Top

‘ഗ്യാസ് തീര്‍ന്നിട്ടില്ല’, ബീഹാറിനെ എറിഞ്ഞൊതുക്കി ശ്രീശാന്ത്, നാല് വിക്കറ്റ്; കേരളത്തിന് 149 റണ്‍സ് വിജയലക്ഷ്യം

വിജയ് ഹസാരെ ട്രോഫിയില്‍ ബീഹാറിനെതിരെ കേരളത്തിന് 149 റണ്‍സിന്റെ വിജയലക്ഷ്യം. നാല് വിക്കറ്റെടുത്ത എസ്. ശ്രീശാന്താണ് ബീഹാറിനെ കുറഞ്ഞ സ്‌കോറിലൊതുക്കിയത്. 89 പന്തില്‍ 64 റണ്‍സ് നേടിയ ബാബുള്‍ കുമാര്‍ മാത്രമാണ് ബീഹാര്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. കേരളത്തിന് വേണ്ടി ജലജ് സക്‌സേന 3 വിക്കറ്റും നിധീഷ് എംഡി 2 വിക്കറ്റും വീഴ്ത്തി. ടോസ് നേടിയ കേരളം ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പതിവില്‍ നിന്ന് വിപരീതമായ ജലജ് സക്‌സേനയാണ് ഇന്ന് ഇന്നിംഗ്‌സിലെ ആദ്യ പന്തെറിഞ്ഞത്. രണ്ടാം ഓവര്‍ […]

28 Feb 2021 1:10 AM GMT

‘ഗ്യാസ് തീര്‍ന്നിട്ടില്ല’, ബീഹാറിനെ എറിഞ്ഞൊതുക്കി ശ്രീശാന്ത്, നാല് വിക്കറ്റ്; കേരളത്തിന് 149 റണ്‍സ് വിജയലക്ഷ്യം
X

വിജയ് ഹസാരെ ട്രോഫിയില്‍ ബീഹാറിനെതിരെ കേരളത്തിന് 149 റണ്‍സിന്റെ വിജയലക്ഷ്യം. നാല് വിക്കറ്റെടുത്ത എസ്. ശ്രീശാന്താണ് ബീഹാറിനെ കുറഞ്ഞ സ്‌കോറിലൊതുക്കിയത്. 89 പന്തില്‍ 64 റണ്‍സ് നേടിയ ബാബുള്‍ കുമാര്‍ മാത്രമാണ് ബീഹാര്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. കേരളത്തിന് വേണ്ടി ജലജ് സക്‌സേന 3 വിക്കറ്റും നിധീഷ് എംഡി 2 വിക്കറ്റും വീഴ്ത്തി.

ടോസ് നേടിയ കേരളം ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പതിവില്‍ നിന്ന് വിപരീതമായ ജലജ് സക്‌സേനയാണ് ഇന്ന് ഇന്നിംഗ്‌സിലെ ആദ്യ പന്തെറിഞ്ഞത്. രണ്ടാം ഓവര്‍ എറിയാനെത്തിയ ശ്രീശാന്ത് മൂന്നാം പന്തില്‍ മഹ്‌റൗറിന്റെ കുറ്റിത്തെറിപ്പിച്ചു. പിന്നാലെ അഞ്ചാം പന്തില്‍ മറ്റൊരു ഓപ്പണറെ കൂടി കൂടാരം കയറ്റി. തന്റെ മൂന്നാം ഓവറില്‍ വീണ്ടും വിക്കറ്റെടുത്ത ശ്രീ കേരളത്തിന് മുന്‍തൂക്കം നല്‍കി. 9 ഓവര്‍ പന്തെറിഞ്ഞ താരം 3.33 ഇക്കണോമിയില്‍ 30 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്.

ശ്രീശാന്തിനൊപ്പം ജലജ് സക്‌സേനയും നിധീഷും ഫോമിലേക്ക് ഉയര്‍ന്നതോടെ ബീഹാര്‍ തകര്‍ന്നടിഞ്ഞു. അഞ്ച് ബാറ്റ്‌സ്മാന്മാ രാണ് ബീഹാര്‍ നിരയില്‍ രണ്ടക്കം കാണാതെ പുറത്തായത്. നായകന്‍ അശുതോഷ് അമാന്‍ 18 റണ്‍സെടുത്തു. വാലറ്റത്ത് സാബീര്‍ ഖാന്‍ (17) നടത്തിയ ചെറുത്ത് നില്‍പ്പാണ് ബീഹാര്‍ സ്‌കോര്‍ 148 ലെത്തിച്ചത്.

കേരളാ ടീം: ശ്രീശാന്ത്, സഞ്ജു സാംസണ്‍, ജലജ് സക്‌സേന, സച്ചിന്‍ ബേബി(നായകന്‍), മുഹമ്മദ് അസ്ഹറുദ്ദീന്‍(വിക്കറ്റ് കീപ്പര്‍), നീധീഷ് എം.ഡി, ഫാനൂസ് എഫ്, സല്‍മാന്‍ നിസാര്‍, അക്ഷയ് ചന്ദ്രന്‍, വിഷ്ണു വിനോദ്, റോബിന്‍ ഉത്തപ്പ.

Next Story

Popular Stories