Top

കര്‍ഷകസമരത്തിന് ബ്രിട്ടനില്‍ നിന്നും പിന്തുണ; ഇടപെടണമെന്ന് ആവശ്യപ്പെട്ട് 36 എംപിമാര്‍ രംഗത്ത്

ലണ്ടന്‍: രാജ്യത്തെ കര്‍ഷക സമരത്തിന് അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള പിന്തുണയേറുന്നു. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് 36 ബ്രിട്ടീഷ് എംപിമാരാണ് ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി ഡൊമിനിക് റാബിന് കത്തയച്ചിരിക്കുന്നത്. ലേബര്‍പാര്‍ട്ടി, സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളിലെ എംപിമാരാണ് കത്തയച്ചിരിക്കുന്നത്. മുന്‍ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനും കത്തില്‍ ഒപ്പു വെച്ചിട്ടുണ്ട്. ബ്രിട്ടനിലെ സിഖുകാര്‍ക്ക് ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ് നിലവില്‍ ഇന്ത്യയില്‍ നടക്കുന്നതെന്നു പറയുന്ന കത്തില്‍ ബ്രിട്ടന്‍ വിദേശകാര്യ സെക്രട്ടറിയുമായി ഉടനടി ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് യോഗം ചേരണമെന്നും ആവശ്യപ്പെടുന്നുണ്ട്. ‘ഇന്ത്യയിലെ […]

5 Dec 2020 3:26 AM GMT

കര്‍ഷകസമരത്തിന് ബ്രിട്ടനില്‍ നിന്നും പിന്തുണ; ഇടപെടണമെന്ന് ആവശ്യപ്പെട്ട് 36 എംപിമാര്‍ രംഗത്ത്
X

ലണ്ടന്‍: രാജ്യത്തെ കര്‍ഷക സമരത്തിന് അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള പിന്തുണയേറുന്നു. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് 36 ബ്രിട്ടീഷ് എംപിമാരാണ് ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി ഡൊമിനിക് റാബിന് കത്തയച്ചിരിക്കുന്നത്.

ലേബര്‍പാര്‍ട്ടി, സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളിലെ എംപിമാരാണ് കത്തയച്ചിരിക്കുന്നത്. മുന്‍ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനും കത്തില്‍ ഒപ്പു വെച്ചിട്ടുണ്ട്.

ബ്രിട്ടനിലെ സിഖുകാര്‍ക്ക് ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ് നിലവില്‍ ഇന്ത്യയില്‍ നടക്കുന്നതെന്നു പറയുന്ന കത്തില്‍ ബ്രിട്ടന്‍ വിദേശകാര്യ സെക്രട്ടറിയുമായി ഉടനടി ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് യോഗം ചേരണമെന്നും ആവശ്യപ്പെടുന്നുണ്ട്.

‘ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ബാധിക്കുമെങ്കിലും ഇത് സിഖുകാര്‍ക്കും പഞ്ചാബുമായി ബന്ധമുള്ളവര്‍ക്കും പ്രത്യേക ആശങ്കയുണ്ടാക്കുന്ന വിഷയമാണ്. നിരവധി ബ്രിട്ടീഷ് സിഖുകാരും പഞ്ചാബികളും ഈ വിഷയം അവരുടെ എംപിമാരെ അറിയിച്ചിട്ടുണ്ട്,’ കത്തില്‍ പറയുന്നു.

ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചു കൊണ്ട് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തു വന്നതിനു പിന്നാലെയാണ് ബ്രിട്ടീഷ് എംപിമാരും സമാന നിലപാട് എടുത്തിരിക്കുന്നത്. ഗുരുനാനാക്കിന്റെ ജന്മജിനത്തില്‍ നടത്തിയ ഓണ്‍ലൈന്‍ പരിപാടിയിലാണ് ട്രൂഡോ ഇന്ത്യയിലെ കര്‍ഷകരുടെ പ്രക്ഷോഭത്തെ പിന്തുണച്ച് സംസാരിച്ചത്. കര്‍ഷകരുടെ പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയില്‍നിന്നും വരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണെന്നും സമാധാനപരമായി പോരാടുന്ന കര്‍ഷകര്‍ക്കൊപ്പമാണ് കാനഡ നിലകൊള്ളുന്നതെന്നും ട്രൂഡോ പറഞ്ഞിരുന്നു. ജസ്റ്റിന്‍ ട്രൂഡോയും ചില കനേഡിയന്‍ മന്തിമാരും എംപിമാരും നടത്തിയ പരാമര്‍ശങ്ങളോട് രൂക്ഷ ഭാഷയിലാണ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.

പ്രതിഷേധസൂചകമായി കാനഡ വിളിച്ച് ചേര്‍ത്ത കൊവിഡ് യോഗം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇന്ത്യ. കാനഡ വിളിച്ച വിദേശ കാര്യമന്ത്രിമാരുടെ യോഗമാണ് ഇന്ത്യ ബഹിഷ്‌കരിക്കുന്നത്. അടുത്തയാഴ്ച്ചത്തെ യോഗത്തില്‍ വിദേശകാര്യമന്ത്രി സുബ്രഹ്മണ്യം ജയശങ്കര്‍ പങ്കെടുക്കില്ലായെന്നാണ് സൂചന.

Popular Stories

    Next Story