിരാദിത്യ സിന്ധ്യ, അനുപ്രിയാ പട്ടേല്‍, സോനേവാള്‍, അജയ് ഭട്ട്, സുനിത ദഗ്ഗല്‍, ഭൂപേന്ദര്‍ യാദവ്, ഹീനാ ഗാവിത്, കപില്‍ പാട്ടീല്‍ എന്നിവര്‍ മന്ത്രിമാരാകുമെന്നാണ് സൂചന.