യുപി ജയിലില്‍ വെടിവെപ്പ്; ഗുണ്ടാത്തലവന് മുകിം കാല കൊല്ലപ്പെട്ടു; അക്രമിയെ പൊലീസ് വെടിവെച്ചു
ഉത്തര്‍പ്രദേശിലെ ജയിലിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. ചിത്രകൂടിലെ ജയിലിലെ തടവുകാരന് സഹതടലുകാരായ രണ്ട് പേരെ വെടിവെച്ചു കൊന്നു. ഗുണ്ടാത്തലവന് മുകിം കാലയും ഇതി മെരാജ് അലിയാണ് കൊല്ലപ്പെട്ടത്. അന്‍ഷു ദീക്ഷിത് എന്ന തടവുകാരനാണ് ഇവരെ വെടിവെച്ചത്. ഇയാളെ പൊലീസ് വെടിവെച്ചു കൊന്നു. രണ്ട് പേരെ കൊലപ്പെടുത്തിയതിനു പിന്നാലെ അഞ്ച് പേരെ ബന്ധികളാക്കുകയും ഇവരെ കൊലപ്പെടുത്തുമെന്ന് ദീക്ഷിത് ഭീഷണിപ്പെടുത്തിയതായി പൊലീസ് പറയുന്നു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. അക്രമിയെ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിച്ചെങ്കിലും വെടിവെക്കുകയല്ലാതെ […]

ഉത്തര്‍പ്രദേശിലെ ജയിലിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. ചിത്രകൂടിലെ ജയിലിലെ തടവുകാരന് സഹതടലുകാരായ രണ്ട് പേരെ വെടിവെച്ചു കൊന്നു. ഗുണ്ടാത്തലവന് മുകിം കാലയും ഇതി മെരാജ് അലിയാണ് കൊല്ലപ്പെട്ടത്. അന്‍ഷു ദീക്ഷിത് എന്ന തടവുകാരനാണ് ഇവരെ വെടിവെച്ചത്. ഇയാളെ പൊലീസ് വെടിവെച്ചു കൊന്നു. രണ്ട് പേരെ കൊലപ്പെടുത്തിയതിനു പിന്നാലെ അഞ്ച് പേരെ ബന്ധികളാക്കുകയും ഇവരെ കൊലപ്പെടുത്തുമെന്ന് ദീക്ഷിത് ഭീഷണിപ്പെടുത്തിയതായി പൊലീസ് പറയുന്നു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്.
അക്രമിയെ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിച്ചെങ്കിലും വെടിവെക്കുകയല്ലാതെ മറ്റ് വഴിയില്ലായിരുന്നെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ പ്രയാഗ് രാജ് റെയ്ഞ്ച് ഡിഐജി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
- TAGS:
- Utharpradesh