പ്രഫുല്‍ പട്ടേലിന്റെ ഫോണിലേക്ക് സന്ദേശം; ലക്ഷദ്വീപില്‍ മൂന്ന് കുട്ടികളുള്‍പ്പെടെ നാല് പേര് കസ്റ്റഡിയില്‍
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിന്റെ സ്വകാര്യ മൊബൈല്‍ നമ്പറിലേക്ക് സന്ദേശം അയച്ച 4 പേരെ കസ്റ്റഡിയിലെടുത്തു. ഇതില്‍ മൂന്ന് പേര് കുട്ടികള്‍ ആണ്. കുട്ടികള്‍ അഗതി ദ്വീപ് സ്വദേശികള്‍ ആണ്. ബിത്ര ദ്വീപില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത ആള് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. വിദ്യുത് ചക്തീ വിഭാഗം ജീവനക്കാരനാണ് അദ്ദേഹം. സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് (SSP) നേരിട്ടാണ് രഹസ്യമായി അന്വേഷണം നടത്തുന്നത്. ഇതിനിടെ അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്ത് നിന്നും പ്രഫുല്‍പട്ടേലിനെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ലക്ഷദ്വീപ് ജനറല്‍ സെക്രട്ടറി […]
24 May 2021 11:54 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിന്റെ സ്വകാര്യ മൊബൈല്‍ നമ്പറിലേക്ക് സന്ദേശം അയച്ച 4 പേരെ കസ്റ്റഡിയിലെടുത്തു. ഇതില്‍ മൂന്ന് പേര് കുട്ടികള്‍ ആണ്. കുട്ടികള്‍ അഗതി ദ്വീപ് സ്വദേശികള്‍ ആണ്. ബിത്ര ദ്വീപില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത ആള് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. വിദ്യുത് ചക്തീ വിഭാഗം ജീവനക്കാരനാണ് അദ്ദേഹം. സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് (SSP) നേരിട്ടാണ് രഹസ്യമായി അന്വേഷണം നടത്തുന്നത്.
ഇതിനിടെ അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്ത് നിന്നും പ്രഫുല്‍പട്ടേലിനെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ലക്ഷദ്വീപ് ജനറല്‍ സെക്രട്ടറി മുഹമ്മജ് കാസിം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. പ്രഫുല്‍ പട്ടേലിന്റെ ഭാഗത്ത് നിന്നും തങ്ങള്‍ക്ക് യാതൊരു പിന്തുണയും ലഭിക്കുന്നില്ലെന്ന് അറിയിച്ചുകൊണ്ടാണ് കത്തയച്ചത്. ദ്വീപിലെ വിവിധ വകുപ്പിലായി നടപ്പിലാക്കിയ എല്ലാ ക്ഷേമ പ്രവര്‍ത്തനങ്ങളും പ്രഫുല്‍ പട്ടേല്‍ എടുത്ത് മാറ്റിയെന്നും ഇത് ദ്വീപ് വാസികളുടെ ജീവിതം ദുസ്സഹമാക്കിയെന്നും കാസിം കത്തിലൂടെ അറിയിച്ചു.
- TAGS:
- Lakshadweep
- Praful Patel