Top

ട്രംപ് അനുനായികളുടെ പ്രതിഷേധ റാലിക്കിടെ സംഘര്‍ഷം; നാലു പേര്‍ക്ക് കുത്തേറ്റു

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവിന് പിന്നാലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ സംഘര്‍ഷം. അമേരിക്കന്‍ തെരുവുകളില്‍ പലയിടത്തായി ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷം നടന്നു. വാഷിംഗ്ടണ്‍ തലസ്ഥാനനഗരിയില്‍ നടന്ന സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് കുത്തേറ്റതായി വാഷിംഗ്ടണ്‍ സ്റ്റേറ്റ് പൊലീസ് ട്വീറ്റ് ചെയ്തു. ആക്രമത്തില്‍ ഒരാള്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ഗുരുതരമായി പരിക്ക് പറ്റിയ നാലുപേരെയും നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാലു സംസ്ഥാനങ്ങളിലെ ഇലക്ഷന്‍ റിസല്‍ട്ട് തെറ്റാണെന്ന് ആരോപിച്ച് ട്രംപിന്റെ […]

13 Dec 2020 5:31 AM GMT

ട്രംപ് അനുനായികളുടെ പ്രതിഷേധ റാലിക്കിടെ സംഘര്‍ഷം; നാലു പേര്‍ക്ക് കുത്തേറ്റു
X

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവിന് പിന്നാലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ സംഘര്‍ഷം. അമേരിക്കന്‍ തെരുവുകളില്‍ പലയിടത്തായി ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷം നടന്നു. വാഷിംഗ്ടണ്‍ തലസ്ഥാനനഗരിയില്‍ നടന്ന സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് കുത്തേറ്റതായി വാഷിംഗ്ടണ്‍ സ്റ്റേറ്റ് പൊലീസ് ട്വീറ്റ് ചെയ്തു. ആക്രമത്തില്‍ ഒരാള്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ഗുരുതരമായി പരിക്ക് പറ്റിയ നാലുപേരെയും നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നാലു സംസ്ഥാനങ്ങളിലെ ഇലക്ഷന്‍ റിസല്‍ട്ട് തെറ്റാണെന്ന് ആരോപിച്ച് ട്രംപിന്റെ പിന്തുണയോടു കൂടി സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി വെളളിയാഴ്ച തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് റിപബ്ലിക്കന്‍ പാര്‍ട്ടി അനുയായികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. മിനിസോട്ട, അറ്റ്‌ലാന്റ, സെന്റ് പോള്‍ എന്നിവിടങ്ങളിലും റിപബ്ലിക്കന്‍ പാര്‍ട്ടി അനുയായികളുടെ റാലി നടന്നു. 12 പേര്‍ നിലവില്‍ പ്രതിഷേധ റാലികളുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്.

അതേസമയം കുത്തേറ്റ നാലു പേരും പ്രതിഷേധ റാലിയില്‍ പങ്കെടുത്തിരുന്നവരായിരുന്നോ എന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായിട്ടില്ല. ഡൊണാള്‍ഡ് ട്രംപിനെ പിന്തുണച്ചു കൊണ്ട് നിരവധി പേരാണ് വാഷിംഗ്ടണിലെ തെരുവുകളില്‍ റാലി നടത്തിയത്.

തെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനം അട്ടിമറിക്കാനുള്ള അവസാന വഴിയായിരുന്നു സുപ്രീം കോടതിയില്‍ നല്‍കിയ ഹരജി. ജോര്‍ജിയ, മിഷിഗണ്‍, പെനിസില്‍വാനിയ, വിസ്‌കോയിന്‍ എന്നീ നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുഫലവുമായി ബന്ധപ്പെട്ടാണ് ടെക്‌സാസിലെ അറ്റോര്‍ണി ജനറല്‍ കെന്‍പാക്‌സണ്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്. ഈ നാലു സംസ്ഥാനങ്ങളിലും ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനായിരുന്നു വിജയിച്ചത്. 18 സംസ്ഥാനങ്ങളിലെ അറ്റോര്‍ണി ജനറലുകളും കോണ്‍ഗ്രസ് ഹൗസിലെ 106 റിപ്പബ്ലിക്കന്‍ അംഗങ്ങളും ഹരജിക്ക് പിന്തുണയറിച്ചിരുന്നു. എന്നാല്‍ കോടതി ഹരജി തള്ളിയതോടെ ട്രംപിന് വിജയാവകാശം ഉന്നയിക്കാനുള്ള അവസാന വഴിയും അടഞ്ഞിരിക്കുകയാണ്.

Next Story