Top

സ്വയരക്ഷാര്‍ത്ഥം വെടിവെച്ചതെന്ന് ബിജെപിയും കേന്ദ്രവും ഇലക്ഷന്‍ കമ്മീഷനും; സംഘര്‍ഷം മുതലാക്കി തൃണമൂലുകാരെ കൊലപ്പെടുത്തിയെന്ന് ടിഎംസി; ബംഗാളില്‍ സംഭവിച്ചതെന്ത്?

പശ്ചിമ ബംഗാളിലെ 44 മണ്ഡലങ്ങളിലേക്കുള്ള നാലാംഘട്ട തെരഞ്ഞെടുപ്പിനിടെ കൂച്ച്‌ ബിഹാറിലുണ്ടായ സംഘര്‍ഷത്തിനിടെ സിഐഎസ്എഫിന്റെ വെടിയേറ്റ് നാലുരാണ് മരിച്ചത്‌. ഔദ്യോഗിക റിപ്പോര്‍ട്ടുപ്രകാരം കേന്ദ്രസേനയുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ട നാലുപേരുള്‍പ്പടെ അഞ്ചുപേര്‍ക്കാണ് ഉച്ചയ്ക്ക് 1 മണിക്കുള്ളില്‍ ജീവന്‍ നഷ്ടപെട്ടത്. സംഭവത്തില്‍ ലോക്കല്‍ പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക റിപ്പോര്‍ട്ടും പറയുന്നത് സി ആര്‍പിഎഫ് സ്വയരക്ഷാര്‍ത്ഥം നടത്തിയ വെടിവെപ്പിലാണ് മരണങ്ങളെന്നാണ്. പശ്ചിമ ബംഗാള്‍ കൂച്ച്‌ ബിഹാര്‍ ജില്ലാ പൊലീസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് തദ്ദേശവാസികളായ ചിലര്‍ സേനയുടെ ആയുധങ്ങള്‍ പിടിച്ചുപറിക്കാന്‍ ശ്രമിച്ചപ്പോഴാണ് സിഐഎസ്എഫ് ഓപ്പണ്‍ […]

10 April 2021 8:59 AM GMT

സ്വയരക്ഷാര്‍ത്ഥം വെടിവെച്ചതെന്ന് ബിജെപിയും കേന്ദ്രവും ഇലക്ഷന്‍ കമ്മീഷനും; സംഘര്‍ഷം മുതലാക്കി തൃണമൂലുകാരെ കൊലപ്പെടുത്തിയെന്ന് ടിഎംസി; ബംഗാളില്‍ സംഭവിച്ചതെന്ത്?
X

പശ്ചിമ ബംഗാളിലെ 44 മണ്ഡലങ്ങളിലേക്കുള്ള നാലാംഘട്ട തെരഞ്ഞെടുപ്പിനിടെ കൂച്ച്‌ ബിഹാറിലുണ്ടായ സംഘര്‍ഷത്തിനിടെ സിഐഎസ്എഫിന്റെ വെടിയേറ്റ് നാലുരാണ് മരിച്ചത്‌. ഔദ്യോഗിക റിപ്പോര്‍ട്ടുപ്രകാരം കേന്ദ്രസേനയുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ട നാലുപേരുള്‍പ്പടെ അഞ്ചുപേര്‍ക്കാണ് ഉച്ചയ്ക്ക് 1 മണിക്കുള്ളില്‍ ജീവന്‍ നഷ്ടപെട്ടത്. സംഭവത്തില്‍ ലോക്കല്‍ പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക റിപ്പോര്‍ട്ടും പറയുന്നത് സി ആര്‍പിഎഫ് സ്വയരക്ഷാര്‍ത്ഥം നടത്തിയ വെടിവെപ്പിലാണ് മരണങ്ങളെന്നാണ്.

പശ്ചിമ ബംഗാള്‍ കൂച്ച്‌ ബിഹാര്‍ ജില്ലാ പൊലീസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് തദ്ദേശവാസികളായ ചിലര്‍ സേനയുടെ ആയുധങ്ങള്‍ പിടിച്ചുപറിക്കാന്‍ ശ്രമിച്ചപ്പോഴാണ് സിഐഎസ്എഫ് ഓപ്പണ്‍ ഫയര്‍ നടത്തിയത്. രാവിലെ 9 30 യ്ക്ക് ശേഷമാണ് അക്രമസംഭവങ്ങള്‍ ആരംഭിച്ചത്. വോട്ടുചെയ്യാന്‍ കാത്തുനില്‍ക്കുന്നതിനിടെ ഒരു വോട്ടര്‍ കുഴഞ്ഞുവീഴുകയും തുടര്‍ന്ന് അയാള്‍ക്ക് സേനയുടെ മര്‍ദ്ദനമേറ്റെതാണെന്ന് അഭ്യൂഹം പരക്കുകയുമായിരുന്നു. തുടര്‍ന്ന് ഒരു സംഘം കൂട്ടം ചേര്‍ന്ന് സിഐഎസ്എഫിന്റെ ആയുധങ്ങള്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചതോടെയാണ് വെടിവെപ്പുണ്ടായതെന്ന് പൊലീസ് പറയുന്നു.

തുടര്‍ന്ന് ശീതള്‍ കുച്ചിലെ 126 ബൂത്തിലെ പോളിംഗ് നിര്‍ത്തിവെയ്ക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക സുരക്ഷ നിരീക്ഷകന്‍ വിവേക് ദുബേ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം 350-400 പേരടങ്ങുന്ന വലിയ ആള്‍ക്കൂട്ടം കേന്ദ്രസേനയെ ആയുധങ്ങളുമായി ഘരാവോ ചെയ്യുകയും സേനയുടെ തോക്കുകളുള്‍പ്പടെ പിടിച്ചുവാങ്ങാന്‍ ശ്രമം നടത്തുകയും ചെയ്തു. തുടര്‍ന്ന് ആത്മരക്ഷാര്‍ത്ഥം സിആര്‍പിഎഫ് ഓപ്പണ്‍ ഫയര്‍ നടത്തുകയായിരുന്നെന്ന് റിപ്പോര്‍ട്ട് പറയുന്നു.

വെടിവെപ്പിനെക്കുറിച്ച് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മിലെ ഏറ്റുമുട്ടലിനിടെ സിആര്‍പിഎഫ് വെടിവെപ്പുണ്ടായി എന്നായിരുന്നു.

വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ തങ്ങളുടെ പ്രവര്‍ത്തകരാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ആരോപണമുണ്ട്.

സംഭവത്തിനുപിന്നാലെ കേന്ദ്രസേനയ്ക്കും ബിജെപിക്കുമെതിരെ തൃണമൂര്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി കടുത്ത വിമര്‍ശനമുന്നയിച്ച് രംഗത്തെത്തി. ആത്മരക്ഷാര്‍ത്ഥമായിരുന്നു വെടിവെപ്പെന്ന വാദം തള്ളിയ മമത ബാനര്‍ജി തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ടിനെയും വിമര്‍ശിച്ചു. ഇത്രയും ജനങ്ങള്‍ കൊല്ലപ്പെട്ടിട്ടും വെടിവെപ്പ് ആത്മരക്ഷാര്‍ത്ഥമാണെന്ന് പറയുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലജ്ജിക്കണമെന്നായിരുന്നു വിമര്‍ശനം.

അതൊരു കള്ളമാണ്. വോട്ടുചെയ്യാന്‍ വരിയില്‍ നില്‍ക്കുകയായിരുന്ന വോട്ടര്‍മാര്‍ക്കുനേരെയാണ് സീതള്‍കുച്ചിയില്‍ വെടിവെപ്പുണ്ടായതും, നാലുപേര്‍ കൊല്ലപ്പെട്ടതും. കേന്ദ്രസേനയുടെ ഈ നടപടിയില്‍ ഞാന്‍ ഞെട്ടലിലാണ്. ജനങ്ങളുടെ പിന്തുണ നഷ്ടമായെന്ന് മനസിലായതോടെ അവരെ കൊല്ലാനുള്ള നീക്കത്തിലാണ് ബിജെപി.

മമത ബാനര്‍ജി

ഇന്ന് ശീതള്‍കുച്ചില്‍ നാലുപേരെ സിആര്‍പിഎഫ് വെടിവെച്ചുകൊന്നു. പിന്നാലെ മറ്റൊരു മരണവുമുണ്ടായി. സിആര്‍പിഎഫ് എന്റെ ശത്രുവല്ല, പക്ഷേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരം ഒരു ഗൂഢാലോചന നടക്കുന്നുണ്ട് എന്നുള്ളതിന്റെ സൂചനയാണ് ഇന്നത്തെ സംഭവം. സംഭവത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കാണ്. അദ്ദേഹം തന്നെയാണ് ഗൂഢാലോചനയിക്കുപിന്നിലും. അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക മാത്രം ചെയ്ത കേന്ദ്രസേനയെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. കച്ച് ബിഹാറിലെ സംഭവം മുന്‍കൂട്ടി ആസൂത്രണം ചെയതതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിടുമെന്നും മമത ബാനര്‍ജി പറഞ്ഞു.

Alleged Attack On Mamata Banerjee: Plea In Supreme Court Seeks CBI Probe  Into the Incident & Guidelines To Avoid Future Incidents.

തൃണമൂല്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപണം മറ്റൊന്നാണ്. വോട്ടുചെയ്യാന്‍ അനുവദിക്കാത്തതിനെ ചോദ്യം ചെയ്ത തൃണമൂല്‍ പ്രവര്‍ത്തകരെ ബിജെപി ഗുണ്ടകള്‍ ആക്രമിക്കുകയായിരുന്നു എന്നും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സിആര്‍പിഎഫ് വെടിവെക്കുകയായിരുന്നു എന്നും പ്രസ്താവന പറയുന്നു.

അതേസമയം, മമതയുടെ കേന്ദ്രസേനകള്‍ക്കെതിരായുള്ള പരാമര്‍ശങ്ങളാണ് അക്രമങ്ങള്‍ക്ക് കാരണമെന്ന ബിജെപിയുടെ പരാതിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അതിന് നല്‍കിയ മറുപടിയില്‍ സമരം ചെയ്യാനുള്ള അവകാശത്തിന്റെ ഭാഗമായാണ് ഘരാവോ പ്രതിഷേധമെന്നും അത് നിയമവിരുദ്ധമല്ലെന്നുമായിരുന്നു മമത ബാനര്‍ജിയുടെ പ്രതികരണം.

കൂച്ച്‌ ബിഹാറിലെ മരണങ്ങളില്‍ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്ന്‌ ആവശ്യപ്പെട്ടു. തുടര്‍ന്ന് തെരഞ്ഞെടുപ്പിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് ആക്രമം അഴിച്ചുവിടുന്നു എന്നും ജനങ്ങളെ സേനയ്‌ക്കെതിരെ തിരിക്കുന്നത് മമത ബാനര്‍ജിയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.

West Bengal's Politics Biggest Reason For Its Condition, Prime Minister  Narendra Modi At Rally

തന്റെ കസേര നഷ്ടപെടുന്നു എന്നു മനസിലായതോടെ മമത ഈ നിലവാരത്തിലേക്കാണ് തരംതാഴുന്നത്. എന്നാല്‍ ദീദിയോടും ദീദിയുടെ ഗുണ്ടകളോടും ഒരു കാര്യം വ്യക്തമായി പറയുകയാണ്, നിങ്ങളുടെ രീതികള്‍ പശ്ചിമ ബംഗാളില്‍ നടപ്പിലാക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഇത്തരം അക്രമങ്ങളോ, കേന്ദ്രസേനയെ ആക്രമിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതോ, തെരഞ്ഞെടുപ്പ് തടയുന്നതോ നിങ്ങളെ തോല്‍വിയില്‍ നിന്ന് സംരക്ഷിക്കില്ല.

നരേന്ദ്രമോദി

കൂച്ച്‌ ബിഹാറിലെ സംഘര്‍ഷത്തിനുപിന്നാലെയുണ്ടായ തൃണമൂല്‍ കോണ്‍ഗ്രസ് – ബിജെപി സംഘര്‍ഷത്തിനിടെ പത്തന്‍തുളിയിലെ 85-ാം നമ്പര്‍ ബൂത്തില്‍ പതിനെട്ടുകാരനായ കന്നി വോട്ടര്‍ ആനന്ദ ബര്‍മ്മന്‍ വെടിയേറ്റുമരിച്ചു. സംഭവസ്ഥലത്ത് ബോംബേറ് ഉണ്ടായതിനെ തുടര്‍ന്ന് കേന്ദ്ര സേനകള്‍ സംഭവസ്ഥലത്ത് ലാത്തിചാര്‍ജ് നടത്തി. ഇരുപാര്‍ട്ടികളും മരിച്ച ആനന്ദ ബര്‍മ്മന്‍ തങ്ങളുടെ പ്രവര്‍ത്തകനാണെന്നാണ് അവകാശപ്പെടുന്നുണ്ടെങ്കിലും കുടുംബം ബര്‍മ്മന്‍ ബിജെപി പ്രവര്‍ത്തകനാണെന്നാണ് വ്യക്തമാക്കിയത്.

ഗാംഗുലി ബഗാനിലെ ജാദവ്പൂര്‍ മണ്ഡലത്തില്‍ സിപിഐഎം ബൂത്ത് ഏജന്റിനെതിരെ ഒരു വ്യാജ വോട്ടര്‍ മുളകുപൊടി ആക്രമണം നടത്തി. സൗത്തിലെ ബാംഗൂറില്‍ ഐഎസ്എഫും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റുമുട്ടി. തൃണമൂലിന്റെ പോളിംഗ് ഏജന്റുമാരെ ബൂത്തിലേക്ക് പ്രവേശിപ്പിക്കുന്നില്ലെന്ന് ആരോപിച്ചുള്ള തര്‍ക്കമാണ് ഏറ്റുമുട്ടലായത്.

ഹൂഗ്ലിയിലെ ചാന്ദിതലയില്‍ സിപിഐഎം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റുമുട്ടി.

Popular Stories

    Next Story