ജനസംഖ്യ 13,000 മാത്രം, പത്ത് ദിവസത്തില്‍ 40 കൊവിഡ് മരണം; രോത്തക് കൊവിഡിന്റെ പിടിയില്‍
ഹരിയാനയിലെ രോത്തക് ജില്ല കൊവിഡിന്റെ പിടിയില്‍. ജനസംഖ്യ 13,000 മാത്രമുള്ള ജില്ലയിലെ ടിറ്റോളി ഗ്രാമത്തില്‍ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ 18 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം കഴിഞ്ഞ രണ്ടാഴ്ച്ചക്കകം ഗ്രാമത്തില്‍ നാല്‍പ്പത് പേര് മരിച്ചതായി ഗ്രാമവാസികളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രാമത്തില്‍ പ്രതിദിനം രണ്ടോ അതില്‍ കൂടുതലോ മരണങ്ങള് നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ കണക്കെടുപ്പിലാണ് രണ്ടാഴ്ച്ചക്കകം 35 മരണങ്ങള് നടന്നതായി അറിയാന്‍ കഴിഞ്ഞതെന്നാണ് വില്ലേജ് അധികാരികള്‍ പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച്ച കൊവിഡ് പരിശോധന […]

ഹരിയാനയിലെ രോത്തക് ജില്ല കൊവിഡിന്റെ പിടിയില്‍. ജനസംഖ്യ 13,000 മാത്രമുള്ള ജില്ലയിലെ ടിറ്റോളി ഗ്രാമത്തില്‍ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ 18 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം കഴിഞ്ഞ രണ്ടാഴ്ച്ചക്കകം ഗ്രാമത്തില്‍ നാല്‍പ്പത് പേര് മരിച്ചതായി ഗ്രാമവാസികളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗ്രാമത്തില്‍ പ്രതിദിനം രണ്ടോ അതില്‍ കൂടുതലോ മരണങ്ങള് നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ കണക്കെടുപ്പിലാണ് രണ്ടാഴ്ച്ചക്കകം 35 മരണങ്ങള് നടന്നതായി അറിയാന്‍ കഴിഞ്ഞതെന്നാണ് വില്ലേജ് അധികാരികള്‍ പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച്ച കൊവിഡ് പരിശോധന നടത്തിയ 75 പേരില്‍ 15 പേരും രോഗബാധിതരാണെന്ന് കണ്ടെത്തി. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ പരിശോധന നടത്തിയ 756 പേരില്‍ 159 പേരും കോവിഡ് പോസിറ്റീവാണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ടാംഘട്ട വ്യാപനത്തില്‍ ആദ്യഘട്ടത്തെ അപേക്ഷിച്ച് ഹരിയാനയിലെ ഗ്രാമീണ മേഖലകളെയാണ് കോവിഡ് കൂടുതല്‍ ബാധിച്ചത്. കാര്‍ഡ് കളിക്കുന്നതും ഹുക്കവലിക്കുന്നതും ഗ്രാമീണരില്‍ സാമൂഹിക സമ്പര്‍ക്കത്തിനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതായും കൊവിഡ് പടരാനുള്ള സാധ്യത കൂട്ടിയതായും വിലയിരുത്തുന്നതായി രോത്തക് ജില്ലാമെഡിക്കല്‍ ഓഫീസര്‍ അനില്‍ ബിര്‍ല പറഞ്ഞു. എല്ലാ ഗ്രാമീണരിലും പരിശോധന നടത്തുക എന്നുമാത്രമാണ് ഇപ്പോഴത്തെ കോവിഡ് രൂക്ഷ പ്രതിസന്ധി മറികടക്കുന്നതിന്ന് മുന്നിലുള്ള പോംവഴിയെന്നും മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.ഈ മാസം ജില്ലയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 5.2ശതമാനത്തില്‍ നിന്നും 14ശതമാനത്തിലേക്ക് ഉയര്‍ന്നതായും ബിര്‍ല പറയുന്നു.
വര്‍ധിച്ചുവരുന്ന കൊവിഡ് മരണ നിരക്ക് കണക്കിലെടുത്ത് രണ്ടു ദിവസത്തിനകം ജില്ലയില്‍ കൊവിഡ് സെന്റെര് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. ആദ്യമായാണ് ഹരിയാനയുടെ ഗ്രാമീണ മേഖലയില്‍ ഒരു കൊവിഡ് സെന്റര്‍ സ്ഥാപിക്കപ്പെടുന്നത്.ഭരിക്കുന്ന ബിജെപിയോ പ്രതിപക്ഷമായ കോണ്‍ഗ്രസ്സോ കൊവിഡ് പ്രതിസന്ധിയില്‍ തങ്ങളെ സഹായിക്കുന്നില്ലെന്ന് ഗ്രാമീണര്‍ ആരോപണമുന്നയിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.