ഹലാല്‍ സ്റ്റിക്കര്‍ മാറ്റണമെന്ന് ഭീഷണിപ്പെടുത്തിയ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ ആലുവയില്‍ അറസ്റ്റില്‍
എറണാകുളം ജില്ലയില്‍ പാറക്കടവ് കുറുമശേരിയിലെ ബേക്കറിയില്‍ ഹലാല്‍ വിഭവങ്ങള്‍ ലഭ്യമെന്ന സ്റ്റിക്കര്‍ നീക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ നാലു ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഹിന്ദു ഐക്യവേദി പാറക്കടവ് പഞ്ചായത്ത് സമിതി പ്രസിഡന്റ് അരുണ്‍ അരവിന്ദ്, ജനറല്‍ സെക്രട്ടറി ധനേഷ് പ്രഭാകരന് ഒപ്പം സുജയ്, ലെനിന് എന്നീ പ്രവര്‍ത്തകരെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുറുമശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ച മോഡി ബേക്കറി ഉടമയ്ക്ക് നേരിട്ടെത്തി ഇവര്‍ ഹലാല്‍ സ്റ്റിക്കര്‍ നീക്കണമെന്നാവശ്യപ്പെട്ട നോട്ടീസ് കൈമാറുകയായിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ ഈ കത്ത് വലിയ ചര്‍ച്ചയായതോടെയാണ് വിഷയത്തില്‍ പൊലീസ് ഇടപെട്ടത്. […]

എറണാകുളം ജില്ലയില്‍ പാറക്കടവ് കുറുമശേരിയിലെ ബേക്കറിയില്‍ ഹലാല്‍ വിഭവങ്ങള്‍ ലഭ്യമെന്ന സ്റ്റിക്കര്‍ നീക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ നാലു ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഹിന്ദു ഐക്യവേദി പാറക്കടവ് പഞ്ചായത്ത് സമിതി പ്രസിഡന്റ് അരുണ്‍ അരവിന്ദ്, ജനറല്‍ സെക്രട്ടറി ധനേഷ് പ്രഭാകരന് ഒപ്പം സുജയ്, ലെനിന് എന്നീ പ്രവര്‍ത്തകരെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
കുറുമശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ച മോഡി ബേക്കറി ഉടമയ്ക്ക് നേരിട്ടെത്തി ഇവര്‍ ഹലാല്‍ സ്റ്റിക്കര്‍ നീക്കണമെന്നാവശ്യപ്പെട്ട നോട്ടീസ് കൈമാറുകയായിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ ഈ കത്ത് വലിയ ചര്‍ച്ചയായതോടെയാണ് വിഷയത്തില്‍ പൊലീസ് ഇടപെട്ടത്. കട ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷണം നടക്കുകയാണ്.
ബേക്കറിയില്‍ പതിപ്പിച്ചിരിക്കുന്ന ഹലാല്‍ ബോര്‍ഡ് നീക്കം ചെയ്തില്ലെങ്കില്‍ പ്രക്ഷോഭമടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങുമെന്നാണ് ഹിന്ദു ഐക്യവേദി ഔദ്യോഗികമായി പുറത്തിറക്കിയ നോട്ടീസില്‍ പറഞ്ഞിരുന്നത്.
സ്ഥാപനത്തില്‍ ഹലാല്‍ എന്ന സ്റ്റിക്കര്‍ പതിപ്പിക്കുകയും അതുവഴി ഹലാല്‍ ഉല്പന്നങ്ങള് ലഭ്യമാണ് എന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കുകയും ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഏതെങ്കിലും മതത്തിന്റെ പേരിലുള്ള ഭക്ഷണത്തിലെ വേര്‍തിരിവ് അയിത്താചരണവും കുറ്റകരവുമാണ്. അതുകൊണ്ട് ഈ നോട്ടീസ് കൈപ്പറ്റി ഏഴ് ദിവസത്തിനകം മേല്‍പ്പറഞ്ഞ ഹലാല്‍ നോട്ടിഫിക്കേഷന്‍ സ്ഥാപനത്തില്‍നിന്നും നീക്കം ചെയ്യണമെന്നാണ് ഹിന്ദു ഐക്യവേദി നോട്ടീസില്‍ പറയുന്നത്.
ഏഴ് ദിവസത്തിനകം നോട്ടീസ് നീക്കംചെയ്യാത്ത പക്ഷം നിങ്ങളുടെ സ്ഥാപനം ബഹിഷ്കരണം, പ്രക്ഷോഭം എന്നിവയിലേക്ക് നീങ്ങാന്‍ ഹിന്ദു ഐക്യവേദിയെ നിര്‍ബന്ധിതരാക്കുമെന്നും നോട്ടീസില്‍ ഭീഷണിയുണ്ടായിരുന്നു.
ഹിന്ദു ഐക്യവേദിയുടെ പാറക്കടവ് പഞ്ചായത്ത് സമിതിയുടെ ലെറ്റര്‍ ഹെഡ്ഡിലാണ് നോട്ടീസ് അടിച്ചിരിക്കുന്നത്. പഞ്ചായത്ത് സമിതിയുടെ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ഒപ്പോടുകൂടി ഔദ്യോഗികമായാണ് ഭീഷണി നോട്ടീസ് ഇറക്കിയിരിക്കുന്നത്.
- TAGS:
- HALAL FOOD