
രാജ്യത്ത് കൊവിഡ് രണ്ടാംതരംഗം ശക്തിയാര്‍ജിക്കുന്നതിനിടെ ജീവവായു കിട്ടാതെ വീണ്ടും മരണം. ഹരിയാന റിവാരി സ്വകാര്യ ആശുപത്രിയിലാണ് ഓക്സിജന്‍ കിട്ടാതെ നാല് പേര് കൂടി മരിച്ചത്. ഓക്സിജന്‍ ദൗര്‍ലഭ്യം തന്നെയാണോ മരണകാരണമെന്ന് കണ്ടെത്താന്‍ ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്ന് രോഗികള്‍ ഐസിയുവിലും ഒരു രോഗി വാര്‍ഡില്‍ വെച്ചുമാണ് മരണത്തിന് കീഴടങ്ങിയത്. കടുത്ത ഓക്സിജന്‍ ക്ഷാമമുള്ള ഹരിയാനയിലെ സ്വകാര്യ ആശുപത്രികള്‍ക്ക് മുന്നില്‍ രോഗികളുടെ ബന്ധുക്കള്‍ പ്രതിഷേധത്തിലാണ്.
രാജ്യത്തെ വിവിധ ആശുപത്രികള്‍ ഓക്സിജന്‍ ക്ഷാമം നേരിടുന്നതിനിടെ രാജ്യത്ത് 551 ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. എം കെയര്‍ ഫണ്ടില്‍ നിന്നാണ് പണം അനുവദിച്ചത്. ജില്ലാ ആശുപത്രികളിലാണ് പ്ലാന്റുകള്‍ സ്ഥാപിക്കുക.
‘കഴിയുന്നത്ര വേഗത്തില്‍ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്കി. ജില്ലാ തലത്തില്‍ ഓക്സിജന്‍ ദൗര്‍ലഭ്യം കുറക്കാന്‍ ഇത് സാധിക്കും.’ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വിശദീകരിക്കുന്നു. പൊതുജനാരോഗ്യ സംവിധാനം മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ 162 ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് പിഎം-കെയര്‍സ് ഫണ്ട് ഈ വര്‍ഷം ആദ്യം 201.58 കോടി രൂപ അനുവദിച്ചിരുന്നു.
കടുത്ത ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് രാജ്യത്ത് പല ആശുപത്രികളിലും പുതുതായി രോഗികളെ പേരവേശിപ്പിക്കുന്നില്ല. അതിനിടെ യുപി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും ഓക്സിജനന്‍ സിലണ്ടറുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കാനുള്ള ശ്രമം നടക്കുന്നതിനിടെ പിടിക്കപ്പെടുകയുണ്ടായി. ഗാസിയാബാദിലെ നന്ദി ഗ്രാമില്‍ നിന്നും നൂറിലധികം ഓക്സിജന്‍ സിലിണ്ടറുകളാണ് പ്രതികളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തതെന്ന് എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്യുന്നു. കഴിഞ്ഞദിവസം ദില്ലിയിലെ ഒരു വീട്ടില്‍ നിന്നും 48 ഓക്സിജന്‍ സിലിണ്ടറുകള്‍ പൊലീസ് റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. 32 വലിയ ഓക്സിജന്‍ സിലിണ്ടറുകളും, 16 ചെറിയ സിലിണ്ടറുകളുമാണ് കണ്ടെത്തിയത്.