‘ആ വോട്ടുകള്‍ വേണ്ട’ അധികാരമേറ്റയുടന്‍ രാജിവെച്ച് നാല് എല്‍ഡിഎഫ് പ്രസിഡന്റുമാര്‍
അധികാരമേറ്റയുടന്‍ രാജിവെച്ച് എല്‍ഡിഎഫ് നാല് എല്‍ഡിഎഫ് പ്രസിഡന്റുമാര്‍. രണ്ടിടത്ത് എസ്ഡിപിഐയുടെ പിന്തുണയോട് കൂടിയും രണ്ടിടത്ത് യുഡിഎഫ് പിന്തുണയോട് കൂടിയുമായിരുന്നു എല്‍ഡിഎഫിന് പ്രസിഡന്റ് സ്ഥാനം നേടിയത്. എന്നാല്‍ പാര്‍ട്ടി തീരുമാന പ്രകാരം ഇവരുടെ പിന്തുണ വേണ്ടെന്ന് പറഞ്ഞ് അധികാരമേറ്റയുടന്‍ പ്രസിഡന്റുമാര്‍ രാജിവെക്കുകയായിരുന്നു. യുഡിഎഫിന്റെ പിന്തുണയോട് കൂടി ജയിച്ച അവിനിശേരിയിലും തിരുവണ്ടൂരിലുമാണ് എല്‍ഡിഎഫ് പഞ്ചായത്ത് പ്രസിഡന്റുമാര്‍ രാജിവെച്ചത്. ഒപ്പം എസ്ഡിപിഐയുടെ പിന്തുണയോട് കൂടി അധികാരത്തിലേറിയ കോട്ടാങ്ങല്‍, പാങ്ങോട് എന്നീ പഞ്ചായത്തുകളും എല്‍ഡിഎഫിന്റെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ രാജിവെച്ചു. പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ […]

അധികാരമേറ്റയുടന്‍ രാജിവെച്ച് എല്‍ഡിഎഫ് നാല് എല്‍ഡിഎഫ് പ്രസിഡന്റുമാര്‍. രണ്ടിടത്ത് എസ്ഡിപിഐയുടെ പിന്തുണയോട് കൂടിയും രണ്ടിടത്ത് യുഡിഎഫ് പിന്തുണയോട് കൂടിയുമായിരുന്നു എല്‍ഡിഎഫിന് പ്രസിഡന്റ് സ്ഥാനം നേടിയത്. എന്നാല്‍ പാര്‍ട്ടി തീരുമാന പ്രകാരം ഇവരുടെ പിന്തുണ വേണ്ടെന്ന് പറഞ്ഞ് അധികാരമേറ്റയുടന്‍ പ്രസിഡന്റുമാര്‍ രാജിവെക്കുകയായിരുന്നു.
യുഡിഎഫിന്റെ പിന്തുണയോട് കൂടി ജയിച്ച അവിനിശേരിയിലും തിരുവണ്ടൂരിലുമാണ് എല്‍ഡിഎഫ് പഞ്ചായത്ത് പ്രസിഡന്റുമാര്‍ രാജിവെച്ചത്. ഒപ്പം എസ്ഡിപിഐയുടെ പിന്തുണയോട് കൂടി അധികാരത്തിലേറിയ കോട്ടാങ്ങല്‍, പാങ്ങോട് എന്നീ പഞ്ചായത്തുകളും എല്‍ഡിഎഫിന്റെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ രാജിവെച്ചു.
പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് അധികാരത്തിലേറി. കാസര്‍കോട് രണ്ട് ബിജെപി അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഭരണം എസ്ഡിപിഐ പിന്തുണയോടെ യുഡിഎഫ് പിടിച്ചെടുത്തു. കോഴിക്കോട് അഴിയൂര്‍ പഞ്ചായത്തില്‍ ജനകീയ മുന്നണി അധികാരത്തിലേറും. യുഡിഎഫ്- ജനകീയ മുന്നണിയുടെ അയിഷ ഉമ്മര്‍ പ്രസിഡന്റാകും. എസ്ഡിപിഐ എല്‍ഡിഎഫിന് വോട്ടുചെയ്തതോടെയാണ് നറുക്കെടുപ്പിലേക്കെത്തിയത്.