Top

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും മുത്തച്ഛനായി; ഒന്നല്ല, മൂന്ന് കുഞ്ഞുങ്ങളുടെ

വീണ്ടും മുത്തച്ഛനായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മകന്‍ മുസ്തഫയ്ക്ക് രണ്ട് ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമടക്കം മൂന്ന് കുഞ്ഞുങ്ങളാണ് ഇന്ന് പിറന്നത്. പൂനെയിലെ ആശുപത്രിയില്‍ വെച്ചാണ് ഗവര്‍ണറുടെ മകനും അഭിഭാഷകനുമായ മുസ്തഫയുടെ ഭാര്യ ഒറ്റ പ്രസവത്തില്‍ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. മകന്റെ ഭാര്യയെ ആശുപത്രിയിലാക്കിയതറിഞ്ഞ ഉടനെ തന്നെ ഗവര്‍ണറും ഭാര്യയും ഇന്നലെ പൂനെയിലെത്തിയിരുന്നു. മുസ്തഫയ്ക്കും ഭാര്യക്കും മറ്റൊരു കുട്ടി കൂടിയുണ്ട്. കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം നടത്തിയ ഉപവാസം […]

17 July 2021 3:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും മുത്തച്ഛനായി; ഒന്നല്ല, മൂന്ന് കുഞ്ഞുങ്ങളുടെ
X

വീണ്ടും മുത്തച്ഛനായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മകന്‍ മുസ്തഫയ്ക്ക് രണ്ട് ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമടക്കം മൂന്ന് കുഞ്ഞുങ്ങളാണ് ഇന്ന് പിറന്നത്. പൂനെയിലെ ആശുപത്രിയില്‍ വെച്ചാണ് ഗവര്‍ണറുടെ മകനും അഭിഭാഷകനുമായ മുസ്തഫയുടെ ഭാര്യ ഒറ്റ പ്രസവത്തില്‍ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. മകന്റെ ഭാര്യയെ ആശുപത്രിയിലാക്കിയതറിഞ്ഞ ഉടനെ തന്നെ ഗവര്‍ണറും ഭാര്യയും ഇന്നലെ പൂനെയിലെത്തിയിരുന്നു. മുസ്തഫയ്ക്കും ഭാര്യക്കും മറ്റൊരു കുട്ടി കൂടിയുണ്ട്.

കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം നടത്തിയ ഉപവാസം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കുന്നതിനായി വിദ്യാര്‍ത്ഥികളില്‍ ബോധവല്‍ക്കരണം ആവശ്യമാണെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. കുട്ടികള്‍ സര്‍വ്വകലാശാലകളില്‍ പ്രവേശനം നേടുന്ന സമയത്തു തന്നെ ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിക്കണം. അവരുടെ അഡ്മിഷനൊപ്പം സ്ത്രീധനം വാങ്ങില്ലെന്ന പ്രസ്താവനയില്‍ ഒപ്പിടണം എന്ന വ്യവസ്ഥ കൊണ്ടുവരേണ്ടതുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

സ്ത്രീധനം എന്നത് സ്ത്രീകളുടെ മാത്രം പ്രശ്‌നമല്ല. അതിനെതിരെ പോരാടേണ്ടത് എല്ലാവരുടെയും കടമയും ഉത്തരവാദിത്തവുമാണ്. വിവാഹ സമയത്ത് നിര്‍ബന്ധിതമായുള്ള സ്ത്രീധനം പാടില്ല. വധുവിന് തന്റെ വആ പെണ്‍കുട്ടിയും അവരുടെ വീട്ടുകാരും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലായിരിക്കണം. അതില്‍ വരനോ വരന്റെ കുടുംബത്തിനോ ഒരു പങ്കുമുണ്ടാവരുതെന്ന് പറഞ്ഞ ഗവര്‍ണര്‍ വിവിധ മേഖലകളില്‍ സ്ത്രീകളുടെ സംഭാവന വളരെ വലുതാണെന്നും അഭിപ്രായപ്പെട്ടു.

Popular Stories

    Next Story