മൂന്ന് മുസ്ലീം ലീഗ് നേതാക്കള്‍ക്ക് സസ്പെന്ഷന്; രണ്ട് മേഖല കമ്മിറ്റികള്‍ പിരിച്ചുവിട്ടു; കടുത്ത നടപടിയുമായി പാര്‍ട്ടി
മൂന്ന് മുസ്ലീം ലീഗ് നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്തു. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം അടക്കമാണ് മൂന്ന് പേരെ സസ്പെന്റ് ചെയ്തത്. ഇടത് മുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിനാണ് നടപടി. രണ്ട് മേഖല കമ്മിറ്റികളേയും പിരിച്ചുവിട്ടിട്ടുണ്ട്. ജില്ല കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വിലയിരുത്തിയ ശേഷമാണ് നടപടി. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നഗരത്തില്‍ അടക്കം പാര്‍ട്ടിക്ക് വലിയ വോട്ട് ചോര്‍ച്ചയുണ്ടായിരുന്നു. കുറ്റിച്ചിറ, മുഖദാര്‍ ഭാഗങ്ങളില്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടിരുന്നു. കഷ്ടിച്ച് തെരഞ്ഞെടുപ്പ് ജയിക്കുന്ന സ്ഥിതി വിശേഷമായിരുന്നു. സസ്പെന്ഷന് പുറനമേ ആറ് […]

മൂന്ന് മുസ്ലീം ലീഗ് നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്തു. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം അടക്കമാണ് മൂന്ന് പേരെ സസ്പെന്റ് ചെയ്തത്. ഇടത് മുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിനാണ് നടപടി. രണ്ട് മേഖല കമ്മിറ്റികളേയും പിരിച്ചുവിട്ടിട്ടുണ്ട്.
ജില്ല കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വിലയിരുത്തിയ ശേഷമാണ് നടപടി. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നഗരത്തില്‍ അടക്കം പാര്‍ട്ടിക്ക് വലിയ വോട്ട് ചോര്‍ച്ചയുണ്ടായിരുന്നു. കുറ്റിച്ചിറ, മുഖദാര്‍ ഭാഗങ്ങളില്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടിരുന്നു. കഷ്ടിച്ച് തെരഞ്ഞെടുപ്പ് ജയിക്കുന്ന സ്ഥിതി വിശേഷമായിരുന്നു.
സസ്പെന്ഷന് പുറനമേ ആറ് നേതാക്കളെ പദവിയില്‍ നിന്നും നീക്കം ചെയ്തിട്ടുമുണ്ട്. സമാന നടപടികള്‍ വരും ദിവസങ്ങളില്‍ മറ്റ് ജില്ലയിലേക്കും വ്യാപിച്ചേക്കുമെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കാര്യങ്ങള്‍ കൃത്യമായി നടപ്പിലാക്കി മുന്നോട്ട് പോവുകയെന്നതാണ് പാര്‍ട്ടി നിലപാട്.
ലീഗിന് സ്വാധീനമുള്ള മേഖലയിലാണ് ഇത്തരമൊരു നീക്കം. മുസ്ലീം ലിഗ് ദേശിയ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായേക്കും.
ഇതിന് പുറമേ എട്ട് സിറ്റിങ്ങ് എംഎല്‍എമാര്‍ക്ക് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കേണ്ടെന്ന് നേരത്തെ മുസ്ലീം ലീഗ് തീരുമാനിച്ചിരുന്നു. മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനും മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീനും ഉള്‍പ്പെടെയുള്ളവരെ ഇത്തവണ മത്സരരംഗത്ത് ഇറക്കേണ്ടെന്നാണ് ലീഗ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. മുന്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിനും സീറ്റ് ലഭിച്ചേക്കില്ല. കെ എന്‍ എ ഖാദര്‍, സി മമ്മൂട്ടി, പി ഉബൈദുള്ള എന്നിവര്‍ക്കും അവസരം കിട്ടിയേക്കില്ല. ടി എ അഹമ്മദ് കബീര്‍, എം ഉമ്മര്‍ എന്നിവരെ മാറ്റിയും ലീഗ് പകരക്കാരെ ഇറക്കും.
കമറുദ്ദീനും വി കെ ഇബ്രാഹിംകുഞ്ഞിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങളും നിയമനടപടികളും ലീഗിന്റെ പ്രതിഛായയെ തന്നെ ബാധിച്ചിരുന്നു. പാലാരിവട്ടം അഴിമതിക്കേസില്‍ അറസ്റ്റിലായതിനാല്‍ ഇബ്രാഹിംകുഞ്ഞിനെ മത്സരിപ്പിക്കേണ്ട എന്ന പൊതുവികാരം പാര്‍ട്ടിയിലുണ്ട്. സാമ്പത്തിക തട്ടിപ്പ് കേസില്‍ അകപ്പെട്ട് ജയിലില്‍ പോയ എം സി കമറുദ്ദീനെ മത്സരിപ്പിക്കാനും ലീഗ് നേതൃത്വത്തിന് താല്പര്യമില്ല. ഇരുവര്‍ക്കും വീണ്ടും അവസരം നല്കിയാല് ആകെയുള്ള പ്രകടനത്തെ ബാധിക്കുമെന്ന ആശങ്ക ലീഗിനുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളെ രംഗത്തിറക്കിയത് ഗുണം ചെയ്തെന്ന വിലയിരുത്തലുണ്ടായിരുന്നു. പുതുമുഖങ്ങളെ മത്സരിപ്പിച്ച് സീറ്റ് നിലനിര്‍ത്താനാകുമെന്നാണ് മുസ്ലീം ലീഗിന്റെ പ്രതീക്ഷ. യൂത്ത് ലീഗില്‍ നിന്ന് കുറഞ്ഞത് മൂന്ന് പേരെങ്കിലും മത്സരിക്കാനുണ്ടാകുമെന്നും സംസ്ഥാന സെക്രട്ടറി പി കെ ഫിറോസിനെ നിയമസഭയിലെത്തിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
- TAGS:
- Muslim League