തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടിയോ? മന്ത്രിസഭയില്‍ നാലുമന്ത്രിമാരെത്തിയില്ല, കണ്ണുകള്‍ വനംമന്ത്രിയിലേക്ക്
കൊല്‍ക്കത്ത: ബിജെപിയിലേക്കുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്കിന് പിന്നാലെ മന്ത്രിസഭാ യോഗത്തിലും തൃണമൂല്‍ മന്ത്രിമാരുടെ അഭാവം. നാല് മന്ത്രിമാര്‍ മമതാ ബാനര്‍ജി വിളിച്ചുചേര്‍ത്ത മന്ത്രിസഭാ യോഗത്തില്‍ എത്തിയില്ല. റജീബ് ബാനര്‍ജി, രബീന്ദ്രനാഥ് ഘോഷ്, ഗൗതംദേബ്്, ചന്ദ്രാനന്ദ് സിന്‍ഹ എന്നിവരാണ് മന്ത്രിസഭാ യോഗത്തില്‍ എത്താത്തത്. നാലില്‍ മൂന്നുപേര്‍ മന്ത്രിസഭയില്‍ എത്താത്തതിന്റെ കാരണം കൃത്യമായി പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പാര്‍ത്ഥ ചാറ്റര്‍ജി അറിയിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ വനം മന്ത്രി റബീബ് ചാറ്റര്‍ജിയെ ബന്ധപ്പെടാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. […]

കൊല്‍ക്കത്ത: ബിജെപിയിലേക്കുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്കിന് പിന്നാലെ മന്ത്രിസഭാ യോഗത്തിലും തൃണമൂല്‍ മന്ത്രിമാരുടെ അഭാവം. നാല് മന്ത്രിമാര്‍ മമതാ ബാനര്‍ജി വിളിച്ചുചേര്‍ത്ത മന്ത്രിസഭാ യോഗത്തില്‍ എത്തിയില്ല. റജീബ് ബാനര്‍ജി, രബീന്ദ്രനാഥ് ഘോഷ്, ഗൗതംദേബ്്, ചന്ദ്രാനന്ദ് സിന്‍ഹ എന്നിവരാണ് മന്ത്രിസഭാ യോഗത്തില്‍ എത്താത്തത്.
നാലില്‍ മൂന്നുപേര്‍ മന്ത്രിസഭയില്‍ എത്താത്തതിന്റെ കാരണം കൃത്യമായി പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പാര്‍ത്ഥ ചാറ്റര്‍ജി അറിയിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ വനം മന്ത്രി റബീബ് ചാറ്റര്‍ജിയെ ബന്ധപ്പെടാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പാര്‍ട്ടിയുമായി പൊരുത്തപ്പെട്ട് പോകാന്‍ കഴിയുന്നില്ലെന്ന വിമര്‍ശനം പലഘട്ടത്തില്‍ ചാറ്റര്‍ജി പ്രകടിപ്പിച്ചിരുന്നെന്നാണ് വിവരം.
നവംബറില്‍ കൊല്‍ക്കത്തയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ വെച്ച് തൃണമൂല്‍ കോണ്‍ഗ്രസിലെ സ്വജനപക്ഷപാതത്തെക്കുറിച്ചു പാദസേവയെക്കുറിച്ചും ചാറ്റര്‍ജി തുറന്നടിച്ചിരുന്നു. സുവേന്ദു അധികാരിക്കുണ്ടായിരുന്നതിനോട് സമാനമായ പ്രശ്നങ്ങളാണ് ചാറ്റര്‍ജിയും ഉന്നയിച്ചിരുന്നത്. മമത ബാനര്‍ജിയുടെ ബന്ധു അഭിഷേക് ബാനര്‍ജിയുടെ പാര്‍ട്ടി പ്രവേശത്തെ എതിര്‍ത്ത് ചാറ്റര്‍ജിയും രംഗത്തെത്തിയിരുന്നു.
എന്നിരുന്നാലും, അധികാരിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്നായിരുന്നു ചാറ്റര്‍ജി നേരത്തെ അറിയിച്ചിരുന്നത്. തന്റെ വിമര്‍ശനങ്ങള്‍ക്കൊന്നും അധികാരിയുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചിരുന്നു.
റജീബ് ചാറ്റര്‍ജിയെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ ശ്രമം നടത്തിയിരുന്നെന്നാണ് വിവരം. പാര്‍ത്ഥ ചാറ്റര്‍ജി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നിരുന്നാലും മന്ത്രിസഭാ യോഗത്തില്‍നിന്നും ചാറ്റര്‍ജി വിട്ടുനിന്നത് നിഷ്കളങ്കമായല്ല പാര്‍ട്ടി കാണുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനത്തിന് ശേഷം മമത ബാനര്‍ജിക്ക് കനത്ത തിരിച്ചടിയായി നിരവധി പാര്‍ട്ടി നേതാക്കളാണ് ബിജെപിയിലേക്ക് ഒഴുകുന്നത്. 35ഓളം നേതാക്കള്‍ ഒരുമിച്ച് ബിജെപി പാളയത്തിലെത്തിയതും വാര്‍ത്തയായിരുന്നു.