Top

തബ്ലീഗ് ജമാ അത്ത് സമ്മേളനത്തിനെതിരെ വര്‍ഗീയപരമായ വാര്‍ത്തകള്‍; മൂന്ന് ദേശീയ ചാനലുകള്‍ക്ക് പിഴ

തബ്ലീഗ് ജമാഅത്ത് സമ്മേളനം രാജ്യത്ത് കൊവിഡ് വ്യാപനത്തിനു കാരണമായി എന്ന തരത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്ന് ദേശീയ വാര്‍ത്താ ചാനലുകള്‍ക്കെതിരെ പിഴ. ഒരു ലക്ഷം രൂപവീതമാണ് മൂന്ന് ചാനലുകള്‍ക്കും ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ( എന്‍ബിഎസ്എ ) പിഴയിട്ടിരിക്കുന്നത്. ടൈംസ് നൗ, കന്നഡ ചാനലുകളായ ന്യൂസ് 18 കന്നഡ, സുവര്‍ണ ന്യൂസ് എന്നിവയ്ക്കാണ് പിഴ. മുസ്ലിംങ്ങളെ ലക്ഷ്യം വെക്കുന്ന രീതിയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു എന്നാണ് അതോറിറ്റി കണ്ടെത്തിയിരിക്കുന്നത്. 2020 മാര്‍ച്ചില്‍ രാജ്യത്ത് അങ്ങിങ്ങായി കൊവിഡ് […]

18 Jun 2021 12:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തബ്ലീഗ് ജമാ അത്ത് സമ്മേളനത്തിനെതിരെ വര്‍ഗീയപരമായ വാര്‍ത്തകള്‍; മൂന്ന് ദേശീയ ചാനലുകള്‍ക്ക് പിഴ
X

തബ്ലീഗ് ജമാഅത്ത് സമ്മേളനം രാജ്യത്ത് കൊവിഡ് വ്യാപനത്തിനു കാരണമായി എന്ന തരത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്ന് ദേശീയ വാര്‍ത്താ ചാനലുകള്‍ക്കെതിരെ പിഴ. ഒരു ലക്ഷം രൂപവീതമാണ് മൂന്ന് ചാനലുകള്‍ക്കും ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ( എന്‍ബിഎസ്എ ) പിഴയിട്ടിരിക്കുന്നത്. ടൈംസ് നൗ, കന്നഡ ചാനലുകളായ ന്യൂസ് 18 കന്നഡ, സുവര്‍ണ ന്യൂസ് എന്നിവയ്ക്കാണ് പിഴ.

മുസ്ലിംങ്ങളെ ലക്ഷ്യം വെക്കുന്ന രീതിയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു എന്നാണ് അതോറിറ്റി കണ്ടെത്തിയിരിക്കുന്നത്. 2020 മാര്‍ച്ചില്‍ രാജ്യത്ത് അങ്ങിങ്ങായി കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയായിരുന്നു ഡല്‍ഹിയിലെ മര്‍ക്കസ് നിസാമുദീനില്‍ തബ്‌ലീഗ് ജമാഅത്ത് സമ്മേളനം നടന്നത്. വിദേശത്ത് നിന്നുള്‍പ്പെടെയുള്ളവരും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. സമുദായ സംഘര്‍ഷത്തിനു വഴിവെക്കുന്ന തരത്തിലായിരുന്നു ഈ റിപ്പോര്‍ട്ടുകളെന്ന് എന്‍ബിഎസ്എ പറയുന്നു. കൊവിഡ്-19 ന്റെ ഏറ്റവും വലിയ ഹോട്‌സ്‌പോട്ടുകളിലൊന്നായി നിസാമുദീന്‍ മാറിയതിനു പിന്നാലെയാണ് രാജ്യത്ത് കൊവിഡ് വ്യാപനത്തിന് കാരണം ഈ മത പരിപാടിയാണെന്ന ആക്ഷേപമുയര്‍ന്നത്.

Popular Stories

    Next Story