Top

കര്‍ഷക നിയമം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങിയ മൂന്ന് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍; പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ 15 മണിക്കൂര്‍

ന്യൂഡല്‍ഹി: രാജ്യസഭയില്‍ എംപിമാര്‍ക്കെതിരെ നടപടി. ആംആദ്മി പാര്‍ട്ടി എംപിമാരെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സസ്‌പെന്‍ഡ് ചെയ്തു. നടുത്തളത്തില്‍നിന്ന് മുദ്രാവാക്യം മുഴക്കിയതിനാണ് നടപടി. മൂന്ന് എഎപി എംപിമാരെ ഒരു ദിവസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. സഞ്ജയ് സിങ്, എന്‍ഡി ഗുപ്ത, സുശീല്‍ ഗുപ്ത എന്നിവരടക്കമുള്ള എംപിമാരാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. തന്റെ ക്ഷമയെ പരീക്ഷിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയാണ് ഉപരാഷ്ട്രപതി ഇവരെ മൂന്നുപേരെയും സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടിയിലേക്ക് കടന്നത്. ഇവരോട് സഭയ്ക്ക് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. രാജ്യസഭയില്‍ നന്ദി […]

2 Feb 2021 11:17 PM GMT

കര്‍ഷക നിയമം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങിയ മൂന്ന് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍; പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ 15 മണിക്കൂര്‍
X

ന്യൂഡല്‍ഹി: രാജ്യസഭയില്‍ എംപിമാര്‍ക്കെതിരെ നടപടി. ആംആദ്മി പാര്‍ട്ടി എംപിമാരെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സസ്‌പെന്‍ഡ് ചെയ്തു. നടുത്തളത്തില്‍നിന്ന് മുദ്രാവാക്യം മുഴക്കിയതിനാണ് നടപടി. മൂന്ന് എഎപി എംപിമാരെ ഒരു ദിവസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്.

സഞ്ജയ് സിങ്, എന്‍ഡി ഗുപ്ത, സുശീല്‍ ഗുപ്ത എന്നിവരടക്കമുള്ള എംപിമാരാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. തന്റെ ക്ഷമയെ പരീക്ഷിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയാണ് ഉപരാഷ്ട്രപതി ഇവരെ മൂന്നുപേരെയും സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടിയിലേക്ക് കടന്നത്. ഇവരോട് സഭയ്ക്ക് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു.

രാജ്യസഭയില്‍ നന്ദി പ്രമേയ ചര്‍ച്ചകള്‍ ആരംഭിച്ചു. നന്ദിപ്രമേയ ചര്‍ച്ചയുമായി സഹകരിച്ചാണ് പ്രതിപക്ഷത്തിന്റെ നീക്കം. കാര്‍ഷിക വിഷയങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് സമയം നല്‍കും. 15 മണിക്കൂറാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. രണ്ട് ദിവസത്തേക്ക് ചോദ്യോത്തര വേള ഒഴിവാക്കിയിരിക്കുകയാണ്.

അഞ്ചുമണിക്കൂര്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് 16 പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഇത് പരിഗണിച്ചാണ് 15 മണിക്കൂര്‍ ചര്‍ച്ചയ്ക്ക് സമയം അനുവദിച്ചത്. സര്‍ക്കാര്‍ സമയം അനുവദിച്ചതുമുതല്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് എംപി അറിയിച്ചു.

Next Story