സംസ്ഥാനത്തിന് 4.8 ലക്ഷം ഡോസ് വാക്സിന് കൂടി; ഇന്ന് 1.21 ലക്ഷം പേര്‍ക്ക് വാക്സിന് നല്‍കിയതായി വീണാ ജോർജ്
സംസ്ഥാനത്തിന് ഇന്ന് 4,80,500 ഡോസ് കോവിഷീല്‍ഡ് വാക്സിന് കൂടി ലഭ്യമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കൊച്ചിയില്‍ 1,96,500 ഡോസ് വാക്സിനും, കോഴിക്കോട് 1,34,000 ഡോസ് വാക്സിനുമാണ് എത്തിയതെന്നും മന്ത്രി അറിയിച്ചു. ഇതുകൂടാതെ കൊച്ചിയില്‍ വ്യാഴാഴ്ച 1,50,000 ഡോസ് വാക്സിന് കൂടി എത്തിയിരുന്നതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഇന്ന് 1,21,130 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. 1,078 വാക്സിനേഷന് കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. ALSO READ: ഒറ്റ ഡോസെടുത്തവരില്‍ കണ്ടെത്തിയത് അധികവും ഡെല്‍റ്റ വകഭേദം; മരണ നിരക്കില്‍ കുറവെന്നും ഐസിഎംആര്‍ […]
16 July 2021 9:38 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സംസ്ഥാനത്തിന് ഇന്ന് 4,80,500 ഡോസ് കോവിഷീല്‍ഡ് വാക്സിന് കൂടി ലഭ്യമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കൊച്ചിയില്‍ 1,96,500 ഡോസ് വാക്സിനും, കോഴിക്കോട് 1,34,000 ഡോസ് വാക്സിനുമാണ് എത്തിയതെന്നും മന്ത്രി അറിയിച്ചു.
ഇതുകൂടാതെ കൊച്ചിയില്‍ വ്യാഴാഴ്ച 1,50,000 ഡോസ് വാക്സിന് കൂടി എത്തിയിരുന്നതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഇന്ന് 1,21,130 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. 1,078 വാക്സിനേഷന് കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്.
ALSO READ: ഒറ്റ ഡോസെടുത്തവരില്‍ കണ്ടെത്തിയത് അധികവും ഡെല്‍റ്റ വകഭേദം; മരണ നിരക്കില്‍ കുറവെന്നും ഐസിഎംആര്‍
സംസ്ഥാനത്താകെ ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,64,80,135 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. അതില്‍ 1,19,14,025 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 45,66,110 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയതെന്നും പുറത്തിറക്കിയ പ്രസ്താവനയില്‍ വീണാ ജോർജ് കൂട്ടിച്ചേർത്തു.