ദളിത് പഞ്ചായത്ത് പ്രസിഡന്റിനെ നിലത്തിരുത്തി യോഗം; കസേരയില്‍ ഇരിക്കാന്‍ അനുവദിക്കാറില്ലെന്ന് രാജേശ്വരി
ചെന്നൈ: തമിഴ്നാട്ടില്‍ ദളിത് പഞ്ചായത്ത് പ്രസിഡന്റിന് നേരെ ജാതി അധിക്ഷേപം. പഞ്ചായത്ത് യോഗം ചേരവെ, പ്രസിഡന്റിനെ നിലത്തിരുത്തി. തമിഴ്നാട്ടിലെ കുഡല്ലൂരിലാണ് സംഭവം. തേര്‍ക്കുത്തിട്ടൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ രാജേശ്വരിയെയാണ് നിലത്തിരുത്തി യോഗം ചേര്‍ന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടന്ന ബോര്‍ഡ് മീറ്റിംഗിലാണ് പ്രസിഡന്റായ രാജേശ്വരിയോട് തറയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടത്. മീറ്റിങിലുടനീളം പ്രസിഡന്റിനെ നിലത്തിരുത്തുകയായിരുന്നു. ഇതാദ്യമായല്ല പഞ്ചായത്ത് യോഗങ്ങളില്‍ തന്നെ തറയിലിരുത്തുന്നതെന്നും എല്ലാ തവണയും നടക്കുന്ന പഞ്ചായത്ത് യോഗങ്ങളില്‍ തന്നെ കസേരയില്‍ ഇരിക്കാന്‍ അംഗങ്ങള്‍ അനുവദിക്കാറില്ലെന്നും രാജേശ്വരി പറഞ്ഞു. […]

ചെന്നൈ: തമിഴ്നാട്ടില്‍ ദളിത് പഞ്ചായത്ത് പ്രസിഡന്റിന് നേരെ ജാതി അധിക്ഷേപം. പഞ്ചായത്ത് യോഗം ചേരവെ, പ്രസിഡന്റിനെ നിലത്തിരുത്തി. തമിഴ്നാട്ടിലെ കുഡല്ലൂരിലാണ് സംഭവം.
തേര്‍ക്കുത്തിട്ടൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ രാജേശ്വരിയെയാണ് നിലത്തിരുത്തി യോഗം ചേര്‍ന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടന്ന ബോര്‍ഡ് മീറ്റിംഗിലാണ് പ്രസിഡന്റായ രാജേശ്വരിയോട് തറയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടത്. മീറ്റിങിലുടനീളം പ്രസിഡന്റിനെ നിലത്തിരുത്തുകയായിരുന്നു.
ഇതാദ്യമായല്ല പഞ്ചായത്ത് യോഗങ്ങളില്‍ തന്നെ തറയിലിരുത്തുന്നതെന്നും എല്ലാ തവണയും നടക്കുന്ന പഞ്ചായത്ത് യോഗങ്ങളില്‍ തന്നെ കസേരയില്‍ ഇരിക്കാന്‍ അംഗങ്ങള്‍ അനുവദിക്കാറില്ലെന്നും രാജേശ്വരി പറഞ്ഞു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വിഷയം വിവാദമായതിനെത്തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
ജനുവരിയിലാണ് രാജേശ്വരി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 500 കുടുംബങ്ങളാണ് തേര്‍ക്കുത്തിട്ടൈ ഗ്രാമത്തിലുള്ളത്. ഇവരില്‍ ഭൂരിഭാഗവും വണ്ണിയര്‍ സമുദായത്തില്‍ പെട്ടവരും 100 കുടുംബങ്ങള്‍ പട്ടിക ജാതിയില്‍ പെട്ടവരുമാണ്.
നേരത്തെ തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ ദളിത് പഞ്ചായത്ത് പ്രസിഡന്റിനെ സ്വാതന്ത്ര്യദിനത്തില്‍ പതാകയുയര്‍ത്തുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. പ്രദേശത്തെ സവര്‍ണ്ണ ജാതിയില്‍പ്പെട്ട ചിലര്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്നായിരുന്നു പ്രസിഡന്റിനെ മാറ്റിനിര്‍ത്തിയത്.