രക്ഷാപ്രവര്‍ത്തനത്തിനിടെ 30 പേര് കിണറ്റില്‍ വീണ് അപകടം; മൂന്ന് പേര് മരിച്ചു
രക്ഷാ പ്രവര്‍ത്തനത്തിനിടെ കിണര്‍ ഇടിഞ്ഞ് മുപ്പത് പേര് കിണറ്റില്‍ വീണു. മൂന്ന് പേര് മരണപ്പെട്ടു. മധ്യപ്രദേശിലെ വിദിഷ ജില്ലയിലാണ് സംഭവം. 19 പേരെ ഇതിനകം രക്ഷപ്പെടുത്തി ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ‘കൊടകര കേസില്‍ നിഗൂഢത’; പ്രധാനപ്രതികള്‍ പുറത്ത്, പലതും പുറത്തു വരാനുണ്ടെന്ന് ഹൈക്കോടതി; ‘പണത്തിന്റെ ഉറവിടവും ലക്ഷ്യവും കണ്ടെത്തണം’ ഇന്ന് രാവിലെ ഒമ്പത് മണിയോട് കിണറ്റില്‍ വീണ ഒരു കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുന്നതിനിടെയാണ് സംഭവം. കുട്ടി കിണറ്റില്‍ വീണതോടെ കിണറിന് ചുറ്റുമായി ആളുകള്‍ തടിച്ചുകൂടുകയായിരുന്നു. തുടര്‍ന്ന് […]
16 July 2021 12:52 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

രക്ഷാ പ്രവര്‍ത്തനത്തിനിടെ കിണര്‍ ഇടിഞ്ഞ് മുപ്പത് പേര് കിണറ്റില്‍ വീണു. മൂന്ന് പേര് മരണപ്പെട്ടു. മധ്യപ്രദേശിലെ വിദിഷ ജില്ലയിലാണ് സംഭവം. 19 പേരെ ഇതിനകം രക്ഷപ്പെടുത്തി ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ ഒമ്പത് മണിയോട് കിണറ്റില്‍ വീണ ഒരു കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുന്നതിനിടെയാണ് സംഭവം. കുട്ടി കിണറ്റില്‍ വീണതോടെ കിണറിന് ചുറ്റുമായി ആളുകള്‍ തടിച്ചുകൂടുകയായിരുന്നു. തുടര്‍ന്ന് കിണറിന്റെ ചുറ്റുമതില്‍ ഇടിഞ്ഞ് ആളുകള്‍ കിണറ്റിലേക്ക് വീഴുകയായിരുന്നു. 50 അടി ആഴമുള്ള കിണറിയില്‍ 20 അടിയോളം വെള്ളമുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ബന്ധപ്പെട്ട അധികൃതരെ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് അറിയിച്ചു.
‘നാളെയും മറ്റനാളും കടകള്‍ തുറക്കും’; വിരട്ടല്‍ വേണ്ടെന്ന് ടി നസറുദ്ദീന്‍
കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ അതോറിറ്റികള്‍ എത്തിയാണ് രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപയും അപകടത്തില്‍ പരിക്കേറ്റവരുടെ കുടുംബത്തിന് 50000 രൂപയും നഷ്ടപരിഹാരം നല്‍കുമെന്നും ചൗഹാന് അറിയിച്ചു.
- TAGS:
- Madhya Pradesh