കൊലക്കേസ് പ്രതിയുടെ കാല് വെട്ടിമാറ്റിയ സംഭവത്തില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
തിരുവനന്തപുരം: കൊലക്കേസ് പ്രതിയുടെ കാല് വെട്ടിയെടുത്ത കേസില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീകാര്യം മഠത്തുനട സ്വദേശി സുമേഷ്(28), മണ്ണന്തല ചെഞ്ചേരി സ്വദേശി മനോജ് (40), പേരൂര്‍ക്കട ചെട്ടി വിളാകം സ്വദേശി വിനു കുമാര്‍ (43), കുടപ്പനക്കുന്ന് പാതിരിപ്പള്ളി സ്വദേശി അനന്തു (30) എന്നിവരാണ് അറസ്റ്റിലായത്. ഇവരാണ് അക്രമത്തില്‍ നേരിട്ട് പങ്കെടുത്തതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. സിപിഎം ഇടവക്കോട് ലോക്കല്‍ കമ്മിററി സെക്രട്ടറി എല്‍.എസ് സാജുവിനെ വെട്ടിക്കൊല്ലാന്‍ […]

തിരുവനന്തപുരം: കൊലക്കേസ് പ്രതിയുടെ കാല് വെട്ടിയെടുത്ത കേസില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീകാര്യം മഠത്തുനട സ്വദേശി സുമേഷ്(28), മണ്ണന്തല ചെഞ്ചേരി സ്വദേശി മനോജ് (40), പേരൂര്‍ക്കട ചെട്ടി വിളാകം സ്വദേശി വിനു കുമാര്‍ (43), കുടപ്പനക്കുന്ന് പാതിരിപ്പള്ളി സ്വദേശി അനന്തു (30) എന്നിവരാണ് അറസ്റ്റിലായത്. ഇവരാണ് അക്രമത്തില്‍ നേരിട്ട് പങ്കെടുത്തതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.
സിപിഎം ഇടവക്കോട് ലോക്കല്‍ കമ്മിററി സെക്രട്ടറി എല്‍.എസ് സാജുവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയാണ് സുമേഷ്. ഇയാള്‍ക്ക് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് സൂചന. ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതികള്‍ കാറിലും ബൈക്കിലുമായി എത്തി എബിയെന്നയാളെ ആക്രമിക്കുകയായിരുന്നു. ആര്‍എസ്എസ് പ്രവര്ത്തകന് രാജേഷ് കൊലപാതക കേസിലെ പ്രതിയാണ് എബി. ആക്രമണത്തിന് പിന്നില്‍ രാജേഷിന്റെ കൊലപാതകമാണെന്നാണ് വിവരം.
എബിയുടെ വലതു കാല് പൂര്‍ണ്ണമായും വെട്ടിമാറ്റിയ നിലയിലായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിന് തുടര്‍ന്ന് പൊലീസെത്തിയാണ് എബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്. അക്രമണത്തിന് ശേഷം ഒളിസങ്കേതത്തിലേക്ക് മാറിയ പ്രതികളെ പോലീസ് അന്വേഷിച്ച് വരികയായിരുന്നു. അക്രമികള്‍ സഞ്ചരിച്ച വാഹനങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട രാജേഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് പ്രതികളെല്ലാമെന്നും പൊലീസ് വ്യക്തമാക്കി.
- TAGS:
- Crime
- GOONDA ATTACK
- RSS
- SREEKARYAM