‘നടക്കുന്നത് മോഡിയുടെ നാം രണ്ട് നമുക്ക് രണ്ട് പദ്ധതി’; ഒടുവില്‍ നിങ്ങള്‍ തോല്‍ക്കുക തന്നെ ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പാര്‍ലമെന്റ് ചര്‍ച്ചയ്ക്കിടെ മോദിസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘നാം രണ്ട് നമ്മുക്ക് രണ്ട്’ എന്ന പദ്ധതിപോലെയാണ് രാജ്യത്ത് ഇപ്പോള്‍ ഭരണം നടക്കുന്നത്. മോദിയുള്‍പ്പടെയുള്ള നാല്പേര് ചേര്‍ന്നാണ് രാജ്യത്ത് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും രാഹുല്‍ പരിഹസിച്ചു. നോട്ട് നിരോധനം, ജിഎസ്ടി, ലോക്ക്ഡൗണ്‍, ഇപ്പോഴിത കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങളും അവര്‍ കൊണ്ടുവന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. രാജ്യത്ത് കുടുംബാസൂത്രണത്തിന്റെ ഭാഗമായാണ് ‘നാം രണ്ട് നമ്മുക്ക് രണ്ട്’ എന്ന മൂദ്രാവാക്യം കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇന്നതിന് […]

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ചര്‍ച്ചയ്ക്കിടെ മോദിസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘നാം രണ്ട് നമ്മുക്ക് രണ്ട്’ എന്ന പദ്ധതിപോലെയാണ് രാജ്യത്ത് ഇപ്പോള്‍ ഭരണം നടക്കുന്നത്. മോദിയുള്‍പ്പടെയുള്ള നാല്പേര് ചേര്‍ന്നാണ് രാജ്യത്ത് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും രാഹുല്‍ പരിഹസിച്ചു. നോട്ട് നിരോധനം, ജിഎസ്ടി, ലോക്ക്ഡൗണ്‍, ഇപ്പോഴിത കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങളും അവര്‍ കൊണ്ടുവന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
രാജ്യത്ത് കുടുംബാസൂത്രണത്തിന്റെ ഭാഗമായാണ് ‘നാം രണ്ട് നമ്മുക്ക് രണ്ട്’ എന്ന മൂദ്രാവാക്യം കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇന്നതിന് പുതിയ അര്‍ത്ഥ തലങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ് മോദി സര്‍ക്കാര്‍. ഇന്ന് നമ്മുടെ രാജ്യം ഭരിക്കുന്നത് തന്നെ ഈ നാലുപേര്‍ കൂടിയാലോചിച്ച ശേഷമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. എന്നാല്‍ ആ നാലുപേര്‍ ആരാണ് എന്ന് പറയാന്‍ അദ്ദേഹം തയ്യാറായില്ല. അത് ആരാണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ എന്ന് മാത്രമാണ് അദ്ദേഹം സഭയില്‍ പറഞ്ഞത്.
കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തെയും രാഹുല്‍ സഭയില്‍ ഉയര്‍ത്തിക്കാട്ടി. ‘പ്രത്യക്ഷത്തിലുള്ളതിനേക്കാള്‍ വലുതാണ് യഥാര്‍ത്ഥത്തില്‍ നാം കാണുന്ന കര്‍ഷക പ്രക്ഷോഭം. രാജ്യത്തെ അനേകായിരങ്ങളുടെ അതിജീവനത്തിനും നിലനില്‍പ്പിനും വേണ്ടയാണ് അവര്‍ പ്രതിഷേധിക്കുന്നത്. ഇത് കര്‍ഷക പ്രക്ഷോഭം എന്നാണ് നിങ്ങള്‍ വിചാരിക്കുപന്നതെങ്കില് തെറ്റി ഈ സമരം ഇന്ത്യയുടേതാണ്’, രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാരിന്റെ ഈ കരിനിയമം കര്‍ഷകര്‍ക്കെതിരെ മാത്രമല്ല. ഇത് രാജ്യത്തെ തൊഴിലാളി വര്‍ഗത്തെയും ചെറുകിട വ്യവസായികളെയും പ്രതികൂലമായി ബാധിക്കും. നമ്മുടെ ഗ്രാമത്തിന്റെ സമ്പത്ത് വ്യവസ്ഥയെ തന്നെ തകര്‍ക്കാന്‍ ഇതിന് കെല്‍പ്പുണ്ടെന്നും രാഹുല്‍ ചുണ്ടിക്കാട്ടി. രാജ്യത്തിന്റെ നട്ടെല്ലാണ് കര്‍ഷകര്‍. അവരെ തകര്‍ത്താല്‍ ഇവിടെ വികസനം കൊണ്ടുവരുവാനോ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുവാനോ മോദി ഭരണകൂടത്തിന് കഴിയില്ലെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.