പെരുമ്പാവൂരില്‍ ഒരു കുടുംബത്തിലെ നാലു പേര് മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പൊലീസ്
പെരുമ്പാവൂര്‍ ചോലാമറ്റത്ത് ഒരു കുടുംബത്തിലെ നാലു പേര് മരിച്ച നിലയില്‍. അച്ഛനും അമ്മയും മക്കളും അടങ്ങുന്ന കുടുംബത്തെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസ് നല്കുന്ന പ്രാഥമിക വിവരം. ചിട്ടിനടത്തിപ്പിനെ തുടര്‍ന്നുണ്ടായ കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമായതെന്ന് പൊലീസ് പറയുന്നു. പാറപ്പുറത്തുകൂടി വീട്ടില്‍ പത്ഭനാഭന് മകന് ബിജു (46) ഭാര്യ വണ്ണപ്പുറം മാങ്കുഴിക്കല്‍ അമ്പിളി (39) മകള്‍ ആദിത്യ (15) മകന് അര്ജുന്(13) എന്നിവരാണ് മരിച്ചത്. പ്രാദേശികമായി ചിട്ടി നടത്തുന്നയാളാണ് ബിജു.

പെരുമ്പാവൂര്‍ ചോലാമറ്റത്ത് ഒരു കുടുംബത്തിലെ നാലു പേര് മരിച്ച നിലയില്‍. അച്ഛനും അമ്മയും മക്കളും അടങ്ങുന്ന കുടുംബത്തെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസ് നല്കുന്ന പ്രാഥമിക വിവരം. ചിട്ടിനടത്തിപ്പിനെ തുടര്‍ന്നുണ്ടായ കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമായതെന്ന് പൊലീസ് പറയുന്നു.
പാറപ്പുറത്തുകൂടി വീട്ടില്‍ പത്ഭനാഭന് മകന് ബിജു (46) ഭാര്യ വണ്ണപ്പുറം മാങ്കുഴിക്കല്‍ അമ്പിളി (39) മകള്‍ ആദിത്യ (15) മകന് അര്ജുന്(13) എന്നിവരാണ് മരിച്ചത്. പ്രാദേശികമായി ചിട്ടി നടത്തുന്നയാളാണ് ബിജു.