സ്ഥാനാര്‍ത്ഥി തോറ്റു; ബ്രാഞ്ച് സെക്രട്ടറിമാര്‍ അടക്കം 36 പേരെ പുറത്താക്കി സിപിഐഎം
ആലപ്പുഴയിലെ അരുക്കുറ്റിയില്‍ സിപിഐഎം നേതാക്കള്‍ അടക്കം 36 പേര്‍ക്കെതിരെ അച്ചടക്ക നടപടി. മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍, ലോക്കല്‍ കമ്മിറ്റിയംഗം എന്നിവരടക്കമാണ് 36 പാര്‍ട്ടി അംഗങ്ങളെ പുറത്താക്കിയത്. അരുക്കുറ്റി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ദയനീയമായി തോറ്റതാണ് നടപടിക്ക് കാരണം. വാര്‍ഡിലെ പാര്‍ട്ടി ഘടകങ്ങള്‍ നിര്‍ദേശിച്ച കെഎ മാത്യൂവിനെ തളളി ലോക്കല്‍ കമ്മിറ്റി പുതിയ സ്ഥാനാര്‍ത്ഥികളെ അവതരിപ്പിച്ചിരുന്നു. എന്നാല്‍ കെ എ മാത്യൂ വിമതനായി മത്സരിച്ച് 128വോട്ടിന് വിജയിച്ചിരുന്നു. വിമതന് ജയിച്ചത് കൂടാതെ പഞ്ചായത്ത് ഭരണവും യുഡിഎഫ് […]

ആലപ്പുഴയിലെ അരുക്കുറ്റിയില്‍ സിപിഐഎം നേതാക്കള്‍ അടക്കം 36 പേര്‍ക്കെതിരെ അച്ചടക്ക നടപടി. മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍, ലോക്കല്‍ കമ്മിറ്റിയംഗം എന്നിവരടക്കമാണ് 36 പാര്‍ട്ടി അംഗങ്ങളെ പുറത്താക്കിയത്. അരുക്കുറ്റി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ദയനീയമായി തോറ്റതാണ് നടപടിക്ക് കാരണം.
വാര്‍ഡിലെ പാര്‍ട്ടി ഘടകങ്ങള്‍ നിര്‍ദേശിച്ച കെഎ മാത്യൂവിനെ തളളി ലോക്കല്‍ കമ്മിറ്റി പുതിയ സ്ഥാനാര്‍ത്ഥികളെ അവതരിപ്പിച്ചിരുന്നു. എന്നാല്‍ കെ എ മാത്യൂ വിമതനായി മത്സരിച്ച് 128വോട്ടിന് വിജയിച്ചിരുന്നു. വിമതന് ജയിച്ചത് കൂടാതെ പഞ്ചായത്ത് ഭരണവും യുഡിഎഫ് പിടിച്ചതോടെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.
നടപടി നേരിട്ടവരില്‍ ഭൂരിപക്ഷവും എകെജി ബ്രാഞ്ചിലെ അംഗങ്ങളാണ്. പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കാത്തത് വര്ഗവഞ്ചനയാണെന്നാണ് പുറത്താക്കി കൊണ്ടുള്ള സര്‍ക്കുലറിലെ പരാമര്‍ശം.
അതേസമയം കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതിനെ ചോദ്യം ചെയ്ത് പുറത്താക്കപ്പെട്ടവര്‍ സംസ്ഥാന നേതൃത്വത്തിന് കത്തയച്ചു.