Top

മംഗളൂരു ബോട്ടപകടം: മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; ആകെ മരണം ആറായി

ആദ്യം കണ്ടെത്തിയ മൂ​ന്നു പേ​രു​ടെ മൃ​ത​ദേ​ഹം സ്വ​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​യി സംസ്കരിച്ചു.

16 April 2021 9:04 PM GMT

മംഗളൂരു ബോട്ടപകടം: മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു;  ആകെ മരണം ആറായി
X

മംഗളൂരുവില്‍ കപ്പലിടിച്ച് തകര്‍ന്ന ബോട്ടിലെ മൂന്നുപേരുടെ മൃതദേഹം കണ്ടെടുത്തു. നേവി നടത്തിയ തിരച്ചിലിലാണ് കടലില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഇനി ആറുപേരെ കൂടി കണ്ടെത്താനുണ്ട്.

മംഗളൂരുവില്‍ കപ്പലിൽ ഇടിച്ച് ബോട്ട് തകർന്നുണ്ടായ അപകടത്തിൽ കാണാതായവർക്കായുള്ള തിരച്ചില്‍ ഇന്നും തുടരുകയാണ്. നാവിക സേനയുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടക്കുന്നത്. പുലർച്ചെ ആറു മണിക്ക് ശേഷമാണ് തിരച്ചിൽ ആരംഭിച്ചത്. ഇന്നലെ നടത്തിയ തിരച്ചിലിൽ രാത്രിയോടെ മൂന്നുപേരുടെ മൃതദേഹം കണ്ടെടുത്തു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഇനി ആറുപേരെ കൂടി കണ്ടെത്താനുണ്ട്. അതേ സമയം ആദ്യം കണ്ടെത്തിയ മൂ​ന്നു പേ​രു​ടെ മൃ​ത​ദേ​ഹം സ്വ​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​യി സംസ്കരിച്ചു. ത​മി​ഴ്നാ​ട് കു​ള​ച്ച​ൽ സ്വ​ദേ​ശി​യും ബോ​ട്ടി​ന്റെ സ്രാ​ങ്കു​മാ​യ ഹെ​ൻ​ലി​ൻ അ​ല​ക്സാ​ണ്ട​ർ , ദാ​സ​ൻ തി​ന്ന​പ്പ​ൻ, പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി പ​വ​ൻ ദാ​സ് എ​ന്നി​വ​രുടെ മൃതദേഹമാണ് സംസ്കരിച്ചത്.

ത​മി​ഴ്നാ​ട് രാ​മ​നാ​ഥ​പു​രം സ്വ​ദേ​ശി പ​ഴ​നി വേ​ലു, ബാ​ല​മു​രു​ക​ൻ, വേ​ദ​മാ​ണി​ക്യം, തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി ട​ൻ​സ​ൻ, കൊ​ൽ​ക്ക​ത്ത സ്വ​ദേ​ശി​ക​ളാ​യ മ​ണി​ക്ദാ​സ്, മ​ണി​ക് ച​ക്ര​വ​ർ​ത്തി, പ​വ​ൻ​ദാ​സ്, സോ​ബ​ൽ ദാ​സ്, സു​നി​ൽ ദാ​സ് എ​ന്നി​വ​രെ​യാ​ണ് കണ്ടെത്താനുള്ളത്. ഇന്നലെ കണ്ടെത്തിയ മൃതദ്ദേഹം പരിശോധനക്ക് ശേഷമേ ആരുടെതാണെന്ന് വ്യക്തമാകു. ത​മി​ഴ്നാ​ട് രാ​മ​നാ​ഥ​പു​രം സ്വ​ദേ​ശി വേ​ൽ​മു​രു​ക​ൻ , ബം​ഗാ​ൾ സ്വ​ദേ​ശി സു​നി​ൽ​ദാ​സ് എ​ന്നി​വ​രാ​ണ് ര​ക്ഷ​പ്പെ​ട്ട​വ​ർ. കഴിഞ്ഞ ഞായറാഴ്ച ബേ​പ്പൂ​രി​ൽ​നി​ന്ന്​ ​പു​റ​പ്പെട്ട ബേപ്പൂർ സ്വദേശി ​ജാ​ഫ​റിന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ‘റ​ബ്ബ’ ബോ​ട്ടാ​ണ് മം​ഗ​ളൂ​രു തു​റ​മു​ഖ​ത്തി​ന് 50 നോ​ട്ടി​ക്ക​ൽ മൈ​ൽ വ​ട​ക്കു​പ​ടി​ഞ്ഞാ​റ് ചൊ​വ്വാ​ഴ്ച അ​തി​രാ​വി​ലെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

മും​ബൈ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സിം​ഗ​പ്പൂ​ർ ര​ജി​സ്ട്രേ​ഷ​നു​ള്ള ‘എ.​പി.​എ​ൽ. ഹ​വ​റെ എ​ന്ന ച​ര​ക്കു ക​പ്പ​ലുമായി ഇ​ടി​ച്ചാ​ണ് ബോ​ട്ട് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് ക​ട​ലി​ൽ മു​ങ്ങി​ത്താ​ഴ്ന്ന​ത്. ക​പ്പ​ലു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കോ​സ്​​റ്റ്​ ഗാ​ർ​ഡ് സ്ഥ​ല​ത്തെ​ത്തി. മ​റ്റു മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളും പ്രാ​ദേ​ശി​ക മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്നു.

Popular Stories

    Next Story